AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

SBI Staff Strike: എസ്ബിഐ അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ല; അവധി മെയ് 28ലേക്കും നീളും

SBI Banking Transactions During Strike and Holidays What You Should Do: ബാങ്ക് ശാഖകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ബാങ്കിങ് ജോലികളെ ബാധിക്കുന്നുണ്ട്. നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരവും മാനസിക സമ്മര്‍ദവും അമിതമാകുന്നുണ്ടെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറയുന്നു. ബാങ്കിലെ സ്ഥിരം ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന നടപടി മാനേജ്‌മെന്റ് ഉടന്‍ നിര്‍ത്തലാക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

SBI Staff Strike: എസ്ബിഐ അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ല; അവധി മെയ് 28ലേക്കും നീളും
എസ്ബിഐ ബാങ്കിന് അവധി Image Credit source: Rafael Henrique/SOPA Images/LightRocket via Getty Images
Shiji M K
Shiji M K | Published: 22 May 2026 | 09:30 PM

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) പണമിടപാടുകള്‍ക്കായി പോകുന്നവരുടെ ശ്രദ്ധയ്ക്ക്, അടുത്ത അഞ്ച് ദിവസത്തേക്ക് ബാങ്ക് പ്രവര്‍ത്തിക്കില്ല. ജീവനക്കാരുടെ പണിമുടക്കും അവധി ദിവസങ്ങളും കാരണം മെയ് 23 മുതല്‍ 27 വരെ രാജ്യത്തെ എസ്ബിഐ ശാഖകളുടെ പ്രവര്‍ത്തനം മുടങ്ങും. മെയ് 25 തിങ്കള്‍, മെയ് 26 ചൊവ്വ എന്നീ ദിവസങ്ങളിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്.

മെയ് 23ന് നാലാം ശനിയാഴ്ചയും മെയ് 24ന് ഞായറാഴ്ചയും അതിന് പിന്നാലെ മെയ് 27ന് എത്തുന്ന ബക്രീദും കാരണമാണ് തുടര്‍ച്ചയായ അഞ്ച് ദിവസം ബാങ്കുകള്‍ക്ക് അവധി ലഭിക്കുന്നത്. ബക്രീദ് അവധി വ്യാഴാഴ്ചയിലേക്കും നീട്ടുകയാണെങ്കില്‍ ബാങ്കുകള്‍ ആറ് ദിവസത്തെ അവധി ലഭിക്കും.

എസ്ബിഐ പണിമുടക്ക് എന്തിന്?

ഓള്‍ ഇന്ത്യ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. ബാങ്കിലെ സ്ഥിരം ജോലികള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനെതിരെയാണ് സംഘടന സമരം ചെയ്യുന്നത്. പുതിയ നിയമനങ്ങള്‍ കൃത്യമായി നടത്താത്തത് ഉള്‍പ്പെടെ 16 ആവശ്യങ്ങള്‍ സംഘടന മുന്നോട്ടുവെക്കുന്നു.

ബാങ്ക് ശാഖകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ബാങ്കിങ് ജോലികളെ ബാധിക്കുന്നുണ്ട്. നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരവും മാനസിക സമ്മര്‍ദവും അമിതമാകുന്നുണ്ടെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറയുന്നു. ബാങ്കിലെ സ്ഥിരം ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന നടപടി മാനേജ്‌മെന്റ് ഉടന്‍ നിര്‍ത്തലാക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

സ്ഥിരം ജോലികള്‍ പുറംകരാര്‍ നല്‍കുന്നതിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഗ്രാമീണ മേഖലയിലെ യുവാക്കള്‍ക്കും എസ് സി-എസ് ടി-ഒബിസി തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കുകയാണ്. ബാങ്ക് ജോലികള്‍ പുറം കരാര്‍ നല്‍കുന്നത് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നതിനും സാമ്പത്തിക തട്ടിപ്പുകള്‍ക്കും ദുരുപയോഗം ചെയ്യലിനും കാരണമെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.

Also Read: SBI vs Post Office FD Rates: എസ്ബിഐ എഫ്ഡിയോ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റോ? നേട്ടം ഇത് നല്‍കും

ഉപഭോക്താക്കള്‍ വലയും

നീണ്ട അവധികള്‍ ഉപഭോക്താക്കളെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. പണം പിന്‍വലിക്കലുകള്‍, ചെക്ക് ക്ലിയറന്‍സ്, ബ്രാഞ്ച് സേവനങ്ങള്‍, പാസ്ബുക്ക് അപ്‌ഡേഷന്‍ തുടങ്ങി ഒട്ടനവധി ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ബാങ്ക് സന്ദര്‍ശിക്കേണ്ടിവരും. എന്നാല്‍ മെയ് 23 മുതല്‍ 27 വരെ അവധിയായതിനാല്‍ ഉപഭോക്താക്കള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

ഉപഭോക്താക്കള്‍ എന്തെല്ലാം ചെയ്യണം?

ഓണ്‍ലൈന്‍ ബാങ്കിങ് ഉപയോഗിക്കാം– യോനോ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ എന്നിവ വഴി പണമിടപാടുകള്‍ നടത്താവുന്നതാണ്. ഇതിനായി നിങ്ങള്‍ക്ക് NEFT, RTGS, IMPS സേവനങ്ങളും ഉപയോഗിക്കാം.

എടിഎം– അവധി ദിവസങ്ങളില്‍ നിങ്ങള്‍ക്ക് എടിഎം വഴി പണമിടപാടുകള്‍ നടത്താവുന്നതാണ്.

ചെക്ക് ഇടപാടുകള്‍– ചെക്ക് ക്ലിയറന്‍സ് വൈകാതിരിക്കാന്‍ അവധിക്ക് മുമ്പ് അവയെല്ലാം ചെയ്ത് തീര്‍ക്കാവുന്നതാണ്.

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍– ഗൂഗിള്ഡ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താവുന്നതാണ്.

ബില്‍ പേയ്‌മെന്റുകള്‍– ഇഎംഐ, മറ്റ് ബില്‍ പേയ്‌മെന്റുകള്‍ എന്നിവയ്ക്ക് ഓട്ടോ ഡെബിറ്റ് സംവിധാനം സെറ്റ് ചെയ്യുന്നതാണ് നല്ലത്. അതിന് അക്കൗണ്ടില്‍ ബാലന്‍സ് നിലനിര്‍ത്തണമെന്ന് മാത്രം.

English Summary

SBI banking services may face disruptions due to the ongoing strike and holidays till May 27. Customers are advised to complete important transactions early and rely on online banking services to avoid delays.

Follow Us