Kerala PSC: സംസ്ഥാനതലത്തില്‍ മൂന്നെണ്ണം; ആകെ 21 തസ്തികകള്‍; സെപ്തംബറില്‍ അയക്കാവുന്ന പിഎസ്‌സി നോട്ടിഫിക്കേഷനുകള്‍
Kerala PSC September 2026 Notifications to Apply: സംസ്ഥാതലത്തില്‍ ജനറല്‍ വിഭാഗത്തില്‍ മൂന്ന് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുക. ഹോം പേജിലെ നോട്ടിഫിക്കേഷന്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നോട്ടിഫിക്കേഷനുകളുടെ 'സമ്മറി' ലഭ്യമാകും. അതില്‍ വേണ്ടത് തിരഞ്ഞെടുക്കുക.
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) പുറപ്പെടുവിച്ച 21 നോട്ടിഫിക്കേഷനുകളിലേക്ക് ഒക്ടോബര്‍ ഏഴു വരെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാതലത്തില്‍ ജനറല്‍ വിഭാഗത്തില്‍ മൂന്ന് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആര്‍ട്ടിസ്റ്റ്, മലബാര്‍ സിമന്റ്‌സില്‍ കോമ്പൗണ്ടര്‍, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലബോറട്ടറി അറ്റന്‍ഡര്‍ എന്നിവയാണ് ആ മൂന്ന് തസ്തികകള്‍. ഡ്രോയിങ്, പെയിന്റിങ് ഡിപ്ലോമയോ, അല്ലെങ്കില്‍ എംജിടിഇ/കെജിടിഇ യോഗ്യതയോ ഉള്ളവര്‍ക്ക് ആര്‍ട്ടിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.
പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ലബോറട്ടറി അറ്റന്‍ഡര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫാര്‍മസിയില്‍ ഡിപ്ലോമയും, ഫസ്റ്റ് എയിഡ് സര്‍ട്ടിഫിക്കറ്റുമുള്ള ഉദ്യോഗാര്‍ത്ഥികളാണ് കോമ്പൗണ്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യര്‍. മറ്റ് തസ്തികകള്‍ സംവരണാടിസ്ഥാനത്തിലാണ്. സംസ്ഥാനതലത്തില്‍ എസ്ആര്‍ വിഭാഗത്തില്‍ ഒന്നും, എന്‍സിഎ വിഭാഗത്തില്‍ ഒമ്പതും, ബൈ ട്രാന്‍സ്ഫറില്‍ മൂന്നും, ജില്ലാതലം എന്‍സിഎ വിഭാഗത്തില്‍ അഞ്ച് തസ്തികകളിലേക്കും അപേക്ഷിക്കാം.
ഇപ്പോള്‍ അയക്കാവുന്ന തസ്തികകള്‍
1. സംസ്ഥാനതലം (നേരിട്ട്)-ജനറല്‍
- 130/2026 ആര്‍ട്ടിസ്റ്റ് (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്)
- 131/2026 കോമ്പൗണ്ടര്‍ (മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ്)
- 133/2026 ലബോറട്ടറി അറ്റന്‍ഡര്‍ (ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ്)
2. സംസ്ഥാനതലം (നേരിട്ട്)-എസ്ആര്‍
136/2026 കണ്‍സര്‍വേഷന്‍ ഓഫീസര്‍ (സ്റ്റേറ്റ് ആര്‍ക്കൈവ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്)
3. സംസ്ഥാനതലം (നേരിട്ട്)-എന്‍സിഎ
- 137/2026 അറബിക് ലെക്ചറര്‍ (കേരള ജനറല്‍ എജ്യുക്കേഷന്‍)
- 138/2026 പൊലീസ് കോണ്‍സ്റ്റബിള്‍ (ബാന്‍ഡ്/ഡ്രമര്‍ തുടങ്ങിയവ)
- 139/2026, 140/2026, 141/2026, 139/2026, 140/2026, 142/2026 ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി)
- 143/2026 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ്)
- 144/2026 ഇലക്ട്രീഷ്യന്‍ (ഗ്രൗണ്ട് വാട്ടര്‍)
- 145/2026 ഇലക്ട്രീഷ്യന്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്)
4. സംസ്ഥാനതലം (ബൈ ട്രാന്‍സ്ഫര്‍) ജനറല്‍
- 132/2026 പ്ലമ്പര്‍ (കേരള വാട്ടര്‍ അതോറിറ്റി)
- 134/2026 ജൂനിയര്‍ അസിസ്റ്റന്റ് (സൊസൈറ്റി കാറ്റഗറി) (കേരള കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്)
- 135/2026 അസിസ്റ്റന്റ് പ്രൊജക്ട് എഞ്ചിനീയര്‍ (കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്)
5. ജില്ലാതലം (നേരിട്ട്)-എന്‍സിഎ
146/2026, 147/2026, 148/2026, 149/2026, 150/2026 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ്)
യോഗ്യത എങ്ങനെ കണ്ടെത്താം?
www.keralapsc.gov.in എന്ന പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുക. ഹോം പേജിലെ നോട്ടിഫിക്കേഷന്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നോട്ടിഫിക്കേഷനുകളുടെ ‘സമ്മറി’ ലഭ്യമാകും. അതില്‍ വേണ്ടത് തിരഞ്ഞെടുക്കുക. അതില്‍ ഓരോ നോട്ടിഫിക്കേഷനുകളുടെയും നേരെ ‘ചെക്ക് എലിജിബിലിറ്റി’ എന്ന ഓപ്ഷനുണ്ടാകും. അത് പരിശോധിച്ചാല്‍ ആ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരാണോയെന്ന് തിരിച്ചറിയാനാകും.
English Summary
Applications can now be made for 21 notifications issued by the Kerala Public Service Commission. Applications are open throughout September and until October 7. You can check your eligibility on the commission’s website.