Tesla: വാഹന വിപണിയിലെ കൊമ്പൻ! ഭ്രാന്തൻ ചിന്തകളല്ല; ഇത് മസ്കിന്റെ ‘ടെസ്‌ല’വിജയം
Tesla Success Story: വെറും ഭ്രാന്തൻ ചിന്തകളെന്ന് തള്ളിപറഞ്ഞവരെ കൊണ്ട് കൈയടിപ്പിച്ച മുതൽ.... പ്രതിസന്ധികളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കിയ ബിസിനസ് തന്ത്രജ്ഞൻ... ഒരൊറ്റ ട്വീറ്റിൽ ഓഹരി വിപണി ഇളക്കിമറിക്കുന്ന കച്ചവടക്കാരൻ... ഈ വിശേഷങ്ങൾക്കെല്ലാം ഒരുപോലെ അർഹൻ... മറ്റൊരുമല്ല, ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ, ഇലോൺ മസ്ക്.

ഇലോൺ മസ്ക്
തന്റെ ആശയങ്ങളെ വെറും ഭ്രാന്തൻ ചിന്തകളെന്ന് തള്ളിപറഞ്ഞവരെ കൊണ്ട് കൈയടിപ്പിച്ച മുതൽ…. പ്രതിസന്ധികളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കിയ ബിസിനസ് തന്ത്രജ്ഞൻ… ഒരൊറ്റ ട്വീറ്റിൽ ഓഹരി വിപണി ഇളക്കിമറിക്കുന്ന കച്ചവടക്കാരൻ… ഈ വിശേഷങ്ങൾക്കെല്ലാം ഒരുപോലെ അർഹൻ… മറ്റൊരുമല്ല, ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ, ഇലോൺ മസ്ക്. ഇന്ന് പുതുപുത്തൻ ആശയങ്ങളും ബിസിനസ് തന്ത്രങ്ങളുമായി നമ്മെ അത്ഭുതപ്പെടുത്തുന്ന ഇലോൺ മസ്കിന് ഒരു കഥ പറയാനുണ്ട്. ഉയർത്തെഴുന്നേറ്റവന്റെ കഥ… ഏറ്റവും മൂല്യമുള്ള വാഹന നിർമ്മാണ കമ്പനികളിലൊന്നായി ടെസ്‌ലയെ മാറ്റിയ കഥ.
ഇലോൺ മസ്ക് – വളർച്ച
1971 ജൂൺ 28ന് ദക്ഷിണാഫ്രിക്കയിലെ വിക്ടോറിയയിൽ ഒരു സമ്പന്ന കുടുംബത്തിലാണ് മസ്കിന്റെ ജനനം. എൻജിനീയർ ആയിരുന്ന എറോൾ മസ്കിന്റെയും മോഡലും ഡയറ്റീഷ്യനുമായിരുന്ന മെയ് മസ്കിന്റെയും മൂന്ന് മക്കളിൽ മൂത്തവൻ. ഒമ്പതാം വയസ്സിൽ മാതാപിതാക്കളുടെ വേർപിരിയലം പറയത്തക്ക സുഹൃത്തുക്കൾ ഒന്നുമില്ലാത്ത സ്കൂൾ കാലവും കൂട്ടുകാരിൽ നിന്നും കളിയാക്കലും തല്ലുകൊള്ളലുമെല്ലാം കുഞ്ഞുമസ്കിനെ വലിയ രീതിയിൽ ബാധിച്ചിരുന്നു. അക്കാലത്ത് പുസ്തകങ്ങളും കമ്പ്യൂട്ടറും ആയിരുന്നു മസ്കിന്റെ ലോകം. കോഡിങ് സ്വയം പഠിച്ച് മസ്ക് സ്വന്തമായി ഗെയിം നിർമ്മിച്ചു. തൻറെ പന്ത്രണ്ടാം വയസ്സിൽ നിർമ്മിച്ച ബ്ലാസ്റ്റേഴ്സ് എന്ന ഗെയിം 500 ഡോളറിനാണ് അന്ന് വിറ്റത്.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ എനർജി ഫിസിക്സിൽ പിഎച്ച് ഡിക്കായി പോയ മസ്ക് ബിസിനസ് ആണ് തന്റെ വഴി എന്ന് തിരിച്ചറിഞ്ഞ് രണ്ടാം ദിവസം പഠനം ഉപേക്ഷിച്ചു സഹോദരനൊപ്പം സിപ്പ് ടു എന്ന പേരിൽ വാർത്ത വെബ്സൈറ്റ് ആരംഭിച്ചു. പിന്നീട് എക്സ് ഡോട്ട് കോം എന്ന പേരിൽ മറ്റൊരു കമ്പനി ആരംഭിച്ചു. ഓൺലൈൻ ബാങ്ക് ആയിരുന്ന എക്സ് ഡോട്ട് കോമി ന് 15 ബില്യൺ ഡോളർ കൊടുത്ത് പിന്നീട് ഈ ബേസ് സ്വന്തമാക്കി. അതാണ് ലോക പ്രശസ്ത പണമിടപാട് ആപ്പായി മാറിയ പേപ്പാൽ സ്പേസ് എക്സിന്റെ പിറവി.
2002-ൽ ചെലവ് ചുരുക്കി ബഹിരാകാശ യാത്ര എന്ന ആശയത്തിൽ സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് എന്ന കമ്പനി മസ്ക് തുടങ്ങുന്നത്. 2008ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള കാർഗോ ഗതാഗതത്തിന് നാസ സ്പേസ് എക്സുമായി കരാർ ഒപ്പിട്ടു. 2012 മെയ് 22ന് ലോകത്ത് ആദ്യമായി ഒരു സ്വകാര്യ കമ്പനി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്പേസ് ക്രാഫ്റ്റ് വിക്ഷേപിച്ചു.
ALSO READ: കളിയും മധുരവും ഒന്നിച്ച്, കുട്ടികളെ വീഴ്ത്തിയ ‘കിൻഡർ ജോയ്’ തന്ത്രം!
സ്പേസിൽ നിന്ന് ടെസ്‌ലയിലേക്ക്
ഇന്ന് ലോകമെമ്പാടും വൈദ്യുത വാഹനങ്ങളുടെ തരംഗം സൃഷ്ടിച്ച ടെസ്‌ല കമ്പനി ഒരു രാത്രികൊണ്ട് വിജയം കൈവരിച്ച ഒന്നല്ല. 2003-ൽ മാർട്ടിൻ എബർഹാർഡ്, മാർക്ക് ടാർപെനിങ് എന്നിവർ ചേർന്നാണ് ടെസ്‌ല മോട്ടോഴ്‌സ് സ്ഥാപിച്ചത്. ഫോസിൽ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ നിന്ന് ലോകത്തെ മോചിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തോടെയായിരുന്നു തുടക്കം. പിന്നീട് 2004-ൽ ഇലോൺ മസ്ക് കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപകനായി കടന്നുവരികയും ചെയർമാനായി ചുമതലയേൽക്കുകയും ചെയ്തതോടെയാണ് ടെസ്‌ലയുടെ ചരിത്രം വഴിമാറിയത്.
2004-ൽ കമ്പനി അത്ര നല്ല നിലയിൽ ഒന്നും ആയിരുന്നില്ല. പക്ഷേ മസ്ക് അതൊരു വെല്ലുവിളി ആയി ഏറ്റെടുത്തു. 2008ലെ സാമ്പത്തിക മാന്ദ്യത്തിൽ കമ്പനി തകർന്നടിഞ്ഞു. പിന്നോട്ടില്ലെന്ന ഉറച്ച വാശിയിൽ ആ വർഷം തന്നെ ഒറ്റ ചാർജിങ്ങിൽ 320 കിലോമീറ്റർ സഞ്ചരിക്കാവുന്ന റോഡ്സ്റ്റർ കാർ പുറത്തിറക്കി. തളരാത്ത മനസ്സും കഠിന അധ്വാനവും ആയിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. 2013ൽ സോളാർ സിറ്റി സ്ഥാപിച്ച് വീണ്ടും ഞെട്ടിച്ചു. ഇന്ന് അമേരിക്കയിലെ ഏറ്റവും വലിയ സോളാർ കമ്പനികളിൽ ഒന്നാണ് സോളാർ സിറ്റി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മസ്ക് ലോകത്തെ ഞെട്ടിച്ചു.
മാജിക് സൃഷ്ടിച്ച മോഡലുകൾ
ഇലക്ട്രിക് വാഹന വിപണിയിൽ വൻ അത്ഭുതങ്ങളാണ് മസ്ക് ഒരുക്കിയത്. സ്പോർട്സ് കാർ പ്രകടനവും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് ടെസ്ല മോഡലുകൾ പുറത്തിറക്കി. മോഡൽ എസ് (Model S), മോഡൽ 3 (Model 3), മോഡൽ വൈ, എക്സ് (Model Y & X) ഇതെല്ലാമതിന് ഉദാഹരണങ്ങളാണ്.
ഇതോടൊപ്പം ഡ്രൈവർമാരുടെ സഹായമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന ‘ഓട്ടോപൈലറ്റ്’ സംവിധാനവും ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയും ഓട്ടോമൊബൈൽ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ചു. വാഹനങ്ങൾ നിർമ്മിക്കുന്നതോടൊപ്പം തന്നെ ദൂരയാത്രകളിൽ കാറുകൾ എവിടെ ചാർജ് ചെയ്യുമെന്ന പ്രശ്നത്തിന് പരിഹാരമായി ലോകവ്യാപകമായി ‘സൂപ്പർചാർജർ’ ശൃംഖലയും ടെസ്‌ല ഒരുക്കി.
ടെസ്‌ല ഇന്ന്
ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള വാഹന നിർമ്മാണ കമ്പനികളിലൊന്നാണ് ടെസ്‌ല. ഇലോൺ മസ്കിന്റെ ദീർഘവീക്ഷണവും, പരാജയങ്ങളെ മുഖംകൊടുത്ത് മുന്നേറാനുള്ള മടിയായ്മയും ചേർന്നാണ് ടെസ്‌ലയെ ഇന്നത്തെ നിലയിലെത്തിച്ചത്. ഇലോൺ മസ്ക് എന്ന ഭ്രാന്തൻ ആശയക്കാരനെ ബുദ്ധിരാക്ഷസനായ ബിസിനസ്സുകാരനായി ലോകം അംഗീകരിക്കാൻ ആരംഭിച്ചിട്ട് അധികകാലമായിട്ടില്ല. പരിശ്രമത്തിലൂടെ അസാധാരണ കാര്യങ്ങൾ ചെയ്യാൻ സാധാരണക്കാർക്കും കഴിയുമെന്നതിന്റെ ഏറ്റവും വലിയ മാതൃകയാണ് അദ്ദേഹം.