AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Calicut University Trial Allotment 2026: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദപ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്; പരിശോധിക്കേണ്ടത് ഇങ്ങനെ

Calicut University Degree Admission 2026: ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ടു. അഡ്മിഷന്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് പരിശോധിക്കാം. നാളെ വൈകിട്ട് മൂന്ന് മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം.

Calicut University Trial Allotment 2026: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദപ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്; പരിശോധിക്കേണ്ടത് ഇങ്ങനെ
Calicut University Image Credit source: facebook.com/universityofcalicutofficial/
Jayadevan AM
Jayadevan AM | Updated On: 18 Jun 2026 | 09:15 PM

2026-27 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ടു. അഡ്മിഷന്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് പരിശോധിക്കാം. https://admission.uoc.ac.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. നാളെ (ജൂണ്‍ 19) വൈകിട്ട് മൂന്ന് മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവയൊഴികെയുള്ള വിവരങ്ങള്‍ തിരുത്താന്‍ മൂന്ന് മണി വരെ അവസരമുണ്ടാകും.

വിദ്യാര്‍ത്ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് എഡിറ്റ്/അണ്‍ലോക്ക് എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍ വരുത്താം. തിരുത്തലുകള്‍ക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

എഡിറ്റ്/അണ്‍ലോക്ക് ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ചവര്‍ അപേക്ഷ പൂര്‍ത്തിയാക്കി പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അവര്‍ സമര്‍പ്പിച്ച അവസാന അന്തിമ അപേക്ഷ വരാനിരിക്കുന്ന അലോട്ട്‌മെന്റ് പ്രക്രിയക്ക് പരിഗണിക്കുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസരം റഗുലര്‍ അലോട്ട്‌മെന്റുകള്‍ക്ക് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

Also Read: Kerala University Degree Admission 2026: ഒന്നാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം നേടേണ്ടത് എങ്ങനെ?

തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസാന അവസരമാണ് ഈ ട്രയല്‍ അലോട്ട്‌മെന്റ്. അതുകൊണ്ട് തന്നെ അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക് കൃത്യമാണെന്ന് ഉറപ്പാക്കണം.

എന്‍എസ്എസ്, എന്‍സിസി, എസ്പിസി, ആര്‍ട്‌സ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് തുടങ്ങിയ വെയിറ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ പ്ലസ്ടു തലത്തിലുള്ളതാണെന്നും, നോണ്‍ ക്രീമിലെയര്‍, ഇഡബ്ല്യുഎസ് സംവരണ വിവരങ്ങള്‍ കൃത്യമാണെന്നും ഉറപ്പാക്കണം. 2022, 2023, 2024, 2025, 2026 വര്‍ഷങ്ങളില്‍ വിഎച്ച്എസ്ഇ-എന്‍എസ്‌ക്യുഎഫ് സ്‌കീമില്‍ പ്ലസ്ടു പാസായവര്‍ എന്‍എസ്‌ക്യുഎഫ് ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്തണം.

കേരള സര്‍വകലാശാല അലോട്ട്‌മെന്റ്

അതേസമയം, കേരള സര്‍വകലാശാല ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പുറത്തുവിട്ടു. ആപ്ലിക്കേഷന്‍ നമ്പറും, പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് പരിശോധിക്കാം.

ജൂണ്‍ 22 വരെയാണ് കോളേജ് അഡ്മിഷന്‍. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ‘ക്ലിക്ക് ഹിയര്‍ ഫോര്‍ പേയ്‌മെന്റ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫീസ് അടയ്‌ക്കേണ്ടത് നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ അലോട്ട്മെന്റ്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ കോളേജിൽ എത്തണം.

എംജി യൂണിവേഴ്‌സിറ്റി അലോട്ട്‌മെന്റ്‌

എംജി യൂണിവേഴ്‌സിറ്റിയുടെ ആദ്യ അലോട്ട്‌മെന്റ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപേക്ഷാ നമ്പര്‍ യൂസര്‍ ഐഡിയായി ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ CAP അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കണം. ഓപ്ഷനുകള്‍ക്കെതിരെ ഏതെങ്കിലും കോളേജ് ‘വില്ലിംഗ്നസ്’ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.

അതില്‍ അഭികാമ്യമായ കോളേജ്-പ്രോഗ്രാം കോമ്പിനേഷനുള്ള വില്ലിംഗ്നസ് വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കണം. അപേക്ഷകര്‍ സര്‍വകലാശാലയ്ക്കുള്ള ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. ജനറല്‍ വിഭാഗത്തിന്-1,695 രൂപ, എസ്‌സി, എസ്ടി വിഭാഗത്തിന് 50 രൂപ എന്നിങ്ങനെയാണ് ഫീസ്.

English Summary

Calicut University has released the trial allotment for 2026-27 undergraduate admissions.Students can check their results on the official website until June 19 at 3:00 PM. Errors in the application, except for name, mobile number, and email, can be corrected online. Corrected applications must be reprinted, as incorrect details will lead to cancellation of the allotment.

Follow Us