Retirement Age: 2026ല്‍ വിരമിക്കല്‍ പ്രായം ഉയരും; രാജ്യവ്യാപകമായി മാറ്റം പ്രാബല്യത്തിലേക്ക്

Retirement Age Hike in India: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിരമിക്കല്‍, തൊഴില്‍ കാലാവധി എന്നിവയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സജീവമാണ്. വിരമിക്കല്‍ 60ല്‍ നിന്ന് 62 ആയി ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ട നയപരമായ തീരുമാനമാണെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Retirement Age: 2026ല്‍ വിരമിക്കല്‍ പ്രായം ഉയരും; രാജ്യവ്യാപകമായി മാറ്റം പ്രാബല്യത്തിലേക്ക്

പ്രതീകാത്മക ചിത്രം

Published: 

04 Feb 2026 | 10:39 AM

2026ല്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സാധ്യതയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുമ്പോള്‍ വിരമിക്കല്‍ പ്രായം മാറണമെന്ന ആവശ്യം ശക്തമാണ്. പെന്‍ഷന്‍ തുകകൊണ്ട് ജീവിതചെലവുകള്‍ നിറവേറ്റാന്‍ പലര്‍ക്കും സാധിക്കുന്നില്ല. അതിനാല്‍ തന്നെ പെന്‍ഷന്‍ പ്രായം ഉയരുകയാണെങ്കില്‍ അത് വലിയൊരു വിഭാഗത്തിന് ഗുണകരമാകും. 58-60 വയസ് പ്രായമുള്ളവരെ കേന്ദ്രീകരിച്ചുള്ള വിരമിക്കല്‍ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിരമിക്കല്‍, തൊഴില്‍ കാലാവധി എന്നിവയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സജീവമാണ്. വിരമിക്കല്‍ 60ല്‍ നിന്ന് 62 ആയി ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ട നയപരമായ തീരുമാനമാണെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

അതേസമയം, തെലങ്കാനയില്‍ പെന്‍ഷനാകുന്ന പ്രായം 64നും 65നും ഇടയിലേക്ക് ഉയര്‍ത്താനുള്ള ചര്‍ച്ചകള്‍ ഭരണകൂടം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ അന്തിമതീരുമാനമായിട്ടില്ല. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങളുമെത്തുന്നത്.

Also Read: DA Arrears: ക്ഷാമബത്ത കുടിശ്ശിക നൽകാൻ സർക്കാർ; ജീവനക്കാർക്ക് അക്കൗണ്ടിൽ എത്ര കിട്ടും?

രാജ്യത്തെ മിക്ക സിവില്‍ സര്‍വീസുകാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് വിരമിക്കല്‍ പ്രായം 60 ആയി പറയുന്നുണ്ടെങ്കിലും, ജീവിതച്ചെലവുകളും പെന്‍ഷന്‍ തുകയിലെ കുറവും കാരണമിത് 62 ആക്കണോ, അല്ലെങ്കിലും അതിലും ഉയര്‍ത്തണോ എന്നതിലാണ് ചര്‍ച്ച.

വിരമിക്കല്‍ പ്രായം ജീവിതച്ചെലവുകളെ മാത്രമല്ല, തൊഴില്‍ ശക്തിയെയും ബാധിക്കുന്നതാണ് പുതിയ നീക്കത്തിന് കാരണം. വിരമിക്കല്‍ പ്രായം നീട്ടുന്നത് വഴി സര്‍ക്കാരുകള്‍ക്ക് പരിചയസമ്പന്നരായ ജീവനക്കാരെ കൂടുതല്‍ കാലം സര്‍വീസില്‍ നിലനിര്‍ത്താന്‍ സാധിക്കും. എന്നാല്‍ വിരമിക്കല്‍ വൈകിപ്പിക്കുന്നത് യുവാക്കളുടെ തൊഴിലവസരം നഷ്ടപ്പെടുത്താനും തൊഴിലില്ലായ്മ സമ്മര്‍ദങ്ങള്‍ വര്‍ധിപ്പിക്കാനും വഴിയൊരുക്കുമെന്ന വിമര്‍ശനവും ശക്തമാണ്.

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?