Sapota Farming: സപ്പോർട്ടായി ഈ ചെടിയുണ്ടോ? മാസം പതിനായിരങ്ങൾ സമ്പാദിക്കാം

Sapota Farming Profit: നട്ട് 3-4 വർഷത്തിനുള്ളിൽ മരം കായ്ച്ചു തുടങ്ങും. പത്ത് വയസ്സായ ഒരു മരത്തിൽ നിന്ന് വർഷത്തിൽ ശരാശരി 1500 മുതൽ 3000 വരെ പഴങ്ങൾ ലഭിക്കാം. വർഷം മുഴുവൻ വിളവ് ലഭിക്കുമെന്നതും കർഷകർക്ക് വലിയ ആശ്വാസമാണ്.

Sapota Farming: സപ്പോർട്ടായി ഈ ചെടിയുണ്ടോ? മാസം പതിനായിരങ്ങൾ സമ്പാദിക്കാം

സപ്പോട്ട

Published: 

09 Feb 2026 | 01:22 PM

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായതും കുറഞ്ഞ പരിചരണത്തിൽ മികച്ച ലാഭം തരുന്നതുമായ ഒരു പഴവർഗ്ഗമാണ് സപ്പോട്ട. കൂടാതെ ഇവയുടെ ആരോ​ഗ്യ​ഗുണവും സപ്പോട്ടയുടെ ഡിമാൻഡ് കൂട്ടുന്നു. അതുകൊണ്ട് തന്നെ സപ്പോട്ട കൃഷി ചെയ്യുന്നതിലൂടെ മാസം നല്ലൊരു തുക സമ്പാദിക്കാനും സാധിക്കും. സപ്പോട്ട കൃഷിയിലൂടെ എങ്ങനെയൊരു മികച്ച വരുമാനം നേടാം എന്ന് അറിഞ്ഞാലോ….

 

സപ്പോട്ട കൃഷി

 

മറ്റുള്ള പഴവർഗ്ഗങ്ങളെ അപേക്ഷിച്ച് സപ്പോട്ട കൃഷിക്ക് കീടബാധ കുറവാണെന്നതും വർഷം മുഴുവൻ വിളവ് ലഭിക്കുമെന്നതും കർഷകർക്ക് വലിയ ആശ്വാസമാണ്.
നല്ല വിളവ് ലഭിക്കാൻ മികച്ച ഇനങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ്. പികെഎം-1, കാളിപ്പട്ടി തുടങ്ങിയ ഇനങ്ങളെല്ലാം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

സപ്പോട്ട കൃഷിയിൽ നിന്നുള്ള വരുമാനം പ്രധാനമായും മരത്തിന്റെ പ്രായത്തെയും പരിചരണത്തെയും ആശ്രയിച്ചിരിക്കും. നട്ട് 3-4 വർഷത്തിനുള്ളിൽ മരം കായ്ച്ചു തുടങ്ങും. പത്ത് വയസ്സായ ഒരു മരത്തിൽ നിന്ന് വർഷത്തിൽ ശരാശരി 1500 മുതൽ 3000 വരെ പഴങ്ങൾ ലഭിക്കാം. അതായത് ഏകദേശം 150-200 കിലോ.

കിലോയ്ക്ക് ശരാശരി 40 മുതൽ 60 രൂപ വരെ വില ലഭിച്ചാൽ, ഒരു മരത്തിൽ നിന്ന് മാത്രം വർഷം 6000 മുതൽ 10,000 രൂപ വരെ വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. സപ്പോട്ട കൃഷി ലാഭകരമാകാനുള്ള പ്രധാന കാരണം അതിന്റെ കുറഞ്ഞ പരിപാലന ചെലവാണ്.

ALSO READ: കുറഞ്ഞ ചെലവിൽ ലക്ഷങ്ങൾ നേടാം, മുടക്കുമുതലിന്റെ 70% വരെ ലാഭം; സർക്കാർ സബ്സിഡിയും ഉണ്ട്!

ഇവ വേനൽക്കാലത്ത് മാത്രം നനച്ചാൽ മതി. സപ്പോട്ടയ്ക്ക് കാര്യമായ കീടബാധയോ രോഗങ്ങളോ ഉണ്ടാകാറില്ല. അതിനാൽ കീടനാശിനികൾക്കായി പണം ചെലവാക്കേണ്ടി വരുന്നില്ല. സപ്പോട്ട മരങ്ങൾക്കിടയിൽ തണൽ ഇഷ്ടപ്പെടുന്ന മറ്റ് ചെറിയ കൃഷികൾ (ഉദാഹരണത്തിന് ഇഞ്ചി, മഞ്ഞൾ) ചെയ്യുന്നത് അധിക വരുമാനം നൽകും.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

മെയ്-ജൂണ്‍ മാസമാണ് തൈകൾ നടാൻ അനുയോജ്യം

60 X 60 X 60  സെ.മീ വലിപ്പമുള്ള കുഴികളില്‍ ഏഴു മീറ്റര്‍ വീതം അകലത്തില്‍ നടണം.

പൂവിട്ട് നാലാം മാസത്തില്‍ കായ്കള്‍ പറിക്കാം.

ദിവസവും ഒരു പ്രാവശ്യം നന്നായി നനയ്ക്കേണ്ടതാണ്.

മൂന്ന് വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനും ഇടയില്‍ ഒട്ടു തൈകള്‍ കായ്ക്കുന്നതാണ്.

എന്താണ് ഹജ്ജ്? എന്തിനീ യാത്ര
നെയ്മീനാണോ ചൂരയാണോ ആരോഗ്യത്തിന് നല്ലത്?
ദിവസവും ഫ്രിഡ്ജ് ഓഫ് ചെയ്യേണ്ടതുണ്ടോ?
ഗോതമ്പ് മാവ് ഫ്രിഡ്ജില്‍ എത്ര ദിവസം വരെ സൂക്ഷിക്കാം?
എന്തുകൊണ്ട് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പരിപാടിക്ക് പോയില്ല? വിശദീകരിച്ച് ശ്രീലേഖ
ഞാൻ താക്കൂറാണ്! ഉപയോക്താവിനോട് ആക്രോശിച്ച് ബാങ്ക് ഉദ്യോഗസ്ഥ
ട്രിപ്പിൾസ് അടിക്കുന്നത് ആരൊക്കെയാണെന്ന് കണ്ടോ?
അണ്ടർ 19 താരം ആയുഷ് മഹത്രെയ്ക്ക് തൻ്റെ ജേഴ്സി സമ്മാനിച്ച് സച്ചിൻ ടെൻഡുൽക്കർ