Loan Recovery New rule: ബാങ്ക് വായപ എടുത്തവരെ ഫോണിലോ നേരിട്ടോ ഭീഷണിപ്പെടുത്തിയാൽ… പണി പാളും, പുതിയ ചട്ടങ്ങളുമായി റിസർവ് ബാങ്ക്

RBI Issues New Rules to Protect Loan Borrowers : വായ്പക്കാരെയോ അവരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ പൊതുമധ്യത്തിൽ അപമാനിക്കാനോ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനോ പാടില്ല.

Loan Recovery New rule: ബാങ്ക് വായപ എടുത്തവരെ ഫോണിലോ നേരിട്ടോ ഭീഷണിപ്പെടുത്തിയാൽ... പണി പാളും, പുതിയ ചട്ടങ്ങളുമായി റിസർവ് ബാങ്ക്

പ്രതീകാത്മക ചിത്രം

Published: 

13 Feb 2026 | 03:41 PM

മുംബൈ: വായ്പാ തിരിച്ചടവ് വൈകുന്നതിന്റെ പേരിൽ റിക്കവറി ഏജന്റുമാർ നടത്തുന്ന ഭീഷണികൾക്കും പീഡനങ്ങൾക്കും അന്ത്യം കുറിക്കാൻ കർശന നടപടികളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ തിരിച്ചുപിടിക്കുന്ന പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനും ഉപഭോക്താക്കളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനുമായി ആർബിഐ പുതിയ കരട് നിർദ്ദേശങ്ങൾ പുറത്തിറക്കി. ബജറ്റിൽ പ്രഖ്യാപിച്ച പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

പ്രധാന നിയന്ത്രണങ്ങൾ

 

  • രാവിലെ 8 മണിക്ക് മുമ്പും വൈകിട്ട് 7 മണിക്ക് ശേഷവും വായ്പക്കാരെ ഫോണിൽ വിളിക്കാനോ നേരിട്ട് സന്ദർശിക്കാനോ പാടില്ല.
  • അധിക്ഷേപകരമോ ഭീഷണിപ്പെടുത്തുന്നതോ ആയ ഭാഷ ഉപയോഗിക്കാൻ പാടില്ല. സോഷ്യൽ മീഡിയയിലൂടെയോ മൊബൈലിലൂടെയോ മോശം സന്ദശങ്ങൾ അയക്കുന്നതിനും വിലക്കുണ്ട്.

Also Read: Sthree Suraksha Pension: സ്ത്രീ സുരക്ഷാ പെൻഷൻ; അക്കൗണ്ടിൽ പണം എത്തിയില്ലേ? കാരണം ഇതാകും

  • വായ്പക്കാരെയോ അവരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ പൊതുമധ്യത്തിൽ അപമാനിക്കാനോ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനോ പാടില്ല.
  • വായ്പക്കാരുമായി നടത്തുന്ന എല്ലാ സംഭാഷണങ്ങളും റെക്കോർഡ് ചെയ്യണം. വിളിക്കുന്ന സമയവും നമ്പറും കൃത്യമായി രേഖപ്പെടുത്തുകയും വേണം.
  • റിക്കവറി ഏജന്റുമാരുടെ പട്ടിക ബാങ്ക് വെബ്സൈറ്റുകളിലും ശാഖകളിലും പ്രസിദ്ധീകരിക്കണം. ഏജന്റിനെ നിയോഗിക്കുന്നതിന് മുമ്പ് വായ്പക്കാരെ രേഖാമൂലം അറിയിക്കണം.

 

പരാതി പരിഹാരം

 

വായ്പക്കാരൻ നൽകിയ പരാതിയിൽ തീർപ്പുണ്ടാകുന്നത് വരെ റിക്കവറി നടപടികളുമായി മുന്നോട്ട് പോകാൻ ഏജന്റിന് അനുവാദമുണ്ടാകില്ല. മരണവീടുകളോ കല്യാണ വീടുകളോ സന്ദർശിച്ച് ബുദ്ധിമുട്ടിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കും ബാങ്കിംഗ് സ്ഥാപനങ്ങൾക്കും ഈ കരട് നിർദ്ദേശങ്ങളിൽ മാർച്ച് 6 വരെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്. തുടർന്ന് ജൂലൈ മാസത്തോടെ ഈ നിയമങ്ങൾ പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

പഴം ഒരിക്കലും ചീഞ്ഞുപോകില്ല; ഇതാണ് ടിപ്പ്
നാരങ്ങയും ഇഞ്ചിയും മതി; തടി താനേ കുറയും, പരീക്ഷിച്ച് നോക്കൂ
മുടിയും നഖവും വെട്ടുമ്പോൾ വേദന ഇല്ലാത്തത് എന്തുകൊണ്ട്?
ഒരു ദിവസം എത്ര തവണ ചോറ് കഴിക്കാം?
ഹൈവേ മുറിച്ച് കടക്കുന്ന ആനക്കൂട്ടം.
മനുഷ്യനെ വിഴുങ്ങാൻ ഒരുങ്ങുന്ന പാമ്പ്
റോഡ് സൈഡിൽ ഇരിക്കുന്നതാരാണെന്ന് കണ്ടോ?
ഏഴ് കോടി മുടക്കിയ അയ്യപ്പ സംഗമം വൻ പരാജയം