AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Mango Tree Rent: മാവ് വാടകയ്ക്ക് കൊടുത്താലോ? വന്‍ ലാഭമാണ് നിങ്ങളെ കാത്തിരിക്കുന്നത്

How Much Can You Earn By Renting Mango Trees From Home Complete Guide: മാവ് പൂത്ത് കായ ആകുന്ന സമയത്തേക്കുള്ള അവകാശം കൊടുക്കുന്ന രീതിയാണ് വാടകയ്ക്ക് കൊടുക്കല്‍. ആ മാവിലുണ്ടാകുന്ന എല്ലാ മാങ്ങയ്ക്കും അവകാശി വാടയ്‌ക്കെടുത്ത ആളായിരിക്കും. നിശ്ചിത തുക നല്‍കിയാണ് ഇത്തരത്തില്‍ മാവ് വാടകയ്ക്ക് എടുക്കുന്നത്.

Mango Tree Rent: മാവ് വാടകയ്ക്ക് കൊടുത്താലോ? വന്‍ ലാഭമാണ് നിങ്ങളെ കാത്തിരിക്കുന്നത്
മാവ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 23 Mar 2026 | 07:32 AM

വേനല്‍ക്കാലം വെറും ചൂടുകാലം മാത്രമല്ല, മറിച്ച് മാമ്പഴം, ചക്ക തുടങ്ങി ധാരാളം സീസണല്‍ പഴങ്ങള്‍ ഉണ്ടാകുന്ന കാലഘട്ടം കൂടിയാണിത്. രുചികരവും പല വലുപ്പത്തിലും നിറത്തിലുമുള്ള ധാരാളം മാമ്പഴങ്ങള്‍ ഇന്ത്യയില്‍ വിളയാറുണ്ട്. നിങ്ങളുടെ വീട്ടുമുറ്റത്തും ഉണ്ടാകുമല്ലേ നല്ല ഒന്നാന്തരം മാവ്? മുറ്റത്തുള്ള മാവ് വാടകയ്ക്ക് കൊടുക്കുന്ന കാര്യം ഒന്നാലോചിച്ചാലോ? നല്ല ലാഭം നേടാന്‍ അത് സഹായിക്കും.

മാവ് വാടകയ്ക്ക് കൊടുത്താലോ?

മാവ് പൂത്ത് കായ ആകുന്ന സമയത്തേക്കുള്ള അവകാശം കൊടുക്കുന്ന രീതിയാണ് വാടകയ്ക്ക് കൊടുക്കല്‍. ആ മാവിലുണ്ടാകുന്ന എല്ലാ മാങ്ങയ്ക്കും അവകാശി വാടയ്‌ക്കെടുത്ത ആളായിരിക്കും. നിശ്ചിത തുക നല്‍കിയാണ് ഇത്തരത്തില്‍ മാവ് വാടകയ്ക്ക് എടുക്കുന്നത്. മാവിന്റെ ഉത്പാദനശേഷി, മാമ്പഴത്തിന്റെ സ്വാദ് എന്നിവയ്‌ക്കെല്ലാം അനുസരിച്ച് വാടക തുകയില്‍ മാറ്റം വരും.

ചെറിയ മാവാണെങ്കില്‍ 500 രൂപ മുതലാണ് വാടക ആരംഭിക്കുന്നത്. എന്നാല്‍ വലിയ മാവാണെങ്കില്‍ 10,000 രൂപയ്ക്കും മുകളില്‍ വാടക ലഭിക്കും. ജനുവരി-ഫെബ്രുവരി മാസത്തോടെയാണ് മാവുകള്‍ വാടകയ്ക്ക് കൊടുക്കാന്‍ ആരംഭിക്കുക.

Also Read: Chipyana Khurd: 1,000 രൂപയുടെ ഭൂമി നാളെ 2 കോടിക്ക് വില്‍ക്കാം; ചിപ്യാന ഖുര്‍ദ് എന്തുകൊണ്ട് ഇത്രപെട്ടെന്ന് വളരുന്നു?

വാടകയ്ക്ക് കൊടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

  1. നിങ്ങളുടെ മാവിന് എത്രരൂപ വാടക ലഭിക്കണമെന്ന കാര്യം നിങ്ങള്‍ തന്നെ തീരുമാനിക്കുക.
  2. മാങ്ങ പറിക്കുന്ന സമയം കൃത്യമായി രേഖപ്പെടുത്തി വെക്കാനും മറക്കരുത്.
  3. മാങ്ങ പറിക്കുന്ന സമയത്ത് മാവിന് കേടുപാടുകള്‍ സംഭവിക്കുന്നില്ലെന്ന കാര്യം ഉറപ്പാക്കുക.
  4. വാടകക്കാരില്‍ നിന്ന് ഒരു തുക മുന്‍കൂറായി വാങ്ങിവെക്കാം.
  5. വാക്കാലുള്ള കരാറുകള്‍ക്ക് പുറമെ രേഖയായും സൂക്ഷിക്കാവുന്നതാണ്.
  6. മാത്രമല്ല, പരിചയസമ്പന്നരായ ആളുകള്‍ക്ക് മാത്രം മരം വാടകയ്ക്ക് കൊടുക്കാനും ശ്രദ്ധിക്കുക.
  7. ഓരോ വര്‍ഷവും വാടക കൂട്ടാവുന്നതാണ്.

 

Follow Us