AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Bullet Train: വെറും 73 മിനിറ്റില്‍ ബെംഗളൂരുവിലെത്താം; ട്രെയിനുകളില്‍ ഇവനാണ് കേമന്‍

Bengaluru–Chennai in 73 Minutes: ഏഴ് ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബെംഗളൂരു-ചെന്നൈ പാത. ഏകദേശം 4,000 കിലോമീറ്ററിലധികം ദൂരത്തിലാകും ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ വിന്യസിക്കുക. യാത്രാ സമയം കുറയ്ക്കുക, പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുക, വിവിധ മേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ട്രെയിന്‍ അവതരിപ്പിക്കുന്നത്.

Bengaluru Bullet Train: വെറും 73 മിനിറ്റില്‍ ബെംഗളൂരുവിലെത്താം; ട്രെയിനുകളില്‍ ഇവനാണ് കേമന്‍
പ്രതീകാത്മക ചിത്രം Image Credit source: Michael Dunning/The Image Bank/Getty Images
Shiji M K
Shiji M K | Updated On: 21 Mar 2026 | 08:21 AM

ബെംഗളൂരു: രാജ്യം ബുള്ളറ്റ് ട്രെയിനില്‍ കുതിക്കാന്‍ പോകുന്നു. ബുള്ളറ്റ് ട്രെയിനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്ത് പുതുതായി നിര്‍ദേശിക്കപ്പെട്ട ബുള്ളറ്റ് ട്രെയിനുകളുടെ വേഗതയുമായി ബന്ധപ്പെട്ട വിവരമാണ് അദ്ദേഹം പങ്കുവെച്ചത്. അന്തര്‍ സംസ്ഥാന യാത്രകള്‍ പോലും ഇനി നിമിഷനേരം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

ഏഴ് ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബെംഗളൂരു-ചെന്നൈ പാത. ഇരുനഗരങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് അതിവേഗം ലക്ഷ്യസ്ഥാനത്തെത്താന്‍ ട്രെയിന്‍ സഹായിക്കും. ചെന്നൈ-ബെംഗളൂരു യാത്രയ്ക്കായി വേണ്ടിവരുന്ന സമയം ചുവടെ.

ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിന്‍

യാത്രക്കാര്‍ക്ക് ആശ്വാസവും ആവേശവും പകരുന്ന ബുള്ളറ്റ് ട്രെയിനുകളില്‍ ഒന്നായിരിക്കും ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിന്‍ എന്ന പ്രതീക്ഷയിലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം. ഈ ട്രെയിന്‍ എത്തുന്നതോടെ ഇരുനഗരങ്ങളും തമ്മിലുള്ള യാത്രാ സമയം 73 മിനിറ്റായി കുറയും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ സ്പീഡിലായിരിക്കും ട്രെയിനിന്റെ സഞ്ചാരമെന്നാണ് വിവരം.

ബെംഗളൂരുവിലെയും ചെന്നൈയിലെയും ഐടി, വ്യാവസായിക മേഖലകളെ ബന്ധിപ്പിക്കാന്‍ ബുള്ളറ്റ് ട്രെയിനിന് സാധിക്കുമെന്ന കാര്യം ഉറപ്പാണ്. ബിസിനസ്, ജോലി, പഠനം എന്നീ ആവശ്യങ്ങള്‍ക്കായി ഈ റൂട്ടില്‍ യാത്ര ചെയ്യുന്നവരും ധാരാളം. ബസ്, മറ്റ് ട്രെയിനുകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ ഇരട്ടി വേഗതയാണ് ബുള്ളറ്റ് ട്രെയിന്‍ മുന്നോട്ടുവെക്കുന്നത്.

Also Read: Vande Bharat Express: ബെംഗളൂരു-മധുര വന്ദേ ഭാരത് സര്‍വീസില്‍ മാറ്റം; യാത്രക്കാര്‍ ശ്രദ്ധിക്കൂ

അതേസമയം, ഏകദേശം 4,000 കിലോമീറ്ററിലധികം ദൂരത്തിലാകും ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ വിന്യസിക്കുക. യാത്രാ സമയം കുറയ്ക്കുക, പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുക, വിവിധ മേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ട്രെയിന്‍ അവതരിപ്പിക്കുന്നത്.

Follow Us