CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?

CBSE Class 10 Second Board Result 2026 Update: ഫലം പ്രഖ്യാപിക്കുന്ന തീയതിയോ സമയമോ ബോർഡ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സിബിഎസിഇയുടെ പുതിയ നിയമം അനുസരിച്ച് വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കോർ മെച്ചപ്പെടുത്തുന്നതിനായി പരമാവധി മൂന്ന് വിഷയങ്ങളിൽ വരെ രണ്ടാമത് ബോർഡ് പരീക്ഷ എഴുതാനുള്ള അവസരമാണ് ലഭിച്ചത്. പത്താം ക്ലാസ് പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുപോയ വിഷമം ഈ രണ്ടാംഘട്ട പരീക്ഷയിലൂടെ പരിഹരിക്കാനാകും.

CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?

പ്രതീകാത്മക ചിത്രം

Published: 

13 Jun 2026 | 11:47 AM

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ബോർഡ് പരീക്ഷയുടെ ഫലം ഈ മാസം തന്നെ പുറത്തുവരുമെന്ന് റിപ്പോർട്ടുകൾ. ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ cbse.gov.inലൂടെ ഫലം പരിശോധിക്കാവുന്നതാണ്. ഈ മാസം 21നും 27നും ഇടയിൽ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ 15നും 21നും ഇടയിൽ നടന്ന രണ്ടാംഘട്ട പരീക്ഷ എഴുതിയത് 6.8 ലക്ഷം വിദ്യാർഥികളാണ്. ഈവർഷം ആദ്യമായാണ് സിബിഎസ്ഇ 10–ാം ക്ലാസ് വിദ്യാർത്ഥികൾക്കായി രണ്ടുഘട്ടമായി ബോർഡ് പരീക്ഷകൾ നടത്തിയത്. വിദ്യാർത്ഥികളുടെ പ്രകടനം മെച്ചപ്പെടുത്താൻ മറ്റൊരു അവസരം കൂടി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരീക്ഷ നടത്തിയത്.

ALSO READ: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റിന് ദിവസങ്ങൾ മാത്രം, അതിന് മുമ്പ് ചെയ്യേണ്ടത് എന്തെല്ലാം

എന്നാൽ ഫലം പ്രഖ്യാപിക്കുന്ന തീയതിയോ സമയമോ ബോർഡ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സിബിഎസിഇയുടെ പുതിയ നിയമം അനുസരിച്ച് വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കോർ മെച്ചപ്പെടുത്തുന്നതിനായി പരമാവധി മൂന്ന് വിഷയങ്ങളിൽ വരെ രണ്ടാമത് ബോർഡ് പരീക്ഷ എഴുതാനുള്ള അവസരമാണ് ലഭിച്ചത്. പത്താം ക്ലാസ് പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുപോയ വിഷമം ഈ രണ്ടാംഘട്ട പരീക്ഷയിലൂടെ പരിഹരിക്കാനാകും.

സിബിഎസ്ഇ ഫലം: മാർക്ക്ഷീറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കോർകാർഡുകൾ ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്. അതിനായി താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക

  • ആദ്യം തന്നെ cbse.gov.in അല്ലെങ്കിൽ cbseresults.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന “CBSE ക്ലാസ് 10 സെക്കൻഡ് ബോർഡ് ഫലം 2026” (CBSE Class 10th Second Board Result 2026) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • തുറന്നു വരുന്ന പേജിൽ നിങ്ങളുടെ ആവശ്യമായ വിവരങ്ങൾ നൽകുക (റോൾ നമ്പർ, ജനനത്തീയതി, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയവ).
  • എല്ലാ വിവരങ്ങളും നൽകിയ ശേഷം താഴെയുള്ള ‘Submit’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഇതിന് ശേഷം നിങ്ങളുടെ മാർക്ക്ഷീറ്റ് സ്ക്രീനിൽ തെളിയുന്നതാണ്.
  • വിശദമായി പരിശോധിച്ച ശേഷം ഇത് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വിദ്യാർത്ഥി എഴുതിയ ഒന്നാം ഘട്ട പരീക്ഷയിലെയും, രണ്ടാം ഘട്ട പരീക്ഷയിലെയും മാർക്കുകൾ ബോർഡ് താരതമ്യം ചെയ്യും. ഈ രണ്ട് പരീക്ഷകളിൽ ഏതിലാണോ വിദ്യാർത്ഥിക്ക് ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ചത്, ആ മാർക്കായിരിക്കും അന്തിമ ഗ്രേഡിംഗിനായി ബോർഡ് പരിഗണിക്കുക. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, രണ്ടാം ബോർഡ് പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ ഒറിജിനൽ പാസിംഗ് ഡോക്യുമെന്റുകളും മെറിറ്റ് സർട്ടിഫിക്കറ്റുകളും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യൂ. റിസൾട്ട് വരുന്ന സമയത്ത് ഔദ്യോഗിക വെബ്‌സൈറ്റുകളിൽ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾക്ക് വിശ്വസിനീയമായ മൊബൈൽ ആപ്പുകൾ സർക്കാർ അം​ഗീകരിച്ച് സൈറ്റുകളിലും സന്ദർശിക്കാവുന്നതാണ്. അതായത് ഡിജിലോക്കർ, ഉമം​ങ് തുടങ്ങിയവ.

English Summary:

CBSE Class 10 Second Board Result 2026 will expect on this month. Learn here is how to check your scorecard. Under the new policy, your final grading will automatically reflect the highest score achieved between the Phase 1 and Phase 2 exams.

 

Follow Us
Related Stories
NEET UG 2026: പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റിന് ദിവസങ്ങൾ മാത്രം, അതിന് മുമ്പ് ചെയ്യേണ്ടത് എന്തെല്ലാം
CUET UG 2026 Answer Key: സിയുഇടി യുജി ആന്‍സര്‍ കീ എങ്ങനെ ‘ചലഞ്ച്’ ചെയ്യാം? അവസരം ഇന്നുംകൂടി മാത്രം
Kerala Plus One Result 2026: പ്ലസ് വണ്‍ റിസള്‍ട്ടിന് അല്‍പം കൂടി കാത്തിരിക്കണം; ഫലം പ്രഖ്യാപിക്കുന്നത് ഈ തീയതിയില്‍
KTET Certificate 2026: ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ട്‌ മതിയോ? കെ ടെറ്റ് വിജയിച്ചവര്‍ അറിയാന്‍
Kerala Plus One Result 2026: പ്ലസ് വൺ ഫലപ്രഖ്യാപന തീയ്യതിയിൽ മാറ്റം, പുതുക്കിയ തീയ്യതി ഇങ്ങനെ?
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പീരീഡ്സ് വേദനയിൽ ബുദ്ധിമുട്ടുന്നുണ്ടോ…? ചെയ്യേണ്ടത്
പ്രമേഹരോഗികള്‍ക്ക് റംബൂട്ടാന്‍ കഴിക്കാമോ? ഷുഗര്‍ കൂടിയാലോ...
പണം മുടക്കാതെ മുഖം മിനുക്കാൻ പപ്പായ മതി
കൂറ്റൻ രാജവെമ്പാലയെ പിടികൂടന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ