SIP: 25 വർഷം കഴിഞ്ഞ് 3 കോടി മതിയാകുമോ? വിരമിക്കൽ നിക്ഷേപത്തിൽ ഈ തെറ്റ് വരുത്തരുത്
Retirement Planning How Much Money Will You Need to Retire Comfortably: നിക്ഷേപത്തിലൂടെ എത്ര തുക സമാഹരിക്കണമെന്ന ലക്ഷ്യം നിശ്ചയിക്കുമ്പോള്‍ പണപ്പെരുപ്പം കൂടി കണക്കിലെടുക്കണം. ഇന്ന് വലിയ തുകയായി തോന്നുന്ന 1 കോടി അല്ലെങ്കില്‍ 2 കോടി രൂപയ്ക്ക് 20-25 വര്‍ഷം കഴിഞ്ഞാല്‍ ഇന്നത്തെ അതേ വാങ്ങല്‍ശേഷി ഉണ്ടായിരിക്കണമെന്നില്ല.
വിരമിച്ച ശേഷമുള്ള ജീവിതം സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ നേരത്തേ തന്നെ നിക്ഷേപം ആരംഭിക്കേണ്ടത് പ്രധാനമാണ്. ഇതിനായി പലരും തിരഞ്ഞെടുക്കുന്ന നിക്ഷേപ മാര്‍ഗമാണ് എസ്‌ഐപി. എന്നാല്‍ നിക്ഷേപത്തിലൂടെ എത്ര തുക സമാഹരിക്കണമെന്ന ലക്ഷ്യം നിശ്ചയിക്കുമ്പോള്‍ പണപ്പെരുപ്പം കൂടി കണക്കിലെടുക്കണം. ഇന്ന് വലിയ തുകയായി തോന്നുന്ന 1 കോടി അല്ലെങ്കില്‍ 2 കോടി രൂപയ്ക്ക് 20-25 വര്‍ഷം കഴിഞ്ഞാല്‍ ഇന്നത്തെ അതേ വാങ്ങല്‍ശേഷി ഉണ്ടായിരിക്കണമെന്നില്ല.
പണപ്പെരുപ്പം വിരമിക്കല്‍ ലക്ഷ്യത്തെ എങ്ങനെ ബാധിക്കും?
30 വയസുള്ള വ്യക്തി 55ാം വയസില്‍ ജോലിയില്‍നിന്ന് വിരമിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് കരുതുക. അതായത് നിക്ഷേപത്തിനായി അദ്ദേഹത്തിന് 25 വര്‍ഷം സമയമുണ്ട്. വിരമിച്ച ശേഷമുള്ള ചെലവുകള്‍ക്കായി 1.5 കോടി മുതല്‍ 2 കോടി രൂപ വരെ മതിയാകുമെന്നാണ് അദ്ദേഹം ആദ്യം കരുതിയത്.
എന്നാല്‍ ഭാവിയിലെ പണപ്പെരുപ്പം കൂടി കണക്കിലെടുത്തപ്പോള്‍ ഈ ലക്ഷ്യം മതിയാകില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സാധനങ്ങളുടെയും സേവനങ്ങളുടെയും വില കാലക്രമേണ വര്‍ധിക്കുന്നതിനാല്‍ ഇന്നത്തെ ചെലവുകള്‍ക്ക് ഭാവിയില്‍ കൂടുതല്‍ പണം ആവശ്യമായി വരും.
ഉദാഹരണത്തിന്, വാര്‍ഷിക പണപ്പെരുപ്പം 4.5 ശതമാനമാണെങ്കില്‍ ഇന്ന് 1 കോടി രൂപ ചെലവാകുന്ന ഒരു ആവശ്യത്തിന് 25 വര്‍ഷം കഴിഞ്ഞ് ഏകദേശം 3 കോടി രൂപയിലധികം വേണ്ടിവരാം. അതിനാല്‍ വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപ ലക്ഷ്യം നിശ്ചയിക്കുമ്പോള്‍ ഇന്നത്തെ ചെലവുകള്‍ മാത്രം കണക്കിലെടുത്താല്‍ പോരാ.
പണപ്പെരുപ്പം കണക്കാക്കുന്നത് എങ്ങനെ?
ഭാവിയില്‍ ഒരു തുകയ്ക്ക് എത്ര രൂപ ആവശ്യമായി വരുമെന്ന് കണക്കാക്കാന്‍ താഴെ പറയുന്ന ഫോര്‍മുല ഉപയോഗിക്കാം.
Also Read: SBI FD: എസ്ബിഐയുടെ 444 ദിവസത്തെ എഫ്ഡി; 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ എത്ര പലിശ ലഭിക്കും?
ഭാവിയിലെ ചെലവ് = ഇന്നത്തെ ചെലവ് × (1 + പണപ്പെരുപ്പ നിരക്ക്)
ഇവിടെ പണപ്പെരുപ്പ നിരക്ക് വാര്‍ഷിക നിരക്കാണ്. എത്ര വര്‍ഷത്തേക്കാണ് കണക്കാക്കുന്നതെന്ന് സൂചിപ്പിക്കുന്നതാണ് n.
വാര്‍ഷിക പണപ്പെരുപ്പം 4.5 ശതമാനമായി കണക്കാക്കിയാല്‍, ഇന്ന് 1 കോടി രൂപ ചെലവാകുന്ന ആവശ്യത്തിന് ഭാവിയില്‍ ഏകദേശം ഇത്രയും തുക വേണ്ടിവരാം:
- 20 വര്‍ഷം കഴിഞ്ഞാല്‍ ഏകദേശം 2.4 കോടി രൂപ
- 25 വര്‍ഷം കഴിഞ്ഞാല്‍ ഏകദേശം 3 കോടി രൂപ
- 30 വര്‍ഷം കഴിഞ്ഞാല്‍ ഏകദേശം 3.7 കോടി രൂപ
വിരമിക്കല്‍ കാലത്തേക്ക് എസ്‌ഐപിയില്‍ എത്ര നിക്ഷേപിക്കണം?
ഒരാള്‍ 25 വര്‍ഷത്തേക്ക് എല്ലാ മാസവും 10,000 രൂപ വീതം എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നുവെന്ന് കരുതുക. നിക്ഷേപത്തിന് പ്രതിവര്‍ഷം 12 ശതമാനം ശരാശരി റിട്ടേണ്‍ ലഭിച്ചാല്‍ കാലാവധിയുടെ അവസാനം ഏകദേശം 1.9 കോടി രൂപ സമാഹരിക്കാനാകും. എന്നാല്‍ ഈ തുക ഭാവിയില്‍ ലഭിക്കുമെന്നത് ഉറപ്പല്ല. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ റിട്ടേണ്‍ വിപണിയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. കൂടാതെ, 25 വര്‍ഷം കഴിഞ്ഞ് ലഭിക്കുന്ന 1.9 കോടി രൂപയുടെ വാങ്ങല്‍ശേഷി ഇന്നത്തെ 1.9 കോടി രൂപയുടേതിന് തുല്യമായിരിക്കില്ല.
English Summary
Planning for retirement requires more than just setting a savings target. Learn how inflation can affect your retirement corpus over 25 years and how monthly SIP investments may help you build a fund for your future needs.