Sthree Suraksha Pension: മാര്‍ച്ച് മാസത്തെ സ്ത്രീ സുരക്ഷ പെന്‍ഷനും കിട്ടിയില്ലേ? ഇതാകാം പ്രശ്‌നം

Not Received Sthree Suraksha Pension Second Payment Here Is Why: രണ്ടാംഘട്ട വിതരണവും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായി. 1,000 രൂപയാണ് പ്രതിമാസം പദ്ധതി വഴി സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ അപേക്ഷിച്ചവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇപ്പോഴും സാമ്പത്തിക സഹായം ലഭിച്ച് തുടങ്ങിയിട്ടില്ല.

Sthree Suraksha Pension: മാര്‍ച്ച് മാസത്തെ സ്ത്രീ സുരക്ഷ പെന്‍ഷനും കിട്ടിയില്ലേ? ഇതാകാം പ്രശ്‌നം

പ്രതീകാത്മക ചിത്രം

Updated On: 

26 Mar 2026 | 05:11 PM

കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ വനിതകള്‍ക്കായി വിഭാവനം ചെയ്ത പദ്ധതിയാണ് സ്ത്രീ സുരക്ഷ പെന്‍ഷന്‍. പത്ത് ലക്ഷത്തിലധികം പേര്‍ക്കാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ധനസഹായമെത്തിയത്. രണ്ടാംഘട്ട വിതരണവും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായി. 1,000 രൂപയാണ് പ്രതിമാസം പദ്ധതി വഴി സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ അപേക്ഷിച്ചവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇപ്പോഴും സാമ്പത്തിക സഹായം ലഭിച്ച് തുടങ്ങിയിട്ടില്ല.

സംസ്ഥാനത്തെ യോഗ്യരായ ലക്ഷക്കണക്കിന് സ്ത്രീകള്‍ സാമ്പത്തിക സഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും, പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കപ്പെട്ടു. മാര്‍ച്ച് മാസത്തെ ഗഡു ലഭിക്കാത്തവരും ധാരാളം.

എന്തുകൊണ്ട് സ്ത്രീ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നില്ല?

  1. വിധവ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ തുടങ്ങി മറ്റ് സാമൂഹിക സുരക്ഷ പെന്‍ഷനുകള്‍ വാങ്ങിക്കുന്നവര്‍ക്ക് സ്ത്രീ സുരക്ഷ പെന്‍ഷന്‍ ലഭിക്കില്ല
  2. മുന്‍ഗണന റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് യോഗ്യത
  3. സമര്‍പ്പിച്ച രേഖകളിലെ പിശകും പെന്‍ഷന്‍ ലഭിക്കുന്നതിന് തടസമാകും
  4. കേരളത്തില്‍ സ്ഥിരമായി താമസിക്കാത്തവര്‍ക്കും പെന്‍ഷന്‍ കിട്ടില്ല

Also Read: Sthree Suraksha Pension: സ്ത്രീ സുരക്ഷാ പെൻഷൻ; അക്കൗണ്ടിൽ പണം എത്തിയില്ലേ? കാരണം ഇതാകും

എന്ത് ചെയ്യണം?

കെസ്മാര്‍ട്ട് വെബ്‌സൈറ്റില്‍ പോയി, ഫോണ്‍ നമ്പറും ഒടിപിയും നല്‍കി ലോഗിന്‍ ചെയ്യുക.ഇവിടെ നിങ്ങള്‍ക്ക് അപേക്ഷ സ്റ്റാറ്റസ് അറിയാനാകും. സബ്മിറ്റഡ് എന്നാണ് കാണിക്കുന്നതെങ്കില്‍ അപേക്ഷ സമര്‍പ്പിച്ചുവെന്ന് ഉറപ്പിക്കാം. എന്നാല്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കിലും അവിടെ കാണാനാകുന്നതാണ്. അതെല്ലാം തിരുത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Follow Us
ചൂരൽമലയിൽ ഭീതി, വളർത്തു നായയെ കൊന്ന പുലി ക്യാമറയിൽ
പ്രാങ്കോ, അതോ മറ്റേതെങ്കിലും കാരണണമോ? പഞ്ചാബില്‍ റോഡരികില്‍ യുവാവ് അനങ്ങാതെ നിന്നത് രണ്ട് മണിക്കൂറോളം
ഞൊളയ്ക്കുവാ ഈ നീളത്തിലുള്ള പുഴുക്കള്‍; വന്ദേ ഭാരത് എക്‌സ്പ്രസില്‍ മോശം ഭക്ഷണം കിട്ടിയെന്ന് യാത്രക്കാരന്‍; ഐആര്‍സിടിസിക്ക് പിഴശിക്ഷ
പിന്നാലെയെത്തി തെരുവുനായ്ക്കള്‍; രണ്ടാം ക്ലാസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കണ്ണൂര്‍ ചെണ്ടയാട് നടന്നത്‌