Stock Market: വോട്ടെണ്ണൽ ചൂടിൽ ഓഹരി വിപണിയും, നിഫ്റ്റി 24,250ന് മുകളിൽ
Stock Market Rally Today: ഏപ്രിൽ 30 വ്യാഴാഴ്ച വിപണി ക്ലോസ് ചെയ്ത് മൂന്ന് ദിവസത്തെ അവധി കഴിഞ്ഞ് വ്യാപാരം തുടങ്ങുമ്പോൾ ഓഹരി വിപണിയിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. വിപണി മികച്ച മുന്നേറ്റം കാഴ്ചവച്ചതോടെ നിക്ഷേപകർക്ക് ഏകദേശം 5.4 ലക്ഷം കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഓഹരി വിപണിയിലും വൻ മുന്നേറ്റം. പശ്ചിമേഷ്യൻ സംഘർഷങ്ങളും ബംഗാൾ ഉൾപ്പെടുയുള്ള സംസ്ഥാനങ്ങളിലെ ഫലസൂചനകളും തിങ്കളാഴ്ചത്തെ വ്യാപാരത്തെ സ്വാധീനിച്ചു. ഏപ്രിൽ 30 വ്യാഴാഴ്ച വിപണി ക്ലോസ് ചെയ്ത് മൂന്ന് ദിവസത്തെ അവധി കഴിഞ്ഞ് വ്യാപാരം തുടങ്ങുമ്പോൾ ഓഹരി വിപണിയിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. വിപണി മികച്ച മുന്നേറ്റം കാഴ്ചവച്ചതോടെ നിക്ഷേപകർക്ക് ഏകദേശം 5.4 ലക്ഷം കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
സെൻസെക്സ് സൂചികയിൽ 960 പോയിന്റിന്റെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ നിലവിലെ പോയിന്‍റ് 77,881ആയി കുതിച്ചു. നിഫ്റ്റി 24,274 പോയിന്‍റിന് മുകളിലെത്തി. പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ എത്തിയാൻ ഓഹരി വിപണിയിൽ വൻ കുതിച്ച് ചാട്ടമുണ്ടാകും. കൂടാതെ, യു.എസ് – ഇറാൻ – ഇസ്രായേൽ സംഘർഷങ്ങളും വിപണിക്ക് ഊർജം പകർന്നു.
ഓട്ടോ സൂചിക 1.7 ശതമാനം ഉയർന്നു. ഹീറോ മോട്ടോകോർപ്പും മാരുതി സുസുക്കിയും യഥാക്രമം 2 ശതമാനവും 4 ശതമാനവും നേട്ടമുണ്ടാക്കി. പ്രതിമാസ വിൽപ്പന ഡാറ്റയിൽ ഏറ്റവും മികച്ച നേട്ടമാണിത്. സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികൾ ഒരു ശതമാനം വീതം ഉയർന്നു.
നിഫ്റ്റി ഓട്ടോ, നിഫ്റ്റി റിയൽറ്റി 2 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി പിഎസ്യു ബാങ്ക് 1 – 5 %ലധികം വർദ്ധനവ് ഉണ്ടായി. അതേസമയം, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ ഏകദേശം മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി.നിഫ്റ്റി ഓട്ടോ, നിഫ്റ്റി റിയൽറ്റി 2 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി പിഎസ്യു ബാങ്ക് 1 – 5 %ലധികം വർദ്ധനവ് ഉണ്ടായി. അതേസമയം, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ ഏകദേശം മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി.
ALSO READ: സ്വർണം വാങ്ങാനാണോ പ്ലാൻ? ബ്രേക്കിട്ട് വില
വിപണിയെ സ്വാധീനിച്ചത് എന്ത്?
തിരഞ്ഞെടുപ്പ് ഫലങ്ങൾ വലിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വഴിമാറില്ലെന്ന സൂചനകളാണ് നിക്ഷേപകരെ വിപണിയിലേക്ക് ആകർഷിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും അധികാരമാറ്റവും വിപണി നിരീക്ഷിക്കുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുൻനിര ഓഹരികളാണ് വിപണിയെ മുന്നോട്ട് നയിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിലും വലിയ താല്പര്യം ദൃശ്യമാണ്.
ഓഹരി വിപണിയിലെ കുതിപ്പിനൊപ്പം യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലും നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്. കൂടാതെ, ആഗോള ഘടകങ്ങളും വിപണിയെ പിന്തുണച്ചു. ക്രൂഡ് ഓയിൽ വില താഴ്ന്നതാണ് അതിൽ പ്രധാന കാരണം. 108 ഡോളർ നിരക്കിലേക്കാണ് താഴ്ന്നത്. പശ്ചിമേഷ്യയിലെ അസ്ഥിരത നിക്ഷേപകരെ ജാഗ്രതയോടെ നീങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലങ്ങൾ വിപണിയുടെ ഗതി നിശ്ചയിക്കുന്നതിൽ നിർണായകമാകും.
English Summary:
Stock markets opened strongly higher on May 4, 2026, with both the Sensex and Nifty gaining around 1% in early trade. Falling crude oil prices and improving global sentiment, boosted investor confidence