Chipyana Khurd: 1,000 രൂപയുടെ ഭൂമി നാളെ 2 കോടിക്ക് വില്‍ക്കാം; ചിപ്യാന ഖുര്‍ദ് എന്തുകൊണ്ട് ഇത്രപെട്ടെന്ന് വളരുന്നു?

What is Chipyana Khurd or Chipyana Khurd Urf Tigri: ചിപ്യാന ഖുര്‍ദിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ആളുകള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. വെള്ളത്തിന്റെ കുറവ് തന്നെയാണ് ആളുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിന് പുറനെ ഡ്രയ്‌നേജ് പ്രശ്‌നങ്ങള്‍, ഗതാഗതക്കുരുക്ക് എന്നിവയും പ്രദേശവാസികളെ വലയ്ക്കുന്നു.

Chipyana Khurd: 1,000 രൂപയുടെ ഭൂമി നാളെ 2 കോടിക്ക് വില്‍ക്കാം; ചിപ്യാന ഖുര്‍ദ് എന്തുകൊണ്ട് ഇത്രപെട്ടെന്ന് വളരുന്നു?

ഗ്രേറ്റര്‍ നോയിഡ

Published: 

21 Mar 2026 | 11:11 AM

ഇന്ത്യയുടെ ഭാവി തന്നെ മാറ്റിമറിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ഒട്ടേറെ ഗ്രാമങ്ങള്‍ വളര്‍ന്നുവരികയാണ്. വ്യവസായ മേഖലകള്‍ വഴി ഗ്രാമങ്ങളെല്ലാം നഗരങ്ങളായി മാറി. അത്തരത്തില്‍ അതിവേഗം വളരുന്ന ഇന്ത്യയിലെ ഗ്രാമങ്ങളിലൊന്നാണ് ചിപ്യാന ഖുര്‍ദ്. കഴിഞ്ഞ കുറച്ചുനാളുകളായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഗ്രാമപ്രദേശങ്ങളില്‍ ഒന്നുകൂടിയാണ് ചിപ്യാന ഖുര്‍ദ്. എന്താണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത എന്നറിയാമോ?

എന്താണ് ചിപ്യാന ഖുര്‍ദ്?

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡക്ക് സമീപമുള്ള സ്ഥലമാണ് ചിപ്യാന ഖുര്‍ദ്. വളരെ വേഗത്തിലാണ് ഈ ഗ്രാമം നഗരമായി മാറിക്കൊണ്ടിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ രാജ്യത്തെ മറ്റ് ഗ്രാമപ്രദേശങ്ങളെ പോലെ കൃഷിയും മറ്റും മാത്രമായി മുന്നോട്ട് പോയിരുന്ന സ്ഥലമായിരുന്നു ഇത്. എന്നാലിപ്പോള്‍ അവിടെ വലിയ കെട്ടിടങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങി എല്ലാമുണ്ട്.

വലിയ വില കൊടുത്ത് ഭൂമിയും വീടും ഒഴിവാക്കാനായി ആളുകള്‍ പൊതുവേ ഗ്രേറ്റര്‍ നോയിഡയിലേക്കാണ് വരാറുള്ളത്. എന്നാല്‍ അവിടെ നിന്നും അത് ചിപ്യാന ഖുര്‍ദ് വരെ നീണ്ടു. ഇതാണ് വികസനത്തിന് പ്രധാന കാരണമായത്. ഇവിടേക്ക് എത്തുന്ന പലരുടെയും ലക്ഷ്യം വീടാണ്, അതിനാല്‍ തന്നെ ഹൗസിങ് പ്രൊജക്ടുകളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും സംഭവിച്ചു.

Also Read: Bengaluru Bullet Train: വെറും 73 മിനിറ്റില്‍ ബെംഗളൂരുവിലെത്താം; ട്രെയിനുകളില്‍ ഇവനാണ് കേമന്‍

എന്നാല്‍ ചിപ്യാന ഖുര്‍ദിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ആളുകള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. വെള്ളത്തിന്റെ കുറവ് തന്നെയാണ് ആളുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിന് പുറനെ ഡ്രയ്‌നേജ് പ്രശ്‌നങ്ങള്‍, ഗതാഗതക്കുരുക്ക് എന്നിവയും പ്രദേശവാസികളെ വലയ്ക്കുന്നു.

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനാല്‍ ധാരാളം യുവാക്കള്‍ ഈ മേഖലയിലേക്ക് കുടിയേറുന്നുണ്ട്. അതിനാല്‍ തന്നെ ചിപ്യാന ഖുര്‍ദില്‍ റസ്റ്റോറന്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയും വേഗത്തില്‍ വളരുന്നു.

 

Loading...
Unable to load recommendations.
Follow Us
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?