CBSE Board Exams 2026: പരീക്ഷാ ചൂടിലേക്ക്; സിബിഎസ്ഇ വിദ്യാർത്ഥികൾ പാലിക്കേണ്ട നിബന്ധനകൾ എന്തെല്ലാം?
CBSE Board Exams Guidelines 2026: പരീക്ഷാ നടത്തിപ്പ് സുഗമമാക്കുന്നതിനായാണ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഫെബ്രുവരി 17 ചൊവ്വാഴ്ച മുതലാണ് രാജ്യത്തുടനീളമുള്ള സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കുന്നത്. 46 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതാൻ കാത്തിരിക്കുന്നത്.

Cbse Board Exams
സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വിദ്യാർത്ഥികൾക്കുള്ള സുപ്രധാന മാർഗനിർദ്ദേശവുമായി ബോർഡ്. പരീക്ഷാ നടത്തിപ്പ് സുഗമമാക്കുന്നതിനായാണ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഫെബ്രുവരി 17 ചൊവ്വാഴ്ച മുതലാണ് രാജ്യത്തുടനീളമുള്ള സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കുന്നത്. 46 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതാൻ കാത്തിരിക്കുന്നത്. മാർഗനിർദ്ദേശങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
പരീക്ഷകൾ രാവിലെ 10:30 നാണ് ആരംഭിക്കുന്നത്. രാവിലെ 10:00 മണിക്ക് ശേഷം ഒരു വിദ്യാർത്ഥിയെയും പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുന്നതല്ല. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ബോർഡ് അറിയിച്ചും. അതിനാൽ വിദ്യാർത്ഥികൾ രാവിലെ 9:00 – 9:30-ന് ഇടയിൽ തന്നെ സ്കൂളിലെത്താൻ ശ്രമിക്കേണ്ടതാണ്.
ALSO READ: എസ്എസ്എൽസി കണക്കിലെ ‘എ പ്ലസ്’ രഹസ്യം, തോൽക്കില്ല ഉറപ്പ്; മുൻവർഷ ചോദ്യങ്ങൾ ഈ രീതിയിൽ പരിശീലിക്കൂ
സ്കൂൾ പ്രിൻസിപ്പൽ ഒപ്പിട്ട ഒറിജിനൽ അഡ്മിറ്റ് കാർഡ് പരീക്ഷാ കേന്ദ്രത്തിലെത്തുമ്പോൾ നിർബന്ധമാണ്. ഇതില്ലാതെ പരീക്ഷാ ഹാളിൽ പ്രവേശനം അനുവദിക്കില്ലെന്നത് ശ്രദ്ധിക്കണം. എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും സ്കൂൾ യൂണിഫോമിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാകേണ്ടതുണ്ട്. പരീക്ഷയ്ക്ക് തലേന്നുതന്നെ അഡ്മിറ്റ് കാർഡും നിങ്ങൾക്ക് ആവശ്യമായ വസ്തുക്കളും ബാഗിനുള്ളിൽ തയ്യാറാക്കി വെക്കുക.
നിങ്ങൾക്ക് ആവശ്യമായ പേന, പെൻസിൽ തുടങ്ങിയ വസ്തുക്കളും വെള്ളക്കുപ്പി എന്നിവ മാത്രമാണ് പരീക്ഷ ഹാളിലേക്ക് കയറ്റുകയുള്ളൂ. നീല അല്ലെങ്കിൽ കറുപ്പ് ബോൾ പോയിന്റ് പേനകൾ മാത്രം ഉപയോഗിക്കുക. സ്മാർട്ട് വാച്ചുകൾ, മൊബൈൽ ഫോണുകൾ, കാൽക്കുലേറ്ററുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ എന്നിവ പരീക്ഷാ കേന്ദ്രത്തിനുള്ളിൽ നിരോധിച്ചിരിക്കുന്നു. പരീക്ഷയ്ക്ക് അനലോഗ് വാച്ചുകൾ ഉപയോഗിക്കാവുന്നതാണ്.
കൂടാതെ കുട്ടികൾ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തേണ്ടതുണ്ട്. പരീക്ഷാ ഹാളിലെ സീറ്റിംഗ് അറേഞ്ച്മെൻ്റ്, സുരക്ഷാ പരിശോധന എന്നിവ കൃത്യമായി നടപ്പാക്കാൻ സ്കൂൾ അധികൃതർക്കും ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.