Calicut University UG Admission 2026: കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് കോളേജ് പ്രവേശനത്തിന് ഇന്നുംകൂടി അവസരം
Calicut University UG Second Allotment 2026: ബിരുദ പ്രവേശനത്തിന് കാലിക്കറ്റ് സര്‍വകലാശാല പുറത്തുവിട്ട രണ്ടാം അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷന്‍ നേടുന്നതിനുള്ള സമയപരിധി ഇന്ന് (ജൂലൈ നാല്) അവസാനിക്കും. അലോട്ട്‌മെന്റ് കിട്ടിയവര്‍ മാന്‍ഡേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പ്രവേശനം നേടണം.

Calicut University
2026-27 വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന് കാലിക്കറ്റ് സര്‍വകലാശാല പുറത്തുവിട്ട രണ്ടാം അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷന്‍ നേടുന്നതിനുള്ള സമയപരിധി ഇന്ന് (ജൂലൈ നാല്) അവസാനിക്കും. അലോട്ട്‌മെന്റ് കിട്ടിയവര്‍ മാന്‍ഡേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പ്രവേശനം നേടണം. ഇന്ന് വൈകിട്ട് മൂന്നിനുള്ളില്‍ കോളേജിലെത്തി സ്ഥിര പ്രവേശനം നേടേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് നഷ്ടപ്പെടും. പുതുതായി അലോട്ട്‌മെന്റ് കിട്ടിയവര്‍ മാന്‍ഡേറ്ററി ഫീസ് അടച്ചശേഷമാണ് കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടത്.
ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസ് അടച്ചവര്‍, അലോട്ട്‌മെന്റ് മാറിയിട്ടുണ്ടെങ്കില്‍ പോലും വീണ്ടും ഫീസ് നല്‍കേണ്ടതില്ല. എസ്‌സി, എസ്ടി, ഒഇസി, ഒഇസിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് 155 രൂപയാണ് ഫീസ്. മറ്റുള്ളവര്‍ 610 രൂപ കൊടുക്കണം.
സ്ഥിര അഡ്മിഷന്‍ എടുക്കണം
ഒന്നും രണ്ടും അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവര്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ഇന്ന് വൈകുന്നേരം മൂന്ന് മണിക്കുള്ളില്‍ കോളേജില്‍ ഹാജരായി സ്ഥിര അഡ്മിഷന്‍ എടുക്കണം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പ് ലഭിച്ചിരുന്ന അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്താവുകയും ചെയ്യും.
ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ സമയപരിധിക്കുള്ളില്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തിയാല്‍, പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് മൂന്നാം അലോട്ട്‌മെന്റ് ലഭിച്ചാല്‍ അത് നിര്‍ബന്ധമായും സ്വീകരിക്കണം. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്‌മെന്റ് നഷ്ടപ്പെടും. അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ച് നല്‍കില്ല.
ഹയര്‍ ഓപ്ഷനുകള്‍
ഹയര്‍ ഓപ്ഷനുകള്‍ പൂര്‍ണമായോ ഭാഗികമോയ റദ്ദ് ചെയ്യണം. കോളേജ്, കോഴ്‌സ് പുനഃക്രമീകരിക്കുന്നതിനോ, പുതിയ കോഴ്‌സുകളോ, കോളേജുകളോ കൂട്ടിച്ചേര്‍ക്കുന്നതിനോ ജൂലൈ ആറു മുതല്‍ ഏഴ് വരെ അവസരമുണ്ടാകും. ഹയര്‍ ഓപ്ഷനുകള്‍ റദ്ദ് ചെയ്യുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കണം. ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസ് അടക്കാതെ അഡ്മിഷന്‍ പ്രക്രിയയില്‍ നിന്ന് പുറത്ത് പോയ വിദ്യാര്‍ത്ഥികള്‍ക്കും ഈ അവസരത്തില്‍ അപേക്ഷ പൂര്‍ത്തിയാക്കി അടുത്ത അലോട്ട്‌മെന്റ് പ്രക്രിയയുടെ ഭാഗമാകാം.
അലോട്ട്‌മെന്റ് കിട്ടിയവര്‍ അതത് കോളേജുമായി ബന്ധപ്പെടണം. ആവശ്യമായ രേഖകള്‍ സഹിതം വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് കോളേജിലെത്തി അഡ്മിഷന്‍ നേടണം. പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ ടിസി ഒഴികെയുള്ള യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കോളേജിലെ പരിശോധനയ്ക്ക് ശേഷം അഡ്മിഷന്‍ നേടുന്ന ദിവസം തന്നെ തിരിച്ചുവാങ്ങാം. വിശദവിവരങ്ങള്‍ admission.uoc.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ആദ്യ അലോട്ട്‌മെന്റ്
നേരത്തെ ആദ്യ ഘട്ട അലോട്ട്‌മെന്റ് പുറത്തുവിട്ടിരുന്നു. ഇതുപ്രകാരം ജൂണ്‍ 26 വരെ മാന്‍ഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്കും ലഭ്യമായി. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂണ്‍ 22 മുതല്‍ 24-ന് വൈകിട്ട് അഞ്ച് വരെ സ്റ്റുഡന്റ് ലോഗിനില്‍ അനുവദിച്ചിട്ടുള്ള എഡിറ്റിങ് സൗകര്യം ഉപയോഗിച്ച് ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കാനും അവസരം നല്‍കി.
English Summary
Calicut University has extended the UG second allotment admission deadline until July 4, 2026, at 3:00 PM. Students must pay the mandatory university fee and download their admit card before reporting to their assigned colleges. Failing to secure permanent admission within this deadline will result in losing the allotted seat. Students can rearrange or add new college options from July 6 to July 7, 2026.