AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

MLA Salary: ലക്ഷങ്ങളോ, പതിനായിരങ്ങളോ; എംഎൽഎമാരുടെ ശമ്പളം എത്ര?

MLA Salary and Allowance: മെയ് 4ന് ഫലം പ്രഖ്യാപിക്കുമ്പോൾ ലഭിക്കുന്നത് പുതിയ 140 എംഎൽഎമാരെയാണ്. എന്നാൽ ഇവരുടെ ശമ്പളം എത്രയെന്ന് അറിയാമോ? എംഎൽഎമാർക്ക് ലക്ഷങ്ങളുടെ ശമ്പളമുണ്ടെന്ന തെറ്റിദ്ധാരണ ചിന്ത ഇന്നും പലർക്കുമുണ്ട്. സത്യത്തിൽ ഒരു മാസം ഇവർ എത്ര രൂപയാണ് സമ്പാദിക്കുന്നത്, ഇവർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ എന്തെല്ലാം? വിശദമായി അറിയാം....

MLA Salary: ലക്ഷങ്ങളോ, പതിനായിരങ്ങളോ; എംഎൽഎമാരുടെ ശമ്പളം എത്ര?
Mla SalaryImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 24 Mar 2026 | 01:41 PM

കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. ഏപ്രിൽ 9ന് വിധിയെഴുത്തി, മെയ് 4ന് ഫലം പ്രഖ്യാപിക്കുമ്പോൾ ലഭിക്കുന്നത് പുതിയ 140 എംഎൽഎമാരെയാണ്. എന്നാൽ ഇവരുടെ ശമ്പളം എത്രയെന്ന് അറിയാമോ? എംഎൽഎമാർക്ക് ലക്ഷങ്ങളുടെ ശമ്പളമുണ്ടെന്ന തെറ്റിദ്ധാരണ ചിന്ത ഇന്നും പലർക്കുമുണ്ട്. സത്യത്തിൽ ഒരു മാസം ഇവർ എത്ര രൂപയാണ് സമ്പാദിക്കുന്നത്, ഇവർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ എന്തെല്ലാം? വിശദമായി അറിയാം….

എംഎൽഎ ശമ്പളം

PRS ലെജിസ്ലേറ്റീവ് റിസർച്ച്, വിവിധ സർക്കാർ വിജ്ഞാപനങ്ങൾ, 2025 ഡിസംബർ വരെയുള്ള മാധ്യമ റിപ്പോർട്ടുകൾ എന്നിവ പ്രകാരം, കേരളത്തിൽ മന്ത്രിമാരോ സ്പീക്കറോ ഡെപ്യൂട്ടിസ്പീക്കറോ അല്ലാത്ത ഒരു സാധാരണ എം.എൽ.എയ്ക്ക് ലഭിക്കുന്ന അടിസ്ഥാന ശമ്പളം 2,000 രൂപ മാത്രമാണ്. ബാക്കി അലവൻസുകളെല്ലാം കൂടി ചേരുമ്പോൾ ഒരു മാസം ലഭിക്കുന്ന ആകെ തുക ഏകദേശം 70,000 രൂപയാണ്.

അടിസ്ഥാന ശമ്പളം 2,000 രൂപ, മണ്ഡലം അലവൻസ് 25,000 രൂപ (മണ്ഡലത്തിലെ ഓഫീസ് നടത്തിപ്പിനും ജനങ്ങളെ കാണുന്നതിനും മറ്റുമുള്ള ചെലവുകൾ), യാത്രാ അലവൻസ് കുറഞ്ഞത് 20,000 രൂപ, ഫോൺ അലവൻസ് ₹11,000 രൂപ, പത്രം, പുസ്തകങ്ങൾ, ആനുകാലികങ്ങൾ എന്നിവ വാങ്ങുന്നതിന് വിവര അലവൻസ് 4,000 രൂപ, അതിഥികൾക്കുള്ള സൽക്കാരം ഉൾപ്പെടെയുള്ള മറ്റ് ഔദ്യോഗിക ചെലവുകൾക്ക് 8,000 രൂപ എന്നിങ്ങനെയാണ് ആകെ 70,000 രൂപ കണക്കാക്കുന്നത്.

ALSO READ: പിണറായി വിജയന് ഒരു കോടി രൂപയുടെ ആസ്തി, മുഖ്യമന്ത്രിയുടെ ശമ്പളം എത്രയെന്ന് അറിയാമോ?

ഇത് കൂടാതെ, നിയമസഭ സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ യാത്രാ ബത്തയും ഡിഎയും ലഭിക്കും. ചികിത്സാ സഹായം, ഭവന/വാഹന വായ്പകൾ തുടങ്ങിയവ എല്ലാ സർക്കാർ ജീവനക്കാർക്കും ലഭിക്കുന്നത് പോലെയുള്ള ആനുകൂല്യങ്ങളും ഉണ്ട്.

മണ്ഡലം അലവൻസ് സ്വന്തമാണോ?

മണ്ഡലം അലവൻസ് എംഎൽഎമാർക്ക് സ്വന്തമാണെന്ന തെറ്റിദ്ധാരണയും പലർക്കുമുണ്ട്. എന്നാൽ ‘കേരള പേയ്മെന്റ് ഓഫ് സാലറീസ് ആൻഡ് അലവൻസസ് ആക്ട്’ പ്രകാരം, ഒരു എം.എൽ.എ തന്റെ മണ്ഡലത്തിൽ ഔദ്യോഗിക കൃത്യനിർവഹണം നടത്തുമ്പോൾ ഉണ്ടാകുന്ന ചെലവുകൾ നേരിടാൻ മാത്രമാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.

Follow Us