Online Payment: ഓണ്‍ലൈന്‍ പേയ്‌മെന്റുകളും മാറുന്നു; ഏപ്രില്‍ 1 മുതല്‍ ഇടപാടുകള്‍ ശ്രദ്ധിച്ചുമതി

Online Payments to Get Safer from April 1: നേരത്തെ രാജ്യത്തുണ്ടായിരുന്നത് ഒടിപി അധിഷ്ഠിതമായ സ്ഥിരീകരണമായിരുന്നു. എന്നാല്‍ ഇത് ഫിഷിങ് തട്ടിപ്പുകള്‍, സിം സ്വാപ്പ് തട്ടിപ്പ്, മാല്‍വെയര്‍ ആക്രമണങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമായി. ഇതോടെയാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ 1 മുതല്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ പരിശോധിക്കാം.

Online Payment: ഓണ്‍ലൈന്‍ പേയ്‌മെന്റുകളും മാറുന്നു; ഏപ്രില്‍ 1 മുതല്‍ ഇടപാടുകള്‍ ശ്രദ്ധിച്ചുമതി

പ്രതീകാത്മക ചിത്രം

Published: 

23 Mar 2026 | 11:47 AM

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നവരാണ് ഇന്നത്തെ തലമുറ. പണം നേരിട്ട് ഉപയോഗിക്കുന്നതിന് പകരം ഭൂരിഭാഗം ആളുകളും യുപിഐ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ഇടപാടുകള്‍ നടത്തുന്നു. ഇത്തരം പണമിടപാടുകള്‍ പലപ്പോഴും ആളുകളെ അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നുമുണ്ട്. അതിനാല്‍ തന്നെ രാജ്യത്തെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

ഓരോ ഡിജിറ്റല്‍ പണമിടപാടുകളും കുറഞ്ഞത് രണ്ട് വ്യത്യസ്ത ഘടകങ്ങള്‍ ഉപയോഗിച്ച് ആധികാരികമാക്കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം. അങ്ങനെയെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ പരിശോധിക്കാം.

  • പാസ്‌വേഡുകള്‍ അല്ലെങ്കില്‍ മറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍
  • എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഒടിപികള്‍
  • ഹാര്‍ഡ്‌വെയര്‍ ടോക്കണുകള്‍ അല്ലെങ്കില്‍ കാര്‍ഡുകള്‍
  • സോഫ്റ്റ്‌വെയറില്‍ അധിഷ്ഠിതമായ സ്ഥിരീകരണം
  • വിരലടയാളം അല്ലെങ്കില്‍ മുഖം തിരിച്ചറിയല്‍ പോലുള്ള ബയോമെട്രിക് പരിശോധനകള്‍

Also Read: Mutual Funds: നിക്ഷേപകര്‍ക്ക് കോളടിച്ചു, മ്യൂച്വല്‍ ഫണ്ട് ബ്രോക്കറേജ് നിയമങ്ങളില്‍ മാറ്റം

പ്രധാന മാറ്റങ്ങള്‍

  1. എല്ലാ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ നിര്‍ബന്ധം
  2. ഓരോ ഇടപാടിനും സ്ഥിരീകരണം ആവശ്യമാണ്. അതായത്, ഓണ്‍ലൈന്‍ പേയ്‌മെന്റ്, ബാലന്‍സ് പരിശോധന തുടങ്ങി ഏത് സേവനത്തിനും എല്ലാ തവണയും പിന്‍ നമ്പര്‍, പാസ്‌വേര്‍ഡ് തുടങ്ങി സ്ഥിരീകരണ വിവരങ്ങള്‍ നല്‍കണം
  3. ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് തട്ടിപ്പുകള്‍ നടക്കുകയാണെങ്കില്‍ ധനകാര്യ സ്ഥാപനമായിരിക്കും ഉത്തരവാദി
  4. റിസ്‌ക്കിന്റെ അടിസ്ഥാനത്തില്‍ അധിക പരിശോധനകളും വേണം, ലൊക്കേഷന്‍, ഡിവൈസ്, ട്രാന്‍സാക്ഷന്‍ ചെയ്യുന്ന തുക ഇവയെല്ലാം പരിശോധിക്കും
  5. അന്തര്‍ദേശീയ ഇടപാടുകള്‍ക്കും അധിക ഓതന്റിക്കേഷന്‍ ആവശ്യമാണ്

നേരത്തെ രാജ്യത്തുണ്ടായിരുന്നത് ഒടിപി അധിഷ്ഠിതമായ സ്ഥിരീകരണമായിരുന്നു. എന്നാല്‍ ഇത് ഫിഷിങ് തട്ടിപ്പുകള്‍, സിം സ്വാപ്പ് തട്ടിപ്പ്, മാല്‍വെയര്‍ ആക്രമണങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമായി. ഇതോടെയാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ നിര്‍ദേശം നല്‍കിയത്.

Follow Us
മൂന്നാറിൽ വീണ്ടും പടയപ്പ പ്രശ്നക്കാരനാകുന്നു
കുറച്ച് മതി മോനെ, ലാലേട്ടൻ ബിരിയാണി ചെമ്പ് പൊട്ടിച്ചു
അല്‍പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍! സിഗ്നല്‍ തെറ്റിച്ചെത്തിയ സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചപ്പോള്‍; ചെങ്ങന്നൂര്‍ ചെറിയനാടുണ്ടായ അപകടം
നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു