Silver Price: വെള്ളിക്ക് ചൈനയേക്കാള്‍ വിലക്കുറവ് ഇന്ത്യയില്‍; കാരണമെന്ത്?

Silver vs China Price: നിലവില്‍ വെള്ളിവില ഉയരാനുള്ള കാരണങ്ങളില്‍ പ്രധാനി ആഗോള വിതരണ പരിമിതികളാണ്. ഇതിന് പുറമെ 2026 ന്റെ തുടക്കം മുതല്‍ ചൈന രാജ്യത്ത് നിന്നുള്ള വെള്ളി കയറ്റുമതി നിയന്ത്രിക്കുകയും ചെയ്തു.

Silver Price: വെള്ളിക്ക് ചൈനയേക്കാള്‍ വിലക്കുറവ് ഇന്ത്യയില്‍; കാരണമെന്ത്?

പ്രതീകാത്മക ചിത്രം

Updated On: 

14 Feb 2026 | 06:19 PM

വെള്ളിവില ദിനംപ്രതി കുതിച്ചുയരുകയാണ്. ഇന്ത്യയില്‍ 3 ലക്ഷത്തിന് മേല്‍ വിലയുണ്ട് നിലവില്‍ ഒരു കിലോ വെള്ളിക്ക്. 2026ല്‍ മാത്രം 44 ശതമാനത്തിലധികം വില വര്‍ധനവാണ് വെള്ളിയില്‍ സംഭവിച്ചത്. 2025ല്‍ 250 ശതമാനത്തില്‍ കൂടുതലും വളര്‍ച്ച കൈവരിച്ചു. വിലയേറിയ ലോഹങ്ങളുടെ ഈ കുതിപ്പ് ഇന്ത്യക്കാരില്‍ ആശങ്ക വിതയ്ക്കുന്നു. എന്നാല്‍ നമ്മുടെ അയല്‍രാജ്യമായ ചൈനയെ അപേക്ഷിച്ച് ഇന്ത്യയില്‍ വെള്ളിക്ക് വില വളരെ കുറവാണ്.

ഇന്ത്യയില്‍ ചൈനയിലെ വെള്ളിവിലയേക്കാള്‍ 17 ശതമാനം കുറവാണ്. ഇന്ത്യയില്‍ വെള്ളി വില ഏകദേശം 9,984 രൂപയാണ്. ചൈനയിലാകട്ടെ 125 ഡോളര്‍ വിലയുണ്ട്. അതായത്, ഒരു ഡോളറിന് 91.6 എന്ന വിനിമയ നിരക്കില്‍ ഏകദേശം 11,450 രൂപയ്ക്ക് തുല്യമാണിത്. ചൈനയെ അപേക്ഷിച്ച് ഇന്ത്യയില്‍ വെള്ളിക്ക് വില കുറയ്ക്കുന്നത്, വെള്ളിയുടെ ആവശ്യകതയിലുള്ള വ്യത്യാസമാണ്.

നിലവില്‍ വെള്ളിവില ഉയരാനുള്ള കാരണങ്ങളില്‍ പ്രധാനി ആഗോള വിതരണ പരിമിതികളാണ്. ഇതിന് പുറമെ 2026 ന്റെ തുടക്കം മുതല്‍ ചൈന രാജ്യത്ത് നിന്നുള്ള വെള്ളി കയറ്റുമതി നിയന്ത്രിക്കുകയും ചെയ്തു. ബിസിനസുകാര്‍ കയറ്റുമതി ലൈസന്‍സുകള്‍ നേടണമെന്നതും നിര്‍ബന്ധമാക്കി. ഈ നയങ്ങള്‍ 2027 വരെ തുടരും.

കയറ്റുമതി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച ചൈനയുടെ നീക്കം ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ വരെ ആശങ്കയിലാഴ്ത്തി. ചൈനയുടെ നിയന്ത്രണം നല്ലതല്ലെന്നാണ് മസ്‌കിന്റെ പ്രതികരണം. പല വ്യാവസായിക ആവശ്യങ്ങളിലും വെള്ളി നിര്‍ണായക ഘടകമായതാണ് ഇതിന് പ്രധാന കാരണം.

Also Read: Silver Price: വെള്ളിവിലയില്‍ 200% വില വര്‍ധനവ്; സ്വര്‍ണം വിട്ട് വെള്ളിയില്‍ നിക്ഷേപിക്കാം

ലോകത്തിലെ വെള്ളി വിതരണത്തിന്റെ 65 ശതമാനത്തിലധികം ചൈനയിലാണ്. വെള്ളി ഫ്യൂച്ചറുകളുടെയും മറ്റ് ഉത്പന്നങ്ങളുടെയും ഭൗതിക നിക്ഷേപത്തിനും മറ്റ് ചൈന മുന്‍നിര വിപണിയാണ്. വെള്ളി നിര്‍മ്മാണത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം കൂടിയാണിത്.

വെള്ളി കയറ്റുമതിക്ക് ചൈന കൊണ്ടുവന്ന നിയമങ്ങള്‍, ചെറുകിട കയറ്റുമതിക്കാരെ ഒഴിവാക്കുകയും അന്താരാഷ്ട്ര വിപണികളില്‍ വെള്ളിയുടെ വെള്ളിയുടെ ലഭ്യത കുറയ്ക്കുകയും ചെയ്യുന്നു. ചൈനയുടെ വെള്ളി ആഗോള വിപണിക്ക് കരുത്ത് പകരുന്നുണ്ടെങ്കിലും, അത് അധികകാലം നീണ്ടുനിന്നേക്കില്ല.

ചൈനയില്‍ 2026 ഫെബ്രുവരി 17ന് ആരംഭിക്കുന്ന ചാന്ദ്ര പുതുവത്സര അവധി ഏകദേശം ഒരാഴ്ചയോളം നീണ്ടുനില്‍ക്കും. ഈ സമയത്ത് രാജ്യത്ത് വലിയ അളവിലാണ് വെള്ളി വിറ്റഴിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ഇത് വില ഇനിയും ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?