AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Excise Duty: പെട്രോള്‍-ഡീസല്‍ വില കുറയും? എക്‌സൈസ് തീരുവ പൂജ്യത്തിലേക്ക് താഴ്ത്തി

Excise Duty Cut on Petrol and Diesel Tax Reduced: ഹോര്‍മുസ് വഴിയാണ് ഇന്ത്യയിലേക്കുള്ള 40 ശതമാനം അസംസ്‌കൃത എണ്ണയും എത്തുന്നത്. യുദ്ധത്തിന് പിന്നാലെ ഇറാന്‍ ഈ പാത അടച്ചത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ചാ രാജ്യങ്ങള്‍ക്കായി ഹോര്‍മുസ് തുറക്കുമെന്ന് ഇറാന്‍ അറിയിച്ചു.

Excise Duty: പെട്രോള്‍-ഡീസല്‍ വില കുറയും? എക്‌സൈസ് തീരുവ പൂജ്യത്തിലേക്ക് താഴ്ത്തി
പ്രതീകാത്മക ചിത്രം Image Credit source: Uma Shankar sharma/Moment/Getty Images
Shiji M K
Shiji M K | Updated On: 27 Mar 2026 | 09:20 AM

പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുറച്ച് സര്‍ക്കാര്‍. ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ പെട്രോളിന് 3 രൂപയും ഡീസലിന് പൂജ്യവുമായി എക്‌സൈസ് തീരുവ. നേരത്തെ പെട്രോളിന് 13 ഉം ഡീസലിന് പത്തുമായിരുന്നു തീരുവ ഉണ്ടായിരുന്നത്. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ഉയരുമോ എന്ന ആശങ്കകള്‍ക്കിടെയാണ് പൗരന്മാര്‍ക്ക് ആശ്വാസമാകുന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.

എണ്ണ കമ്പനികളുടെ ചെലവ് സമ്മര്‍ദം കുറയ്ക്കാനും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം അസ്ഥിരമായ ആഗോള ക്രൂഡ് ഓയില്‍ വില വര്‍ധനവിന്റെ ആഘാതം ലഘൂകരിക്കാനും ഈ നീക്കം സഹായിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍. നികുതി കുറച്ചത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയാന്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന കമ്പനിയായ നയാര എനര്‍ജി കഴിഞ്ഞ ദിവസം ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് വര്‍ധിപ്പിച്ചത്. രാജ്യത്തെ 102,075 പെട്രോള്‍ പമ്പുകളില്‍ 6,967 എണ്ണവും പ്രവര്‍ത്തിപ്പിക്കുന്നത് നയാര എനര്‍ജിയാണ്.

Also Read: Middle East Conflict: ആശങ്ക വേണ്ട; ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ അനുമതി നല്‍കി ഇറാന്‍

ഹോര്‍മുസ് വഴിയാണ് ഇന്ത്യയിലേക്കുള്ള 40 ശതമാനം അസംസ്‌കൃത എണ്ണയും എത്തുന്നത്. യുദ്ധത്തിന് പിന്നാലെ ഇറാന്‍ ഈ പാത അടച്ചത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങള്‍ക്കായി ഹോര്‍മുസ് തുറക്കുമെന്ന് ഇറാന്‍ അറിയിച്ചു.

ഇന്ത്യ, പാകിസ്ഥാന്‍, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ് ഹോര്‍മുസ് വഴി കടന്നുപോകാനുള്ള അനുമതി ഇറാന്‍ നല്‍കിയത്. സുഹൃദ് രാജ്യങ്ങള്‍ക്കാണ് നിലവില്‍ ഇറാന്റെ ആശ്വാസം. എന്നാല്‍ ശത്രുരാജ്യങ്ങള്‍ക്ക് മേലുള്ള ഉപരോധം തുടരും.

Follow Us