AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver Price: വെള്ളിവിലയില്‍ 200% വില വര്‍ധനവ്; സ്വര്‍ണം വിട്ട് വെള്ളിയില്‍ നിക്ഷേപിക്കാം

Silver vs Gold Investment: മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ വെള്ളിയിലെ റിസ്‌ക്, നിക്ഷേപ സാധ്യതകള്‍ വീണ്ടും സ്വര്‍ണത്തിന് അനുകൂലമാക്കി മാറ്റും. ലോഹങ്ങളില്‍ വെള്ളിയും പോസിറ്റീവായി തുടരുന്നു.

Silver Price: വെള്ളിവിലയില്‍ 200% വില വര്‍ധനവ്; സ്വര്‍ണം വിട്ട് വെള്ളിയില്‍ നിക്ഷേപിക്കാം
പ്രതീകാത്മക ചിത്രം Image Credit source: wundervisuals/Getty Images
Shiji M K
Shiji M K | Published: 27 Jan 2026 | 10:40 AM

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെള്ളിവിലയില്‍ 200 ശതമാനത്തിലധികം വര്‍ധനവാണ് സംഭവിച്ചത്. എന്നാല്‍ സ്വര്‍ണവിലയാകട്ടെ വെറും 80 ശതമാനമേ ഉയര്‍ന്നുള്ളൂ. ആഗോളതലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആസ്തികളില്‍ ഒന്നായി വെള്ളി മാറിയിരിക്കുന്നു. വെള്ളി വ്യാവസായിക ആവശ്യങ്ങള്‍ക്കായി കൂടുതലായി ഉപയോഗിക്കപ്പെടുന്നതാണ് വില വര്‍ധനവിന് കാരണം. എന്നാല്‍ ഈ വില കണ്ട് നിക്ഷേപം ഇരട്ടിയാക്കുന്നവരും ധാരാളം.

മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ വെള്ളിയിലെ റിസ്‌ക്, നിക്ഷേപ സാധ്യതകള്‍ വീണ്ടും സ്വര്‍ണത്തിന് അനുകൂലമാക്കി മാറ്റും. ലോഹങ്ങളില്‍ വെള്ളിയും പോസിറ്റീവായി തുടരുന്നു. വ്യാവസായിക ആവശ്യകതയും, വിപണിയിലെ സാഹചര്യങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വെള്ളിക്ക് ഉയര്‍ച്ച പ്രവചിക്കുന്നുണ്ട്. എന്നാല്‍ അതില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്ന് റിസര്‍ച്ച് കമ്മോഡിറ്റീസ് മേധാവി നവനീത് ദമാനി പറഞ്ഞു.

വെള്ളിവില ഉയര്‍ന്നിട്ടും ആഗോള സില്‍വര്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ 2026ന്റെ തുടക്കം മുതല്‍ 3 ദശലക്ഷം ഔണ്‍സിലധികം പിന്‍വലിച്ചു. അതിനാല്‍ തന്നെ ആഗോളതലത്തില്‍ പണലഭ്യത വര്‍ധിക്കുന്നതിനൊപ്പം തന്നെ വിശാലമായ മാക്രോ ഇക്കണോമിക് സാധ്യതകള്‍ സ്വര്‍ണത്തെ പിന്തുണയ്ക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: Gold: ലക്ഷങ്ങൾ കൊടുക്കേണ്ട, ഒരു പവൻ സ്വർണം 97,168 രൂപയ്ക്ക് വാങ്ങാം, എങ്ങനെ?

നിക്ഷേപകന്റെ പോര്‍ട്ട്‌ഫോളിയോയുടെ 75 ശതമാനം സ്വര്‍ണത്തിനും 25 വെള്ളിക്കും നല്‍കാനാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. സ്വര്‍ണത്തെ സ്ഥിരതയുള്ള നിക്ഷേപമായി പരിഗണിക്കുന്നതാണ് ഇതിന് കാരണം. അതോടൊപ്പം തന്നെ വെള്ളിയിലെ ഹ്രസ്വകാല നേട്ടം പ്രയോജനപ്പെടുത്താനും നിക്ഷേപകര്‍ക്ക് സാധിക്കും.