PPF: NRI കള്‍ക്ക് പിപിഎഫ് ബെസ്റ്റാണ്; പോസ്റ്റ് ഓഫീസ് സേവിങ്‌സ് പദ്ധതിയെ കുറിച്ചറിയാം
NRI PPF Account: Important Maturity, Tax and Eligibility Rules to Know: രാജ്യത്ത് സ്ഥിരതാമസമാക്കിയ ആളുകള്‍ക്ക് മാത്രമല്ല നിക്ഷേപ പദ്ധതികളുടെ ഭാഗമാകുന്നത്. വിദേശത്ത് സ്ഥിരമായി താമസിക്കുകയോ അല്ലെങ്കില്‍ ജോലി ആവശ്യത്തിനായി പോയതോ ആയ എന്‍ആര്‍ഐകള്‍ക്കും സമ്പാദ്യം വേണ്ടേ? എന്‍ആര്‍ഐകള്‍ക്ക് പിപിഎഫ് പദ്ധതി അനുയോജ്യമാണോ എന്ന് പരിശോധിക്കാം.

പ്രതീകാത്മക ചിത്രം
സുരക്ഷിതവും കൂടുതല്‍ നേട്ടം സമ്മാനിക്കുന്നതുമായ നിക്ഷേപ പദ്ധതികളാണോ നിങ്ങള്‍ അന്വേഷിക്കുന്നത്? അങ്ങനെയങ്കില്‍ തിരഞ്ഞെടുക്കാവുന്ന മികച്ച പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതായതിനാല്‍ തന്നെ ഉയര്‍ന്ന നേട്ടം ഇതുവഴി നിങ്ങള്‍ക്കുണ്ടാക്കാം. 1968 മുതലാണ് പിപിഎഫ് പ്രാബല്യത്തില്‍ വന്നത്. സ്ഥിര വരുമാനം ആഗ്രഹിക്കുന്ന ആര്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്.
രാജ്യത്ത് സ്ഥിരതാമസമാക്കിയ ആളുകള്‍ക്ക് മാത്രമല്ല നിക്ഷേപ പദ്ധതികളുടെ ഭാഗമാകുന്നത്. വിദേശത്ത് സ്ഥിരമായി താമസിക്കുകയോ അല്ലെങ്കില്‍ ജോലി ആവശ്യത്തിനായി പോയതോ ആയ എന്‍ആര്‍ഐകള്‍ക്കും സമ്പാദ്യം വേണ്ടേ? എന്‍ആര്‍ഐകള്‍ക്ക് പിപിഎഫ് പദ്ധതി അനുയോജ്യമാണോ എന്ന് പരിശോധിക്കാം.
എന്‍ആര്‍ഐകള്‍ക്ക് പിപിഎഫ് അക്കൗണ്ട് തുറക്കാമോ?
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ കാരണം പ്രവാസികള്‍ക്ക് ഇന്ത്യയില്‍ പിപിഎഫ് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ല. എന്നാല്‍ എന്‍ആര്‍ഐ ആകുന്നതിന് മുമ്പ് പിപിഎഫ് ഉണ്ടായിരുന്നവര്‍ക്ക് അവരുടെ നോണ്‍ റസിഡന്റ് ഓര്‍ഡിനറി അക്കൗണ്ടിലൂടെ സംഭാവനകള്‍ കാലാവധി പൂര്‍ത്തിയകുന്നതുവരെ നടത്താനാകും.
എന്‍ആര്‍ഐ ആയതിന് ശേഷം…
എന്‍ആര്‍ഐ ആകുന്നതിന് മുമ്പ് ആരംഭിച്ച പിപിഎഫ് അക്കൗണ്ടുകള്‍ അതുപോലെ തുടരാന്‍ സാധിക്കുന്നതാണ്. 15 വര്‍ഷമാണ് പദ്ധതിയുടെ നിക്ഷേപ കാലയളവ്. അത് പൂര്‍ത്തിയായതിന് ശേഷം അഞ്ച് വര്‍ഷത്തെ ബ്ലോക്കുകളായി കാലാവധി നീട്ടാവുന്നതാണ്. എന്നാല്‍ എന്‍ആര്‍ഐകള്‍ക്ക് ഒരിക്കലും പിപിഎഫ് അക്കൗണ്ട് കാലാവധി നീട്ടാന്‍ സാധിക്കില്ല. ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമാണ് ഇത്തരമൊരു അവസരമുള്ളത്. പതിനഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ എന്‍ആര്‍ഐകള്‍ അവരുടെ നിക്ഷേപം അവസാനിപ്പിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യണം. പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാതെ തുടര്‍ന്നാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ല.
Also Read: Tax Savings Investment: ആദായ നികുതി ഇളവുള്ള നിക്ഷേപമാര്‍ഗങ്ങള്‍ ഏതെല്ലാം? 5 സമ്പാദ്യ പദ്ധതികളിതാ
പിപിഎഫ് പിന്‍വലിക്കല്‍ നിയമങ്ങള്‍
ആര്‍ബിഐ പുറത്തിറക്കുന്ന നിര്‍ദേശങ്ങള്‍ പ്രകാരം എന്‍ആര്‍ഐകള്‍ക്ക് എന്‍ആര്‍ഒ അല്ലെങ്കില്‍ റെസിഡന്റ് അക്കൗണ്ടിലൂടെ പണം പിപിഎഫിലേക്ക് ക്രെഡിറ്റ് ചെയ്യാനും അതുവഴി നിക്ഷേപം തുടരാനും സാധിക്കും. എന്നാല്‍ 15 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതിന് ശേഷം മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കൂ. എന്നാല്‍ പ്രത്യേക സാഹചര്യങ്ങള്‍ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അനുവാദമുണ്ട്.
പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതിയില്‍ പ്രതിവര്‍ഷം കുറഞ്ഞത് 500 രൂപയുടെ നിക്ഷേപമെങ്കിലും നടത്തിയിരിക്കണം. ഒരു പിപിഎഫ് അക്കൗണ്ടിലെ ഉയര്‍ന്ന നിക്ഷേപ പരിധി 1.5 ലക്ഷമാണ്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 10 (11) പ്രകാരം പിപിഎഫ് നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനത്തിന് നികുതി ബാധകമല്ല. എന്നാല്‍ എവിടെയാണോ നിക്ഷേപകന്‍ താമസിക്കുന്നത് ആ രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസരിച്ച് നികുതിയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.
നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.
English Summary
PPF is a popular long-term savings scheme with specific rules for NRIs. Know the key eligibility, maturity, tax and account-related rules before investing.