Bank of Baroda Job Vacancy: ഡിഗ്രിക്കാരുടെ ശ്രദ്ധയ്ക്ക്… ബാങ്ക് ഓഫ് ബറോഡയിൽ ജോലി നേടാം; ഓൺലൈനായി അപേക്ഷിക്കൂ
Bank of Baroda SO Job Vacancy: ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ (BoB) യിൽ വൻ തൊഴിലവസരമാണ് വന്നിരിക്കുന്നത്. വെൽത്ത് എക്സിക്യൂട്ടീവ്, ക്രെഡിറ്റ് അനലിസ്റ്റ് തസ്തികകളിലേക്ക് റഗുലർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 1,100 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Bank Of Baroda
ബാങ്ക് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം. ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ (BoB) യിൽ വൻ തൊഴിലവസരമാണ് വന്നിരിക്കുന്നത്. വെൽത്ത് എക്സിക്യൂട്ടീവ്, ക്രെഡിറ്റ് അനലിസ്റ്റ് തസ്തികകളിലേക്ക് റഗുലർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 1,100 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഒഴിവുകളുടെ വിവരങ്ങൾ
വെൽത്ത് എക്സിക്യൂട്ടീവ്, ക്രെഡിറ്റ് അനലിസ്റ്റ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ വന്നിരിക്കുന്നത്. വെൽത്ത് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 1,000, ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിലേക്ക് 100 ഒഴിവുകളുമാണുള്ളത്. സെപ്റ്റംബർ നാല് (ഇന്നലെ) മുതലാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്. താല്പര്യമുള്ളവർക്ക് സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. www.bankofbaroda.bank.in എന്നീ ഔദ്യോഗിക വെബ്സൈറ്റ് വഴി വേണം അപേക്ഷകൾ നൽകാൻ. അപേക്ഷ സമർപ്പിക്കുന്നവർ ഇന്ത്യയിലെവിടെയും സേവനമനുഷ്ഠിക്കാൻ തയ്യാറായിരിക്കണം.
ബാങ്ക് ഓഫ് ബറോഡ SO റിക്രൂട്ട്മെന്റിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, പ്രായപരിധി എന്നിവ കണക്കാക്കുന്ന നിർണ്ണായക തീയതി 2026 സെപ്റ്റംബർ 01 ആണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ പറയുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യതയായി ചോദിച്ചിരിക്കുന്നത്.
ബാങ്ക് അല്ലെങ്കിൽ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകളിൽ വെൽത്ത് മാനേജ്‌മെന്റ് / ഫിനാൻഷ്യൽ പ്രോഡക്ട്സ് വിതരണ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസ്സും കൂടിയ പ്രായപരിധി 30 വയസുമാണ്. കോർപ്പറേറ്റ് ക്രെഡിറ്റ് / ക്രെഡിറ്റ് അപ്രൈസൽ / ക്രെഡിറ്റ് അനാലിസിസ് മേഖലയിൽ പ്രമുഖ ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞ പ്രായപരിധി 24 വയസ്സും കൂടിയ പ്രായപരിധി 34 വയസുമാണ്.
സംവരണ വിഭാഗങ്ങളിൽപ്പെട്ടവർക്ക് (SC/ST/OBC/PwBD) കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള പ്രായയിളവ് ലഭിക്കുന്നതാണ്. ജോലിയിലും സംഭരണം ലഭിക്കുന്നത്. ജനറൽ, EWS, OBC വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് 850 രുപയും പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകളും അടങ്ങുന്നതാണ് അപേക്ഷാ ഫീസ്. SC, ST, PwBD, വിമുക്തഭടന്മാർ (ESM), സ്ത്രീകൾ എന്നിവർക്ക് 175 രുപയും പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകളും അടങ്ങുന്നതാണ് അപേക്ഷാ ഫീസ്.
അപേക്ഷിക്കേണ്ട വിധം
- ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.bankofbaroda.in സന്ദർശിക്കുക.
- ‘Careers’ വിഭാഗത്തിൽ പോയി ‘Current Opportunities’ ക്ലിക്ക് ചെയ്യുക.
- സ്പെഷ്യലിസ്റ്റ് ഓഫീസർ വിജ്ഞാപനം തിരഞ്ഞെടുക്കുക.
- ആവശ്യമായ വിവരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുക.
- നിർദ്ദിഷ്ട അപേക്ഷാ ഫീസ് അടച്ച് ഫോം സബ്മിറ്റ് ചെയ്യുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് സൂക്ഷിക്കുക.
English Summary:
BoB one of India’s largest public sector banks, has released the Bank of Baroda Recruitment 2026 notification Out. A total of 1,100 vacancies are on offer.