AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Mutual Funds: നിക്ഷേപകര്‍ക്ക് കോളടിച്ചു, മ്യൂച്വല്‍ ഫണ്ട് ബ്രോക്കറേജ് നിയമങ്ങളില്‍ മാറ്റം

GST Changes From April 1 To Hit Mutual Fund Distributor Commissions: ഏപ്രില്‍ 1 മുതല്‍ എഎംസികള്‍ ജിഎസ്ടി-എക്‌സ്‌ക്ലൂസീവ് ബ്രോക്കറേജ് നിരക്കുകളിലേക്ക് മാറും. 1 ശതമാനമാണെങ്കില്‍ ഏകദേശം 0.85 ശതമാനമായി ഡി ഗ്രോസ് ചെയ്യപ്പെടും. ഇനി മുതല്‍ കമ്മീഷനും ജിഎസ്ടിയും നിക്ഷേപകന് മുന്നില്‍ വേര്‍തിരിച്ചാകും കാണിക്കുക.

Mutual Funds: നിക്ഷേപകര്‍ക്ക് കോളടിച്ചു, മ്യൂച്വല്‍ ഫണ്ട് ബ്രോക്കറേജ് നിയമങ്ങളില്‍ മാറ്റം
മ്യൂച്വല്‍ ഫണ്ടുകള്‍ Image Credit source: jayk7/Moment/Getty Images
Shiji M K
Shiji M K | Published: 22 Mar 2026 | 04:46 PM

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ പൗരന്മാരെ കാത്തിരിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ്. വിവിധ മേഖലകളില്‍ ധാരാളം മാറ്റങ്ങളുണ്ടാകും. ഇവയെല്ലാം ഏപ്രില്‍ 1 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരെ കാത്തിരിക്കുന്നതും നിര്‍ണായകമായ കാര്യങ്ങളാണ്. ഏപ്രില്‍ 1 മുതല്‍ മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്ക് ലഭിച്ചിരുന്ന കമ്മീഷനുകള്‍ മാറും.

ഏപ്രില്‍ 1 മുതലുള്ള മാറ്റങ്ങള്‍

നിലവില്‍ മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്ക് നല്‍കുന്ന ബ്രോക്കറേജ് നിരക്കുകളില്‍ ജിഎസ്ടി ഉള്‍പ്പെടുന്നുണ്ട്. 1 ശതമാനമാണ് ബ്രോക്കറേജ് നിരക്കെങ്കില്‍, ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത വിതരണക്കാരന് കമ്മീഷനായി 0.85 ശതമാനവും ജിഎസ്ടിയില്‍ 0.15 ശതമാനവും ലഭിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യാത്ത വിതരണക്കാരന് 1 ശതമാനം പൂര്‍ണമായും ലഭിക്കും.

എന്നാല്‍ ഏപ്രില്‍ 1 മുതല്‍ എഎംസികള്‍ ജിഎസ്ടി-എക്‌സ്‌ക്ലൂസീവ് ബ്രോക്കറേജ് നിരക്കുകളിലേക്ക് മാറും. 1 ശതമാനമാണെങ്കില്‍ ഏകദേശം 0.85 ശതമാനമായി ഡി ഗ്രോസ് ചെയ്യപ്പെടും. ഇനി മുതല്‍ കമ്മീഷനും ജിഎസ്ടിയും നിക്ഷേപകന് മുന്നില്‍ വേര്‍തിരിച്ചാകും കാണിക്കുക.

ജിഎസ്ടി രജിസ്റ്റര്‍ ചെയ്താല്‍

ജിഎസ്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് കമ്മീഷന്‍ പൂര്‍ണമായും ലഭിക്കും. എന്നാല്‍ അവര്‍ ആദ്യം സര്‍ക്കാരിന് ജിഎസ്ടി അടച്ച് തെളിവ് സമര്‍പ്പിക്കണം, എന്നതിന് ശേഷം മാത്രമേ ജിഎസ്ടി തിരികെ ലഭിക്കൂ.

ജിഎസ്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് എന്ത് സംഭവിക്കും?

അവര്‍ക്ക് ജിഎസ്ടി ഭാഗം ലഭിക്കുകയില്ല. അവര്‍ക്ക് ലഭിച്ചിരുന്ന വരുമാനത്തിന്റെ 18 ശതമാനം കുറയും. 100 രൂപയായിരുന്നു കമ്മീഷനെങ്കില്‍ അത് 84.75 രൂപയായി കുറയും.

Also Read: ATM Rules: തോന്നിയപോലെ പണം പിന്‍വലിക്കാനാകില്ല; എടിഎം നിയമങ്ങള്‍ മാറുന്നു

നിക്ഷേപകര്‍ക്ക് എന്ത് സംഭവിക്കും?

എല്ലാ നിക്ഷേപകര്‍ക്കും ഈ നിയമം ബാധകമാണ്. നിക്ഷേപകരുടെ ചെലവ് കുറയ്ക്കാനും, കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ മനസിലാക്കാനും പുതിയ നീക്കം സഹായിക്കും. നിക്ഷേപകര്‍ക്ക് തങ്ങളുടെ ചെലവ് വ്യക്തമാകാനും, മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഒഴിവാക്കാനുമായാണ് സെബി മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

Follow Us