RBI Currency Update: 100, 500 നോട്ടുകളില്‍ വമ്പന്‍ മാറ്റം; ഇതറിയാതിരുന്നാല്‍ പെട്ടുപോകും

Indian Currency Updates: ഡിജിറ്റല്‍ ഇടപാടുകള്‍ സജീവമാകുന്നുണ്ടെങ്കിലും നോട്ട് ഉപയോഗം വിവിധ മേഖലകളില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നത്. എന്നാല്‍ നോട്ടുകള്‍ അസാധുവാക്കുകയോ പിന്‍വലിക്കുകയോ ചെയ്യാന്‍ ആര്‍ബിഐക്ക് നീക്കമില്ല.

RBI Currency Update: 100, 500 നോട്ടുകളില്‍ വമ്പന്‍ മാറ്റം; ഇതറിയാതിരുന്നാല്‍ പെട്ടുപോകും

പ്രതീകാത്മക ചിത്രം

Published: 

13 Feb 2026 | 09:39 AM

രാജ്യത്തെ 100, 500 രൂപ നോട്ടുകളില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഡിജിറ്റല്‍ ഇടപാടുകള്‍ സജീവമാകുന്നുണ്ടെങ്കിലും നോട്ട് ഉപയോഗം വിവിധ മേഖലകളില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നത്. എന്നാല്‍ നോട്ടുകള്‍ അസാധുവാക്കുകയോ പിന്‍വലിക്കുകയോ ചെയ്യാന്‍ ആര്‍ബിഐക്ക് നീക്കമില്ല. എന്നാല്‍ നോട്ടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

100 രൂപ നോട്ട്

നോട്ടുകള്‍ എപ്പോഴും മടക്കിയാണ് ആളുകള്‍ ഉപയോഗിക്കുക. അതിനാല്‍ തന്നെ പ്രിന്റ് കോണ്‍ട്രാസ്റ്റും മഷിയുമായി ബന്ധപ്പെട്ടും മെച്ചപ്പെടുത്തലുകള്‍ നടത്തും. വാട്ടര്‍മാര്‍ക്കിന്റെയും സുരക്ഷ ത്രെഡിന്റെയും കാര്യത്തിലും മാറ്റമുണ്ട്. നോട്ടിന്റെ കാലാവധി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും അധികൃതര്‍ വ്യക്തമാക്കുന്നു. നോട്ടുകള്‍ വേഗത്തില്‍ പഴകുന്നത് അച്ചടി, ലോജിസ്റ്റിക്കല്‍ ചെലവുകള്‍ വര്‍ധിപ്പിക്കുന്നു. പഴയ നോട്ട് പ്രിന്റിങ്ങുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുതിയതില്‍ ഉള്‍പ്പെട്ടേക്കാം.

500 രൂപ നോട്ട്

മെഡിക്കല്‍ ചെലവുകള്‍, വിദ്യാഭ്യാസ ഫീസ്, ഷോപ്പിങ് തുടങ്ങി ഉയര്‍ന്ന മൂല്യമുള്ള പണിമിടപാടുകള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന നോട്ടാണ് 500 രൂപയുടേത്. മൈക്രോ പ്രിന്റിങ് തന്നെയാണ് 500 രൂപയിലും പ്രയോഗിച്ചിരിക്കുന്നത്. ഡിസൈന്‍, വര്‍ണ സ്ഥിരത തുടങ്ങിവയില്‍ ഊന്നിയാണ് പരിവര്‍ത്തനം.

Also Read: Financial stability: 30-കളിൽ എത്തിയോ? സാമ്പത്തിക സുരക്ഷിതത്വത്തിന് ഈ കാര്യങ്ങൾ മറക്കരുത്

നിലവിലുള്ള നോട്ടുകള്‍ പിന്‍വലിക്കുമോ?

പുതിയ നോട്ടുകള്‍ ആര്‍ബിഐ അച്ചടിക്കുന്നു എന്നുണ്ടെങ്കിലും പഴയ നോട്ടുകള്‍ പ്രചാരത്തില്‍ തുടരും. ബാങ്കുകളിലൂടെയും എടിഎമ്മുകളിലൂടെയും പുതിയ നോട്ടുകള്‍ ആളുകളിലേക്ക് എത്തിക്കും. പഴയ നോട്ടുകള്‍ കേടുവരാത്ത പക്ഷം അവ മാറ്റേണ്ടതില്ല.

 

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?