PM Kisan: പിഎം കിസാൻ അടുത്ത ഗഡു എപ്പോൾ ലഭിക്കും? 2000 രൂപ കിട്ടാൻ ഇത്രയും ചെയ്താൽ മതി

PM Kisan 23rd Installment: 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക 9 കോടിയിലധികം കർഷക കുടുംബങ്ങക്ക് ലഭിക്കുന്നത്. 22-ാം ഗഡു വിതരണം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇപ്പോൾ 23-ാം ഗഡുവിനായുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.

PM Kisan: പിഎം കിസാൻ അടുത്ത ഗഡു എപ്പോൾ ലഭിക്കും? 2000 രൂപ കിട്ടാൻ ഇത്രയും ചെയ്താൽ മതി

പ്രതീകാത്മക ചിത്രം

Published: 

17 Mar 2026 | 12:53 PM

രാജ്യത്തെ ചെറുകിട കർഷകർക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ ധനസഹായം നൽകുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി. വർഷംതോറും 6000 രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുന്നത്. 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക 9 കോടിയിലധികം കർഷക കുടുംബങ്ങക്ക് ലഭിക്കുന്നത്. 22-ാം ഗഡു വിതരണം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇപ്പോൾ 23-ാം ഗഡുവിനായുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.

23-ാം ഗഡു എന്ന് ലഭിക്കും?

സാധാരണയായി ഓരോ നാല് മാസം കൂടുമ്പോഴാണ് ഗഡുക്കൾ വിതരണം ചെയ്യുന്നത്. 22-ാം ഗഡു 2026 മാർച്ച് പകുതിയോടെ വിതരണം ചെയ്ത സാഹചര്യത്തിൽ, അടുത്ത ഗഡു 2026 ജൂൺ അല്ലെങ്കിൽ ജൂലൈ മാസങ്ങളിൽ ലഭിക്കാനാണ് സാധ്യത. ഔദ്യോഗിക തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ആർക്കൊക്കെ തുക ലഭിക്കും?

22ാം ഗഡു വിതരണം ചെയ്തത് പ്രകാരം പിഎം കിസാൻ പോർട്ടലിൽ ഇ-കെവൈസി പൂർത്തിയാക്കിയ കർഷകർക്ക് മാത്രമേ തുക അനുവദിക്കൂ. ബാങ്ക് അക്കൗണ്ടുമായി ആധാർ കാർഡ് നിർബന്ധമായും ബന്ധിപ്പിച്ചിരിക്കണം. അക്കൗണ്ടിൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സൗകര്യം പ്രവർത്തനക്ഷമമായിരിക്കണം. സർക്കാർ രേഖകളിൽ ഭൂമിയുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

 ALSO READ: പിഎം കിസാന്‍ 2,000 കിട്ടിയില്ലേ? പെട്ടെന്ന് ഈ വഴി നോക്കിക്കോളൂ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പിഎം കിസാൻ ആനുകൂല്യം ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണ്. പിഎം കിസാൻ പോർട്ടൽ വഴിയോ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഇത് ചെയ്യേണ്ടതാണ്. പിഎം കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (pmkisan.gov.in) സന്ദർശിച്ച് സ്റ്റാറ്റസ് പരിശോധിക്കാം. നിങ്ങളുടെ അക്കൗണ്ടിൽ പണമെത്തുമോ എന്ന് പരിശോധിക്കാൻ ഔദ്യോഗിക വെബ്സൈറ്റായ pmkisan.gov.in സന്ദർശിക്കുക.

ശേഷം, ‘Know Your Status’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറോ മൊബൈൽ നമ്പറോ നൽകുക. കാപ്‌ച കോഡ് നൽകി സബ്മിറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ സ്റ്റാറ്റസും മുമ്പത്തെ ഗഡുക്കൾ ലഭിച്ച വിവരവും അറിയാൻ സാധിക്കുന്നതാണ്.

Loading...
Unable to load recommendations.
Follow Us
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?