AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Kisan 22nd Instalment: പിഎം കിസാന്‍ 2,000 കിട്ടിയില്ലേ? പെട്ടെന്ന് ഈ വഴി നോക്കിക്കോളൂ

PM-Kisan 22nd Installment Delay: How Farmers Can Claim the 2,000 Payment: 2,000 രൂപ എല്ലാവരുടെ അക്കൗണ്ടിലേക്കും എത്തിയിട്ടില്ല. രാജ്യത്തെ നിരവധി കര്‍ഷകര്‍ ഇനിയും പണം ലഭിക്കാനായി കാത്തിരിക്കുകയാണ്.

PM Kisan 22nd Instalment: പിഎം കിസാന്‍ 2,000 കിട്ടിയില്ലേ? പെട്ടെന്ന് ഈ വഴി നോക്കിക്കോളൂ
പ്രതീകാത്മക ചിത്രം Image Credit source: Pmkisan.gov.in
Shiji M K
Shiji M K | Published: 16 Mar 2026 | 07:32 AM

രാജ്യത്തെ കര്‍ഷകരെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി യോജന അഥവ പിഎം കിസാന്‍ പദ്ധതി. കര്‍ഷകര്‍ക്ക് 2,000 രൂപ വീതമാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്. പിഎം കിസാന്റെ 22ാമത് ഗഡു മാര്‍ച്ച് 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുവാഹത്തില്‍ നടന്ന പരിപാടിക്കിടെ പുറത്തിറക്കി.

എന്നാല്‍ ഈ 2,000 രൂപ എല്ലാവരുടെ അക്കൗണ്ടിലേക്കും എത്തിയിട്ടില്ല. രാജ്യത്തെ നിരവധി കര്‍ഷകര്‍ ഇനിയും പണം ലഭിക്കാനായി കാത്തിരിക്കുകയാണ്. ഒട്ടനവധി കാരണങ്ങളാണ് പിഎം കിസാന്‍ ഗഡു ബാങ്ക് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ആകാത്തതിനുള്ളത്. അപൂര്‍ണമായ ഇ കെവൈസി, ഭൂരേഖകളിലെ പിശക്, അപേക്ഷയിലെ തെറ്റായ വിവരങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

പിഎം കിസാന്‍ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

  1. ഇതിനായി ആദ്യം പിഎം കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in ല്‍ പ്രവേശിക്കാം.
  2. ശേഷം ഹോം പേജില്‍ നിങ്ങളുടെ സ്റ്റാറ്റസ് അറിയുക (know your status) എന്നതില്‍ ക്ലിക്ക് ചെയ്യാം.
  3. ആധാര്‍ നമ്പര്‍, പിഎം കിസാന്‍ ഐഡി അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കാം.
  4. കാപ്ച നല്‍കി സ്റ്റാറ്റസ് അറിയാം എന്ന് ക്ലിക്ക് ചെയ്യാം.
  5. ഇവിടെ 22ാമത്തെ ഗഡു ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ, ട്രാന്‍സ്ഫര്‍ ചെയ്ത തീയതി, നിങ്ങളുടെ വിവരങ്ങള്‍ എന്നിവ കാണാനാകും.

Also Read: Kanivellari Cultivation: വിഷുവിന് കണിവെള്ളരി വീട്ടുമുറ്റത്ത് തന്നെ വിളയിക്കാം; കൃഷി തുടങ്ങാൻ മികച്ച സമയം!

പരാതികള്‍ അറിയിക്കാം

ഗഡുക്കള്‍ ലഭിക്കാത്ത കര്‍ഷകര്‍ക്ക് പിഎം കിസാന്‍ ഹെല്‍പ്പ് ഡെസ്‌ക് വഴി പരാതികള്‍ അറിയിക്കാവുന്നതാണ്. ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ – 011-24300606, 155261, ടോള്‍-ഫ്രീ നമ്പര്‍ 18001155266. pmkisan-ict@gov.in അല്ലെങ്കില്‍ pmkisan-funds@gov.in എന്ന വിലാസത്തിലേക്ക് ഇമെയിലുകളും അയക്കാം.

 

 

Follow Us