AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റിന് ദിവസങ്ങൾ മാത്രം, അതിന് മുമ്പ് ചെയ്യേണ്ടത് എന്തെല്ലാം

Kerala Plus One First Allotment 2026: ട്രയൽ അലോട്ട്മെൻ്റിന് ശേഷം അപേക്ഷകൾ കൃത്യമായി പരിശോധിച്ച വിദ്യാർത്ഥികൾക്ക് ആദ്യ ലിസ്റ്റിൽ തന്നെ സീറ്റ് ലഭിക്കാൻ സാധ്യതയേറെയാണ്. എന്നാൽ അലോട്ട്മെൻ്റ് വന്ന ശേഷം പരിഭ്രാന്തി ഒഴിവാക്കാനും പ്രവേശനം സുഗമമാക്കാനും ആദ്യ ലിസ്റ്റ് വരുന്നതിന് മുൻപ് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട് അവ പരിശോധിക്കാം. ആദ്യ അലോട്ട്മെൻ്റ് ലിസ്റ്റ് വന്നാലുടൻ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'Candidate Login' വഴി നിങ്ങളുടെ അലോട്ട്മെൻ്റ് സ്റ്റാറ്റസ് പരിശോധിക്കുക.

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റിന് ദിവസങ്ങൾ മാത്രം, അതിന് മുമ്പ് ചെയ്യേണ്ടത് എന്തെല്ലാം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 12 Jun 2026 | 12:03 PM

കേരളത്തിലെ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനായുള്ള (Plus One Admission 2026) കാത്തിരിപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഏകജാലക പ്രക്രിയയിലൂടെ HSCAP വഴി ആദ്യ മുഖ്യ അലോട്ട്മെൻ്റ് (First Allotment) വരും ദിവസങ്ങളിൽ തന്നെ പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെൻ്റിന് ശേഷം അപേക്ഷകൾ കൃത്യമായി പരിശോധിച്ച വിദ്യാർത്ഥികൾക്ക് ആദ്യ ലിസ്റ്റിൽ തന്നെ സീറ്റ് ലഭിക്കാൻ സാധ്യതയേറെയാണ്. എന്നാൽ അലോട്ട്മെൻ്റ് വന്ന ശേഷം പരിഭ്രാന്തി ഒഴിവാക്കാനും പ്രവേശനം സുഗമമാക്കാനും ആദ്യ ലിസ്റ്റ് വരുന്നതിന് മുൻപ് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട് അവ പരിശോധിക്കാം.

ALSO READ: തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരം; ട്രയല്‍ അലോട്ട്‌മെന്റ് അവഗണിക്കരുത്‌

പരിശോധിക്കുക: ട്രയൽ അലോട്ട്മെൻ്റ് ഘട്ടത്തിൽ നിങ്ങൾ വരുത്തിയ തിരുത്തലുകൾ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ പ്രിൻ്റൗട്ട് വെബ്‌സൈറ്റിൽ നിന്നും ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക. ഇതിലെ വിവരങ്ങളും നിങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളിലെ വിവരങ്ങളും (പേര്, ജനനത്തീയതി, മാർക്കുകൾ, കമ്മ്യൂണിറ്റി ക്വാട്ട) ഒന്നാണെന്ന് ഉറപ്പുവരുത്തുക. ഇവ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടായാൽ അലോട്ട്മെൻ്റ് ലഭിച്ചാലും സ്കൂളിൽ വെരിഫിക്കേഷൻ സമയത്ത് അഡ്മിഷൻ റദ്ദാക്കപ്പെടാം.

ഒറിജിനൽ സർട്ടിഫിക്കറ്റുകൾ: ആദ്യ അലോട്ട്മെൻ്റ് ലിസ്റ്റിൽ പേര് വന്നാൽ പ്രവേശനത്തിനായി അനുവദിച്ചിരിക്കുന്ന സമയം വളരെ കുറവായിരിക്കും. അതിനാൽ പ്രധാനപ്പെട്ട രേഖകളുടെ ഒറിജിനലും രണ്ട് സെറ്റ് ഫോട്ടോസ്റ്റാറ്റും ഇപ്പോൾത്തന്നെ ഒരു ഫയലിൽ തയാറാക്കി വെക്കുക.

എസ്എസ്എൽസി/ തത്തുല്യ പരീക്ഷയുടെ സർട്ടിഫിക്കറ്റ്

  • ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC), കോൺടാക്ട് സർട്ടിഫിക്കറ്റ് (പഠിച്ച സ്കൂളിൽ നിന്നും ലഭിക്കുന്നത്)
  • ആധാർ കാർഡ്
  • ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ (റിസർവേഷൻ ഉള്ളവർ വില്ലേജ് ഓഫീസിൽ നിന്നും വാങ്ങിയത്)
  • ബോണസ് പോയിൻ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (NCC, SPC, സ്കൗട്ട് ആൻ്റ് ​ഗൈഡ്, ക്ലബ്ബുകൾ, സ്പോർട്സ് എന്നിവയ്ക്ക് ബോണസ് പോയിൻ്റ് ക്ലെയിം ചെയ്തിട്ടുണ്ടെങ്കിൽ അവയുടെ ഒറിജിനൽ)

പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് വരുമ്പോൾ കുട്ടികൾക്ക് പ്രധാനമായും രണ്ട് ഓപ്ഷനുകളാണ് ഉണ്ടാവുക. നിങ്ങൾ നൽകിയ അപേക്ഷയിലെ ഒന്നാമത്തെ ഓപ്ഷൻ തന്നെയാണ് ആദ്യ ലിസ്റ്റിൽ ലഭിക്കുന്നതെങ്കിൽ നിങ്ങൾ നിർബന്ധമായും ഫീസ് ഒടുക്കി സ്ഥിര പ്രവേശനം നേടിയിരിക്കണം. ഇവർക്ക് പിന്നീട് ഹയർ ഓപ്ഷനുകൾ നിലനിൽക്കില്ല. അതല്ല നിങ്ങൾക്ക് ലഭിച്ചത് 3-ാമത്തെയോ 5-ാമത്തെയോ ഓപ്ഷൻ ആണെങ്കിൽ നിങ്ങൾക്ക് താൽക്കാലിക പ്രവേശനം നേടാം. ഇതിന് ഫീസ് അടയ്‌ക്കേണ്ടതില്ല, സർട്ടിഫിക്കറ്റുകൾ സ്കൂളിൽ കാണിച്ച് ബോധ്യപ്പെടുത്തിയാൽ മതി. അടുത്ത അലോട്ട്മെൻ്റുകളിൽ മികച്ച ഓപ്ഷൻ ലഭിക്കാൻ ഇത് സഹായിക്കും. താൽക്കാലിക പ്രവേശനം നേടാതിരുന്നാൽ നിങ്ങൾ സിംഗിൾ വിൻഡോ പ്രക്രിയയിൽ നിന്ന് പൂർണ്ണമായി പുറത്താകും.

ശ്രദ്ധിക്കേണ്ടത്: ആദ്യ അലോട്ട്മെൻ്റ് ലിസ്റ്റ് വന്നാലുടൻ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘Candidate Login’ വഴി നിങ്ങളുടെ അലോട്ട്മെൻ്റ് സ്റ്റാറ്റസ് പരിശോധിക്കുക. നിശ്ചിത തീയതിക്കും സമയത്തിനും ഉള്ളിൽ സ്കൂളിൽ നേരിട്ടെത്തി താൽക്കാലികമോ സ്ഥിരമോ ആയ പ്രവേശനം നേടിയില്ലെങ്കിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള നിങ്ങളുടെ യോഗ്യത നഷ്ടപ്പെടും. എല്ലാ അപേക്ഷകരും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് നിർബന്ധമായും പരിശോധിക്കണം. അപേക്ഷയിലെ വിശദാംശങ്ങളും WGPA യും കൃത്യമാണെന്ന് ഉറപ്പുവരുത്തണം. WGPA കണക്കാക്കുന്ന രീതി പ്രോസ്‌പെക്ടസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Kerala Plus One Admission 2026, Before First Allotment Students Must Know About These Things. Check the admission process, important documents, next steps for Class 11 students.

Follow Us