Ministers Salary: ജയിച്ച് മന്ത്രിയായാൽ ശമ്പളം ലക്ഷങ്ങളോ? മാസം കിട്ടുന്നത്….

Salary of Kerala Ministers: 140 മണ്ഡലങ്ങളിൽ നിന്ന് എംഎൽഎമാർ ജയിച്ച് നിയമസഭയിൽ എത്തുമ്പോൾ ഇവരിൽ ആരൊക്കെയാകും മന്ത്രിമാരാകുന്നത് എന്ന ആകാംക്ഷ ജനങ്ങൾക്ക് ഉണ്ട്. എന്നാൽ സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കിട്ടുന്ന ശമ്പളം എത്രയാണെന്ന് അറിയാമോ? അലവൻസുകൾ ഉൾപ്പെടെ ഒരു മാസം എത്ര രൂപയാകും കിട്ടുന്നത്? പരിശോധിക്കാം...

Ministers Salary: ജയിച്ച് മന്ത്രിയായാൽ ശമ്പളം ലക്ഷങ്ങളോ? മാസം കിട്ടുന്നത്....

പ്രതീകാത്മക ചിത്രം

Updated On: 

25 Mar 2026 | 02:59 PM

തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞാൽ കേരളത്തിൽ പുതിയ ഭരണകൂടം ചുമതലയേൽക്കും. മൂന്നാം തവണയും പിണറായി സർക്കാർ എത്തുമോ യുഡിഎഫ്, എൻഡിഎ സർക്കാരുകളാകുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും. 140 മണ്ഡലങ്ങളിൽ നിന്ന് എംഎൽഎമാർ ജയിച്ച് നിയമസഭയിൽ എത്തുമ്പോൾ ഇവരിൽ ആരൊക്കെയാകും മന്ത്രിമാരാകുന്നത് എന്ന ആകാംക്ഷയും ഉണ്ട്. എന്നാൽ സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കിട്ടുന്ന ശമ്പളം എത്രയാണെന്ന് അറിയാമോ? അലവൻസുകൾ ഉൾപ്പെടെ ഒരു മാസം എത്ര രൂപയാകും കിട്ടുന്നത്? പരിശോധിക്കാം…

മന്ത്രിമാരുടെ ശമ്പളം

നിലവിൽ മന്ത്രിമാരുടെ മാസശമ്പളം 97,429 രൂപയാണ്. അടിസ്ഥാന ശമ്പളത്തോടൊപ്പം മറ്റ് അലവൻസുകളും ചേർത്താണ് ഈ തുക കണക്കാക്കുന്നത്. 2018-ലാണ് എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം കൂട്ടിയത്. എംഎൽഎമാരുടെ ശമ്പളവും മണ്ഡലം അലവൻസ്, ടെലിഫോൺ അലവൻസ്, യാത്രാബത്ത തുടങ്ങിയവ അടക്കമുള്ള ആനുകൂല്യങ്ങളും ചേർത്ത് 39,500 രൂപയിൽനിന്ന് 70,000 രൂപയായും മന്ത്രിമാരുടെ ശമ്പളം 55,012-ൽനിന്ന് 97,429 രൂപയായും ഉയർത്തി.

ALSO READ: ലക്ഷങ്ങളോ, പതിനായിരങ്ങളോ; എംഎൽഎമാരുടെ ശമ്പളം എത്ര?

മന്ത്രിമാർക്ക് ശമ്പളം കൂടാത മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. യാത്രാബത്തയാണ് ഇതിൽ പ്രധാനം. മന്ത്രിമാർക്ക് വാഹനവും വസതിയും പാഴ്സണൽ സ്റ്റാഫുകളും ഉണ്ടായിരിക്കും. അതുപോലെ തിരുവനന്തപുരത്ത് ​ഗവ. ​ഗെസ്റ്റ് ഹൗസ് സൗകര്യവും ഉണ്ടാകും.

അതുപോലെ മന്ത്രിമാർക്ക് വീട് നിർമിക്കുന്നതിനും വാഹനം വാങ്ങുന്നതിനും പലിശരഹിത വായ്പ ലഭിക്കുന്നതാണ്. വിദേശത്തുൾപ്പെടെ ചികിത്സിക്കുന്നതിനുള്ള ചെലവും സർക്കാർ വഹിക്കും. ജീവിതപങ്കാളിക്കും ചികിത്സച്ചെലവ് ലഭിക്കുന്നതാണ്.

Follow Us
തേങ്ങ വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
ഗ്യാസ്ട്രബിൾ അകറ്റാൻ ജീരകം കഴിക്കേണ്ടത് ഇങ്ങനെ
തുളസിയിൽ നിന്ന് കസ്കസ് ഉണ്ടാകാം, വളരെ സിമ്പിളാണേ
അസിഡിറ്റിയുടെ വില്ലൻ നിങ്ങൾ! ഈ തെറ്റുകൾ ചെയ്യരുത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്