Gold Rate Prediction: സ്വര്‍ണവില വീണ്ടും ഒന്നര ലക്ഷത്തിലേക്ക്? മെയ് 11 മുതല്‍ വിലയില്‍ സംഭവിക്കാന്‍ പോകുന്നത്…
Kerala Gold Price Update Will Rates Climb Back Towards Rs 1.5 Lakh: ഇറാന്‍-യുഎസ് സംഘര്‍ഷം വീണ്ടും ആരംഭിച്ചത് ക്രൂഡ് ഓയിലിന്റെ വില കത്തിക്കയറുന്നതിന് വഴിവെച്ചു. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് സ്വാഭാവികമായി പണപ്പെരുപ്പ ഭീഷണി സൃഷ്ടിക്കുന്നു. ഇതോടെ നിക്ഷേപകര്‍ മറ്റ് മാര്‍ഗങ്ങള്‍ തിരഞ്ഞ് ഇറങ്ങുന്നത് സ്വാഭാവികമാണ്. ഇങ്ങനെ സ്വര്‍ണം വിട്ട് മറ്റ് മാര്‍ഗങ്ങളിലേക്ക് നിക്ഷേപകര്‍ ചേക്കേറുന്നത് വില ഇടിയുന്നതിന് വഴിയൊരുക്കുന്നു.

പ്രതീകാത്മക ചിത്രം
കൂടിയും കുറഞ്ഞും സ്വര്‍ണവില അങ്ങനെ മുന്നോട്ട് പോകുകയാണ്. വില എവിടെ ചെന്ന് എത്തുമെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് പോലും വ്യക്തതയില്ല. എന്നിരുന്നാലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് വിലയുടെ വരവ്. ഒരു ലക്ഷത്തിന് താഴേക്ക് വില എത്തിയിട്ടില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ ആഭരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും.
മെയ് ഒന്‍പത് വരെയുള്ള സ്വര്‍ണവില
1,11,720 രൂപയിലാണ് മെയ് ഒന്‍പതിന് സ്വര്‍ണ വ്യാപാരം അവസാനിച്ചത്. ഇതേ നിരക്കില്‍ തന്നെയാണ് മെയ് പത്ത് ഞായറാഴ്ചയിലെ വില്‍പന. മെയ് മാസം തുടങ്ങിയത് മുതല്‍ കാര്യമായ കുതിപ്പ് സ്വര്‍ണവിലയില്‍ സംഭവിച്ചിട്ടില്ല. വില വര്‍ധനവ് ഉണ്ടായിരുന്നുവെങ്കിലും അത് 1,12,200 രൂപ വരെ മാത്രമേ ഉയര്‍ന്നുള്ളൂ. മെയ് അഞ്ചിന് രേഖപ്പെടുത്തിയ 1,09,400 ആയിരുന്നു മെയ് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്.
സ്വര്‍ണവില കുറയുന്നതിന് കാരണം
ഇറാന്‍-യുഎസ് സംഘര്‍ഷം വീണ്ടും ആരംഭിച്ചത് ക്രൂഡ് ഓയിലിന്റെ വില കത്തിക്കയറുന്നതിന് വഴിവെച്ചു. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് സ്വാഭാവികമായി പണപ്പെരുപ്പ ഭീഷണി സൃഷ്ടിക്കുന്നു. ഇതോടെ നിക്ഷേപകര്‍ മറ്റ് മാര്‍ഗങ്ങള്‍ തിരഞ്ഞ് ഇറങ്ങുന്നത് സ്വാഭാവികമാണ്. ഇങ്ങനെ സ്വര്‍ണം വിട്ട് മറ്റ് മാര്‍ഗങ്ങളിലേക്ക് നിക്ഷേപകര്‍ ചേക്കേറുന്നത് വില ഇടിയുന്നതിന് വഴിയൊരുക്കുന്നു.
രാജ്യാന്തര വിപണിയില്‍ ഇപ്പോഴും സ്വര്‍ണത്തിന് സമാധാനം കൈവന്നിട്ടില്ല. ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതും സ്ഥിതിഗതികള്‍ മോശമാക്കുന്നു. രാജ്യാന്തര വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു, ഇനിയും തടസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് നിക്ഷേപകര്‍. ഇത് പണപ്പെരുപ്പ ഭീഷണി വീണ്ടും ഉയരുന്നതിന് വഴിയൊരുക്കുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിക്കുകയോ അല്ലെങ്കില്‍ സ്ഥിരപ്പെടുത്തുകയോ ചെയ്‌തേക്കാം. ഇതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കും.
Also Read: Kerala Gold Rate: ധൈര്യമായി സ്വർണം വാങ്ങിച്ചോ, വില കുറഞ്ഞിട്ടുണ്ടേ…
സ്വര്‍ണവിലയില്‍ ഇനി സംഭവിക്കാന്‍ പോകുന്നത്
മെയ് മാസത്തില്‍ സ്വര്‍ണത്തില്‍ സംഭവിക്കാന്‍ പോകുന്നത് ചരിത്രപരമായ കാര്യങ്ങളാണെന്നാണ് വിദഗ്ധരുടെ പക്ഷം. മെയ് മാസത്തില്‍ സ്വര്‍ണവില പുതിയ റെക്കോഡുകള്‍ കീഴടക്കില്ല, മറിച്ച് അല്‍പം ഡിമാന്‍ഡ് ഇടിവ് നേരിടാന്‍ സാധ്യതയുണ്ടെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്.
സ്വര്‍ണവിലയില്‍ കാര്യമായ കുതിപ്പ് സംഭവിക്കുന്നില്ലെങ്കിലും, പൊന്നിനെ പിന്തുണയ്ക്കുന്ന ഘടകങ്ങള്‍ അതുപോലെ തുടരുന്നുണ്ട്. മെയ് മാസത്തില്‍ സ്വര്‍ണം വലിയ നിരക്കുകള്‍ കീഴടക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ മാസം, അതായത് ഏപ്രിലില്‍ സ്വര്‍ണ ഇടിഎഫുകളിലേക്ക് വലിയ അളവില്‍ നിക്ഷേപകര്‍ എത്തിയിരുന്നു. എന്നാല്‍ യൂറോപ്പില്‍ സംഭവിച്ചതുപോലെ ഇടിഎഫിലേക്കുള്ള വലിയൊരു കുതിച്ചുചാട്ടം ഇന്ത്യക്കാര്‍ നടത്തിയിട്ടില്ല.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസപ്പെടുന്നത് യൂറോപ്പിനെ സാരമായി ബാധിക്കുന്നുണ്ട്. ഇത് നിക്ഷേപകരില്‍ ആശങ്ക ഉളവാക്കുന്നു. അത് തന്നെയാണ് നിക്ഷേപകരെ കൂടുതലായി ഇടിഎഫ് ആകര്‍ഷിച്ചതും. എന്നാല്‍ ഉയര്‍ന്ന നിരക്കുകള്‍ ബുള്ളിയന്‍ പോലുള്ള ലാഭകരമല്ലാത്ത ആസ്തികള്‍ കൈവശം വെക്കുന്നതിന്റെ അവസരച്ചെലവ് വര്‍ധിപ്പിക്കുന്നു. ഇത് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നുണ്ട്.
സ്വര്‍ണം 1,61,000- 1,65,000 എന്നീ നിരക്കുകള്‍ക്ക് ഇടയില്‍ തുടരുമെന്നാണ് വിദഗ്ധരുടെ പക്ഷം. എന്നാല്‍ ഇതൊരിക്കലും ഒരു പവന് നിര്‍ദേശിക്കുന്ന നിരക്കല്ല, മറിച്ച് പത്ത് ഗ്രാമിന് ഒന്നര ലക്ഷം രൂപ എന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍ സ്വര്‍ണം ഒരു പവന് നിലവിലെ നിരക്കുകള്‍ തന്നെയാകും സമീപ ദിവസങ്ങളിലും നല്‍കേണ്ടി വരിക.
English Summary
Gold prices in Kerala may witness another sharp rise from Monday, May 11, amid global market fluctuations and investor demand. Check the latest gold rate trends and expected price changes.