AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം: ഈ ആഴ്ച്ച പ്രഖ്യാപിക്കും? ഏറ്റവും പുതിയ അപ്‌ഡേറ്റ്

CBSE Class 10 Second Board Result 2026: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം ഈ ആഴ്ച തന്നെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026 മെയ് 15 മുതൽ മെയ് 21 വരെ നടത്തിയ രണ്ടാം ബോർഡ് പരീക്ഷ എഴുതിയത് 6.8 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ്. എന്നാൽ ഫരം പുറത്തുവിടുന്ന തീയതി ഇതുവരെ സിബിഎസ്ഇ ഔദ്യോ​ഗികമായി അറിയിച്ചിട്ടില്ല.

CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം: ഈ ആഴ്ച്ച പ്രഖ്യാപിക്കും? ഏറ്റവും പുതിയ അപ്‌ഡേറ്റ്
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 24 Jun 2026 | 11:57 AM

സിബിഎസ്ഇ (CBSE) പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷയെഴുതി ഫലത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള പുതിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം ഈ ആഴ്ച തന്നെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026 മെയ് 15 മുതൽ മെയ് 21 വരെ നടത്തിയ രണ്ടാം ബോർഡ് പരീക്ഷ എഴുതിയത് 6.8 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ്. എന്നാൽ ഫരം പുറത്തുവിടുന്ന തീയതി ഇതുവരെ സിബിഎസ്ഇ ഔദ്യോ​ഗികമായി അറിയിച്ചിട്ടില്ല.

പരീക്ഷാഫലം വന്നാലുടൻ സ്കോർകാർഡുകൾ cbseresults.nic.in, results.cbse.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഡൗൺലോട് ചെയ്യാവുന്നതാണ്. വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പർ, സ്‌കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകിയാൽ സ്കോർകാർഡുകൾ ഡൗൺലോട് ചെയ്യാം. ഒന്നാം ഘട്ട പരീക്ഷയിൽ, സിബിഎസ്ഇ മൊത്തത്തിലുള്ള വിജയശതമാനം 93.70 ശതമാനമായിരുന്നു. cbseresults.nic.in, cbse.gov.in, results.cbse.nic.in, ഡിജിലോക്കർ, ഉമാങ് ആപ്പ്, എസ്എംഎസ് സേവനം, ഐവിആർഎസ് സൗകര്യം തുടങ്ങി നിരവധി മാർ​ഗങ്ങളിലൂടെ ഫലമറിയാം.

ALSO READ: പ്ലസ് വൺ മൂന്നാം അലോട്ട്മെൻ്റ് എന്ന്? അതിന് മുമ്പ് ചെയ്യേണ്ടത്

സ്കോറുകൾ എങ്ങനെ പരിശോധിക്കാം?

  1. ആദ്യം തന്നെ cbseresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
    ഹോംപേജിൽ ലഭ്യമായ “CBSE ക്ലാസ് 10 സെക്കൻഡ് ബോർഡ് ഫലം 2026” ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  2. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ആവശ്യമായ യോഗ്യതാപത്രങ്ങൾ നൽകുക.
  3. സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  4. ശേഷം CBSE ക്ലാസ് 10 സ്കോർകാർഡ് സ്ക്രീനിൽ ദൃശ്യമാകും.
  5. ഭാവി ആവശ്യങ്ങൾക്കായി ഈ ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുക്കുക.

ഡിജിലോക്കർ വഴി എങ്ങനെ?

വെബ്‌സൈറ്റുകൾ ഹാങ് ആയാലും വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ മാർക്ക്ഷീറ്റും സർട്ടിഫിക്കറ്റുകളും ഡിജിലോക്കർ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ വേഗത്തിൽ സ്വന്തമാക്കാൻ സാധിക്കും. പരീക്ഷയ്ക്ക് മുൻപ് സ്കൂളുകൾ വഴി നൽകിയിട്ടുള്ള സുരക്ഷാ പിൻ (6-digit Security PIN) ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്തു വെക്കുന്നത് ഫലം എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കും. ഫലപ്രഖ്യാപന ദിവസം വെബ്‌സൈറ്റുകളിൽ സ്വാഭാവികമായും ചെറിയ രീതിയിൽ തിരക്കുകൾ അനുഭവപ്പെടുകയും ഫലം പരിശോധിക്കാൻ വൈകുകയും ചെയ്തേക്കാം. അത്തരം സമയങ്ങളിൽ പരിഭ്രാന്തരാകാതെ അല്പസമയത്തിന് ശേഷം വീണ്ടും ശ്രമിക്കുകയോ ഡിജിലോക്കർ സംവിധാനം ഉപയോഗിക്കുകയോ ചെയ്യുക.

വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടത്

വിദ്യാർത്ഥി എഴുതിയ ഒന്നാം ഘട്ട പരീക്ഷയിലെയും, രണ്ടാം ഘട്ട പരീക്ഷയിലെയും മാർക്കുകൾ ബോർഡ് താരതമ്യം ചെയ്യും. ഈ രണ്ട് പരീക്ഷകളിൽ ഏതിലാണോ വിദ്യാർത്ഥിക്ക് ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ചത്, ആ മാർക്കായിരിക്കും അന്തിമ ഗ്രേഡിംഗിനായി ബോർഡ് പരിഗണിക്കുക. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, രണ്ടാം ബോർഡ് പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ ഒറിജിനൽ പാസിംഗ് ഡോക്യുമെന്റുകളും മെറിറ്റ് സർട്ടിഫിക്കറ്റുകളും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യൂ.

English Summary:

CBSE is expected to announce the Class 10 Second Board Result 2026 shortly on its official websites. More than 6.8 lakh students who appeared for the second board examinations conducted from May 15 to May 21.

Follow Us