AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sthree Suraksha Pension: സ്ത്രീ സുരക്ഷാ പെൻഷൻ; അക്കൗണ്ടിൽ പണം എത്തിയില്ലേ? കാരണം ഇതാകും

Shtree Suraksha Pension Update: പോർട്ടൽ ആരംഭിച്ചതിന് പിന്നാലെ ലക്ഷക്കണക്കിന് സ്ത്രീകളാണ് അപേക്ഷ നൽകിയത്. എന്നാൽ പലകാരണങ്ങളാൽ ഇവരിൽ ചിലരുടെ അപേക്ഷ തിരിച്ചയച്ചിരുന്നു.

Sthree Suraksha Pension: സ്ത്രീ സുരക്ഷാ പെൻഷൻ; അക്കൗണ്ടിൽ പണം എത്തിയില്ലേ? കാരണം ഇതാകും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 11 Feb 2026 | 10:18 PM

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷ പദ്ധതിക്ക് ഇന്ന് തുടക്കമായി. ആദ്യഘട്ടത്തിൽ പദ്ധതിയിലൂടെ പത്ത് ലക്ഷത്തിന് മുകളിലുളള സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ ആണ് പണം എത്തിച്ചിരിക്കുന്നത്. പ്രതിമാസം ആയിരം രൂപ വെച്ചാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള സ്ത്രീകൾക്ക് സർക്കാർ ധനസഹായം അനുവദിക്കുന്നത്.‌

 

തുക എത്തിയില്ലേ?

 

പദ്ധതി പ്രഖ്യാപിച്ച് അപേക്ഷിക്കാനുള്ള പോർട്ടൽ ആരംഭിച്ചതിന് പിന്നാലെ ലക്ഷക്കണക്കിന് സ്ത്രീകളാണ് അപേക്ഷ നൽകിയത്. എന്നാൽ പലകാരണങ്ങളാൽ ഇവരിൽ ചിലരുടെ അപേക്ഷ തിരിച്ചയച്ചിരുന്നു. ഇനിയെന്താണ് ചെയ്യേണ്ടത് എന്നായിരുന്നു പലരുടെയും സംശയം. എന്നാൽ ഇത്തരത്തിൽ അപേക്ഷ തിരിച്ചയച്ചവർക്കും, ഇതുവരെ അപേക്ഷിക്കാത്തവർക്കും ഇനിയും അപേക്ഷിക്കാൻ കഴിയുന്നതാണ്.

കെ സ്മാർട്ട് എന്ന പോർട്ടൽ സന്ദർശിച്ച് ലോ​ഗിൻ ചെയ്യേണ്ടതാണ്. (ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്യുക)

ഫോൺ നമ്പറും ഒടിപിയും ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യുമ്പോൾ നിങ്ങളുടെ അപേക്ഷ സ്റ്റാറ്റസ് അറിയാൻ സാധിക്കും.

സബ്മിറ്റഡ് എന്നാണെങ്കിൽ നിങ്ങളുടെ അപേക്ഷ സ്വീകരിച്ചു എന്നാണ് അർത്ഥം.

റിട്ടേൺ എന്നാണെങ്കിൽ അതിന് താഴെയുള്ള എഡിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് അപേക്ഷ നിരസിക്കാനുള്ള കാരണം മനസിലാക്കുക.

ജനനതീയതി, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയിലെ തെറ്റുകൾ അപേക്ഷ തിരിച്ചയക്കാൻ കാരണമായിട്ടുണ്ട്.

ഇവ തിരുത്തി ഒരിക്കൽ കൂടി പ്രോസീഡ് ചെയ്യേണ്ടതാണ്.

ALSO READ: വരുമാനം കുറവാണെങ്കിലും സമ്പാദ്യം വേണ്ടേ നമുക്ക്? ചെറിയ സംഖ്യ മതിയെന്നേ

 

ആർക്കൊക്കെ അപേക്ഷിക്കാം?

 

മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഒന്നും തന്നെ ഗുണഭോക്താക്കൾ ആകാത്തവരും അന്ത്യോദയ അന്നയോജനയിലും ഉൾപ്പെടുന്നവരുമായ 35 നും 60 നും ഇടയിൽ പ്രായമുള്ള ട്രാൻസ് വുമൺ അടക്കമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.

സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുന്നത്.

വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.

സംസ്ഥാനത്തിനകത്ത് നിന്നും താമസം മാറുകയോ, കേന്ദ്ര/സംസ്ഥാന സർക്കാർ സർവീസ്, കേന്ദ്ര / സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, പദ്ധതികൾ, സർവ്വകലാശാലകൾ, മറ്റ് സ്വയം ഭരണ / ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവയിൽ സ്ഥിരം / കരാർ നിയമനം ലഭിക്കുകയോ ചെയ്യുന്നതോട് കൂടി അനുകൂല്യത്തിനുള്ള അർഹത ഇല്ലാതാകുന്നതാണ്.

അന്ത്യോദയ അന്നയോജന, മുൻഗണനാ റേഷൻ കാർഡുകൾ നീല, വെള്ള റേഷൻ കാർഡുകൾ ആയി തരം മാറ്റപ്പെടുന്ന പക്ഷം പദ്ധതി അനുകൂല്യത്തിനുള്ള അർഹത ഇല്ലാതാകുന്നതാണ്.

ഗുണഭോക്താവ് മരണപ്പെട്ടതിന് ശേഷമുള്ള ആനുകൂല്യത്തിന് അവകാശികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല.

എല്ലാ ഗൂണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നൽകേണ്ടതാണ്.

ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാൻഡ് ചെയ്യപ്പെടുകയോ ജയിലിൽ അടക്കപ്പെടുകയോ ചെയ്യുന്ന പക്ഷം പ്രസ്തുത കാലയളവിലെ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

Follow Us