SSLC Exam 2026: എസ്എസ്എൽസി കണക്കിലെ ‘എ പ്ലസ്’ രഹസ്യം, തോൽക്കില്ല ഉറപ്പ്; മുൻവർഷ ചോദ്യങ്ങൾ ഈ രീതിയിൽ പരിശീലിക്കൂ
SSLC Mathematics Exam 2026: എസ്എസ്എൽസി പരീക്ഷാ തയ്യാറെടുപ്പ് നടത്തുന്ന വിദ്യാർത്ഥികൾ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ പരിശീലിക്കുക എന്നത്. ഗണിതം പലർക്കും പ്രയാസമുള്ള വിഷയമാണെങ്കിലും, ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ മനസ്സിലാക്കിയാൽ ഒരു പരിധി വരെ നല്ല മാർക്ക് നേടാനാകും.
പഠിക്കാൻ തുടങ്ങിയോ മക്കളേ… പരീക്ഷ ഇങ്ങെത്തി. എസ്എസ്എൽസി എഴുതാനിരിക്കുന്ന മിക്ക കുട്ടികളും കേൾക്കുന്ന ചോദ്യമാണിത്. ഇത്തരം ചോദ്യം ചോദിക്കുന്നവരോട് നിങ്ങൾക്കും പറയണ്ടേ തുടങ്ങി എന്ന്. എന്നാൽ പലർക്കും ആ ആത്മവിശ്വാസം ഇല്ല എന്നതാണ് സത്യം. എസ്എസ്എൽസി പരീക്ഷാ തയ്യാറെടുപ്പ് നടത്തുന്ന വിദ്യാർത്ഥികൾ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ പരിശീലിക്കുക എന്നത്. ഗണിതം (Mathematics) പലർക്കും പ്രയാസമുള്ള വിഷയമാണെങ്കിലും, ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ മനസ്സിലാക്കിയാൽ (Previous Year Questions) ഒരു പരിധി വരെ നല്ല മാർക്ക് നേടാനാകും.
എസ്എസ്എൽസി ഗണിത പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ പാഠഭാഗങ്ങൾ പഠിക്കുന്നതിനോടൊപ്പം തന്നെ മുൻകാല ചോദ്യങ്ങൾ പഠിക്കുന്നതും അവ കൃത്യമായി ചെയ്തു പഠിക്കുന്നതും വളരെയധികം ഉപകാരപ്രതമാകും. അവസാനഘട്ട തയ്യാറെടുപ്പുകൾ നടത്തുന്ന വിദ്യാർത്ഥികൾക്കായി, കണക്കിലെ പ്രധാനപ്പെട്ട ചാപ്റ്ററുകളും അവയിലെ ആവർത്തിച്ച് വരുന്ന ചോദ്യങ്ങളും ഏതെല്ലാമെന്ന് നമുക്ക് ഒന്ന് കണ്ണോടിക്കാം.
ALSO READ: എസ്എസ്എൽസി ഇംഗ്ലീഷിൽ ഫുൾ മാർക്ക് വേണോ?; ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ ഇതെല്ലാം
സമാന്തര ശ്രേണികൾ (Arithmetic Sequences)
എസ്എസ്എൽസി ഗണിത പരീക്ഷയിൽ ഉറപ്പായും ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്ന പാഠഭാഗമാണ് സമാന്തര ശ്രേണികൾ.
ഉദാ: ഒരു സമാന്തര ശ്രേണിയുടെ n-ാം പദം 3n+2 ആയാൽ, അതിൻ്റെ പൊതുവ്യത്യാസം എത്ര? ആദ്യ പദം കണ്ടെത്തുക.
ഉത്തരം: n=1 നൽകിയാൽ ആദ്യ പദം 3(1)+2=5. പൊതുവ്യത്യാസം എന്നത് n-ന്റെ ഗുണോത്തരമാണ്, അതായത് 3
ഫോർമുല: xn=a+(n−1)d
ഈ രീതിയിൽ തന്നെ ഓരോ ചോദ്യങ്ങളും വായിച്ച് ഉത്തരമെഴുതുന്നത് കൂടുതൽ മാർക് സ്കോർ ചെയ്യാൻ നിങ്ങളെ സഹായിക്കും.
വൃത്തങ്ങൾ (Circles)
വൃത്തങ്ങളിലെ കോണുകളും തൊടുവരകളും അടിസ്ഥാനമാക്കി നാല് അല്ലെങ്കിൽ അഞ്ച് മാർക്കിൻ്റെ ചോദ്യങ്ങൾ മുൻകാല പ്രവണതകൾ കണക്കാക്കിയാൽ ചോദിക്കാറുണ്ട്.
പ്രധാനമായും ശ്രദ്ധിക്കേണ്ടത്: അർദ്ധവൃത്തത്തിലെ കോൺ 90∘ ആയിരിക്കും. വൃത്തത്തിലെ ഒരു ചാപ (Arc) കേന്ദ്രത്തിലുണ്ടാക്കുന്ന കോൺ അതിൻ്റെ ബാക്കി ഭാഗത്തുണ്ടാക്കുന്ന കോണിൻ്റെ ഇരട്ടിയായിരിക്കും, ഇക്കാര്യം എപ്പോഴും നിങ്ങളുടെ മനസ്സിലുണ്ടായിരിക്കണം.
സാധ്യതകളുടെ ഗണിതം (Mathematics of Chance)
എസ്എസ്എൽസി ഗണിത പരീക്ഷയിൽ ഏറ്റവും എളുപ്പത്തിൽ സ്കോർ ചെയ്യാവുന്ന പാഠഭാഗമാണിത്.
ഉദാ ചോദ്യം: ഒരു പെട്ടിയിൽ അഞ്ച് ചുവന്ന പന്തുകളും മൂന്ന് കറുത്ത പന്തുകളുമുണ്ട്. കണ്ണടച്ച് ഒരു പന്തെടുത്താൽ അത് ചുവന്നതാകാനുള്ള സാധ്യത എത്ര?
ഉത്തരം: ആകെ പന്തുകൾ = 8
ചുവന്ന പന്തുകൾ = 5
സാധ്യത = 85.
ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് കൂടുതലും ഈ പാഠഭാഗത്തുനിന്ന് ചോദിക്കുക. അതിനാൽ ഉത്തരം കണ്ടെത്തുന്ന തന്ത്രം അറിഞ്ഞിരുന്നാൽ നല്ലൊരു മാർഗ് സ്കോർ ചെയ്യാനാകും.
രണ്ടാം കൃതി സമവാക്യങ്ങൾ (Second Degree Equations)
മാതൃക: വർഗ്ഗം പൂർത്തിയാക്കൽ (Completing the Square) വഴി x-ന്റെ വില കണ്ടെത്താൻ സാധാരണയായി ചോദിക്കാറുണ്ട്.
ax2+bx+c=0 എന്ന സമവാക്യത്തിന്റെ നിർദ്ധാരണം എന്താണെന്ന് കൃത്യമായി പഠിച്ചിരിക്കണം.
ചിത്രങ്ങൾ വരയ്ക്കാൻ
കണക്കിൽ ചിത്രങ്ങൾ വരയ്ക്കാൻ അവയുടെ കോണളവും മറ്റും കണ്ടെത്താനുമുള്ള ചോദ്യങ്ങൾ വർഷങ്ങളായി തുടരുന്നതാണ്. അതിനാൽ കൃത്യമായി ചിത്രങ്ങൾ വരയ്ക്കുന്നത് മാർക്ക് ലഭിക്കാൻ സഹായിക്കും. കൂടാതെ പരപ്പളവ് (Area), വ്യാപ്തം (Volume) എന്നിവ കണ്ടെത്തുമ്പോൾ cm2, cm3 തുടങ്ങിയ യൂണിറ്റുകൾ കൃത്യമായി രേഖപ്പെടുത്താൻ ശ്രദ്ധിക്കുക. കൃത്യമായി ഉത്തരമറിയുന്ന ചോദ്യങ്ങൾ ആദ്യം തന്നെ എഴുതാൻ ശ്രമിക്കണം.
(Disclaimer: ഈ ഗൈഡിൽ നൽകിയിരിക്കുന്ന ചോദ്യങ്ങൾ മുൻവർഷങ്ങളിലെ പരീക്ഷാ ട്രെൻഡുകൾ മനസ്സിലാക്കി തയ്യാറാക്കിയതാണ്. ഇവ പരീക്ഷയ്ക്ക് ആവർത്തിച്ച് വരാനുള്ള സാധ്യത മാത്രമാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്. അതിനാൽ ദയവായി എല്ലാ പാഠഭാഗങ്ങളും പഠിക്കുക.)