AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bank Of Baroda Job: ബാങ്ക് ജോലി നോക്കുന്നവരാണോ? ബാങ്ക് ഓഫ് ബറോഡയിൽ ഇതാ അവസരം; രജിസ്ട്രേഷൻ ആരംഭിച്ചു

Bank of Baroda IT Recruitment 2026: ഓഫീസർ, മാനേജർ, സീനിയർ മാനേജർ തസ്തികകളിലേക്കുള്ള രജിസ്ട്രേഷൻ പ്രക്രിയകൾ ആരംഭിച്ചു. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി 2026 ഫെബ്രുവരി 19 ആണ്.

Bank Of Baroda Job: ബാങ്ക് ജോലി നോക്കുന്നവരാണോ? ബാങ്ക് ഓഫ് ബറോഡയിൽ ഇതാ അവസരം; രജിസ്ട്രേഷൻ ആരംഭിച്ചു
Bank Of Baroda JobImage Credit source: Himanshu Bhatt/NurPhoto via Getty Images
Neethu Vijayan
Neethu Vijayan | Published: 12 Feb 2026 | 11:22 AM

ബാങ്കിംഗ് മേഖലയിൽ ഐടി കരിയർ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ബാങ്ക് ഓഫ് ബറോഡ (BOB) യുടെ ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്‌മെന്റിലെ 418 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓഫീസർ, മാനേജർ, സീനിയർ മാനേജർ തസ്തികകളിലേക്കുള്ള രജിസ്ട്രേഷൻ പ്രക്രിയകൾ ആരംഭിച്ചു. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി 2026 ഫെബ്രുവരി 19 ആണ്.

അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത: അപേക്ഷിക്കുന്നവർക്ക് കമ്പ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളിൽ ബിഇ (B.E) / ബിടെക് (B.Tech) / എംഇ (M.E) / എംടെക് (M.Tech) അല്ലെങ്കിൽ എംസിഎ (MCA) ഉണ്ടായിരിക്കണം.

Also Read: 5138 ഒഴിവുകള്‍; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ബിരുദധാരികള്‍ക്ക് അപ്രന്റീസാകാം

പ്രവൃത്തിപരിചയം: ഓഫീസർ തസ്തികയ്ക്ക് ചുരുങ്ങിയത് ഒരു വർഷത്തെയും, മാനേജർ തസ്തികയ്ക്ക് മൂന്ന് വർഷത്തെയും, സീനിയർ മാനേജർ തസ്തികയ്ക്ക് അഞ്ച് വർഷത്തെയും പ്രവൃത്തിപരിചയം നിർബന്ധമാണ്.

ഒഴിവുകളുടെ വിശദവിവരങ്ങൾ

ഓഫീസർ തസ്തിക‌യിൽ അപേക്ഷിക്കുന്നവർ 22 മുതൽ 32 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. മാനജേർ തസ്തിക‌യിൽ അപേക്ഷിക്കുന്നവർ 24 – 34 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. സീനിയർ മാനേജർ തസ്തിക‌യിലേക്കുള്ള പ്രായപരിധി 27 മുതൽ 37 വയസ്സ് വരെയാണ്. ഷോർട്ട്ലിസ്റ്റിംഗ്, ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകരുടെ അന്തിമ തിരഞ്ഞെടുപ്പ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റായ www.bankofbaroda.in സന്ദർശിച്ച് ‘Careers’ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.