AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Silver Price: മൂന്ന് ലക്ഷത്തിൽ ബ്രേക്കിട്ട് വെള്ളി വില; വാങ്ങണോ വിൽക്കണോ?

Silver Price: വെള്ളിവില ഔൺസിന് 90 ഡോളറിന് അടുത്തെത്തിയത് വ്യവസായ മേഖലയെയും നിക്ഷേപകരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്കായി വെള്ളിയുടെ ഉപയോഗം വർദ്ധിച്ചതും വിതരണത്തിലെ കുറവുമാണ് വെള്ളിവില ഉയർത്തുന്നത്.

Silver Price: മൂന്ന് ലക്ഷത്തിൽ ബ്രേക്കിട്ട് വെള്ളി വില; വാങ്ങണോ വിൽക്കണോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 05 Feb 2026 | 12:16 PM

സ്വർത്തോടൊപ്പം അല്ലെങ്കിൽ അതിനും മുന്നിൽ കുതിക്കുന്ന മറ്റൊരു ലോഹമാണ് വെള്ളി. കിലോയ്ക്ക് നാല് കിലോ വരെ പിന്നിട്ട വെള്ളി ആ​ഗോളവിപണിയെ ഞെട്ടിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി വിപണിയിൽ റെക്കോർഡ് കുതിപ്പ് നടത്തിയ വെള്ളിവില നിലവിൽ ഇടിവിലാണ്. അപ്രതീക്ഷിതമായ ഈ തിരിച്ചടി നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

നാല് ലക്ഷം പിന്നിട്ട വെള്ളി വില നിലവിൽ കിലോയ്ക്ക് മൂന്ന് ലക്ഷവും ​ഗ്രാമിന് 300 രൂപ നിരക്കിലുമാണ് വ്യാപാരം. എന്നാൽ ഈ തകർച്ച താൽക്കാലികമാണെന്നാണ് പല ബ്രോക്കറേജ് സ്ഥാപനങ്ങളുടെയും വിലയിരുത്തൽ. വെള്ളിവില ഔൺസിന് 90 ഡോളറിന് അടുത്തെത്തിയത് വ്യവസായ മേഖലയെയും നിക്ഷേപകരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്കായി വെള്ളിയുടെ ഉപയോഗം വർദ്ധിച്ചതും വിതരണത്തിലെ കുറവുമാണ് വെള്ളിവില ഉയർത്തുന്നത്.

അടുത്ത മൂന്ന് മാസത്തിനുള്ളിൽ വെള്ളി ഔൺസിന് 150 ഡോളർ വരെ ഉയർന്നേക്കാമെന്നാണ് സിറ്റി ബ്രോക്കറേജ് പ്രവചിക്കുന്നത്. വ്യാവസായിക മേഖലയിൽ നിന്നുള്ള ഡിമാൻഡ് കൂടുന്നതും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മൂലമുള്ള വിതരണ തടസ്സങ്ങളുമെല്ലാം വെള്ളി വിലയ്ക്ക് ആക്കം കൂട്ടുമെന്ന് വിദഗ്ധർ പറയുന്നു.

ALSO READ: സ്വർണം വാങ്ങിച്ചോളൂ, വൻ ഇടിവ്; കുറഞ്ഞത് 3,680 രൂപ

അതേസമയം, നിലവിലെ അസ്ഥിരതകൾക്കിടയിലും വെള്ളിയിലെ നിക്ഷേപ താല്പര്യം സജീവമായി തുടരുന്നുണ്ട്. കുറഞ്ഞ വിലയിൽ വെള്ളി വാങ്ങി വെച്ചിട്ടുള്ള ഒരാളാണെങ്കിൽ, വില കൂടുമ്പോൾ വിൽക്കുന്നത് നല്ല ലാഭം നൽകും. വിപണി എപ്പോൾ വേണമെങ്കിലും വൻ ഇടിവിലേക്ക് വരാൻ സാധ്യതയുള്ളതിനാൽ കൈവശമുള്ളതിന്റെ ഒരു ഭാഗം വിൽക്കുന്നത് പരിഗണിക്കാം.

അതുപോലെ വില വളരെ ഉയരത്തിൽ എത്തുമ്പോൾ വലിയ തുകയ്ക്ക് വെള്ളി വാങ്ങുന്നത് റിസ്ക് ആണ്. വിപണിയിൽ ചെറിയൊരു വിലക്കുറവ് (Dip) ഉണ്ടാകുന്നത് വരെ കാത്തിരിക്കുന്നതാണ് ഉചിതം. ഒരുമിച്ച് വാങ്ങുന്നതിന് പകരം ചെറിയ അളവിൽ പല തവണകളായി വാങ്ങുന്നതും വിലയിലുണ്ടാകുന്ന മാറ്റങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.

 

നിരാകരണം: നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

Follow Us