Business Ideas: വീട്ടിലിരുന്ന് വരുമാനം നേടാം; സ്ത്രീകൾക്ക് കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാവുന്ന 5 ബിസിനസ് ആശയങ്ങൾ
5 Low Investment Business Ideas for Women to Earn Money From Home: വീട്ടില്‍ തയാറാക്കുന്ന ഭക്ഷണം വില്‍ക്കുന്നത് കുറഞ്ഞ നിക്ഷേപത്തില്‍ ആരംഭിക്കാവുന്ന ഒരു ബിസിനസാണ്. പാചകത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് ടിഫിന്‍ സര്‍വീസ് നല്ലൊരു അവസരമായേക്കാം. ജോലിക്കാര്‍, വിദ്യാര്‍ഥികള്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ദിവസവും വീട്ടുഭക്ഷണം ആവശ്യമായി വരാറുണ്ട്.
സ്വന്തമായി വരുമാനം കണ്ടെത്താനും സാമ്പത്തികമായി സ്വയംപര്യാപ്തരാകാനും ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെറിയ ബിസിനസുകള്‍ ആരംഭിക്കാം. വലിയ തുക നിക്ഷേപിക്കാതെ തുടങ്ങാവുന്ന നിരവധി സംരംഭങ്ങളുണ്ട്. പാചകം, തയ്യല്‍, അധ്യാപനം, കരകൗശല നിര്‍മാണം തുടങ്ങിയ കഴിവുകള്‍ പ്രയോജനപ്പെടുത്തി വരുമാനം നേടാം. സാമൂഹിക മാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്ഫോമുകളുടെയും വളര്‍ച്ച ഇത്തരം ബിസിനസുകള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നുനല്‍കുന്നു.
ടിഫിന്‍ സര്‍വീസ്
വീട്ടില്‍ തയാറാക്കുന്ന ഭക്ഷണം വില്‍ക്കുന്നത് കുറഞ്ഞ നിക്ഷേപത്തില്‍ ആരംഭിക്കാവുന്ന ഒരു ബിസിനസാണ്. പാചകത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് ടിഫിന്‍ സര്‍വീസ് നല്ലൊരു അവസരമായേക്കാം. ജോലിക്കാര്‍, വിദ്യാര്‍ഥികള്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ദിവസവും വീട്ടുഭക്ഷണം ആവശ്യമായി വരാറുണ്ട്. വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ ഭക്ഷണത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ച് ഓര്‍ഡറുകള്‍ നേടാം. രുചിയും വൃത്തിയും സമയബന്ധിതമായ വിതരണവും ഉറപ്പാക്കുന്നത് സ്ഥിരം ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ സഹായിക്കും.
കരകൗശല ഉല്‍പ്പന്നങ്ങളും എംബ്രോയ്ഡറിയും
തയ്യല്‍, എംബ്രോയ്ഡറി, കൈത്തറി അലങ്കാരപ്പണികള്‍ തുടങ്ങിയവയില്‍ കഴിവുള്ള സ്ത്രീകള്‍ക്ക് അവയെ വരുമാനമാര്‍ഗമാക്കാം. കൈകൊണ്ട് നിര്‍മിക്കുന്ന വസ്ത്രങ്ങള്‍, ബാഗുകള്‍, അലങ്കാര വസ്തുക്കള്‍, സമ്മാനങ്ങള്‍ എന്നിവയ്ക്ക് വിപണിയില്‍ ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിയും.
ഓണ്‍ലൈന്‍ ട്യൂഷന്‍
പഠിപ്പിക്കാന്‍ കഴിവുള്ളവര്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ലാസുകള്‍ നടത്താം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം ഭാഷാപഠനം, പരീക്ഷാ പരിശീലനം, സംഗീതം തുടങ്ങിയ മേഖലകളിലും ക്ലാസുകള്‍ നല്‍കാം. സൂം, ഗൂഗിള്‍ മീറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് ക്ലാസുകള്‍ നടത്താം. സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പ്, സ്ഥിരതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവയാണ് പ്രധാനമായും വേണ്ടത്.
Also Read: Business Ideas: ഒരു ലക്ഷം രൂപയുണ്ടോ? തുടങ്ങാം ലാഭം നേടാവുന്ന 6 ബിസിനസുകൾ
ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വില്‍പ്പനയും
പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചുള്ള സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിലും വില്‍ക്കുന്നതിലും താല്‍പര്യമുള്ളവര്‍ക്ക് ഈ മേഖല പരിഗണിക്കാം. സോപ്പുകള്‍, ഫേസ് പാക്കുകള്‍, മുടിക്ക് ഉപയോഗിക്കുന്ന എണ്ണകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെ ആവശ്യങ്ങള്‍ മനസിലാക്കി വികസിപ്പിക്കാം.
കണ്ടന്റ് ക്രിയേഷന്‍
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് വീഡിയോകളും വിവരപ്രദമായ ഉള്ളടക്കങ്ങളും നിര്‍മിച്ച് വരുമാനം നേടാനുള്ള അവസരമാണ് കണ്ടന്റ് ക്രിയേഷന്‍. പാചകക്കുറിപ്പുകള്‍, വിദ്യാഭ്യാസ വീഡിയോകള്‍, തയ്യല്‍ പരിശീലനം, ജീവിതശൈലി, യാത്രാവിവരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്വന്തം യുട്യൂബ് ചാനലോ സാമൂഹിക മാധ്യമ പേജുകളോ ആരംഭിക്കാം.
English Summary
Discover five low-investment business ideas that women can start from home to earn money. These small business opportunities can help women become financially independent with flexible working options and limited initial investment.