AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം ഉടൻ: ഒറ്റ ക്ലിക്കിൽ പരിശോധിക്കാം, ഇവിടെ

CBSE Class 10 Second Board Result 2026: സിബിഎസ്ഇ ആദ്യ ഘട്ട പത്താം ക്ലാസ് ഫലങ്ങൾ ഏപ്രിൽ 15നാണ് പ്രഖ്യാപിച്ചത്. മൊത്തത്തിലുള്ള വിജയ ശതമാനം 93.70 ശതമാനമാനമാണ് അന്ന് രേഖപ്പെടുത്തിയത്. രണ്ടാം ബോർഡ് പരീക്ഷ വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് മെച്ചപ്പെടുത്തുന്നതിനും അവരുടെ മൊത്തത്തിലുള്ള അക്കാദമിക് പ്രകടനം മികച്ചതാക്കുന്നതിനുമായിട്ടാണ് വീണ്ടും അവസരം നൽകി ഇക്കൊല്ലം മുതൽ രണ്ടാഘട്ട പരീക്ഷകൾ ആരംഭിച്ചത്.

CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം ഉടൻ: ഒറ്റ ക്ലിക്കിൽ പരിശോധിക്കാം, ഇവിടെ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 18 Jun 2026 | 03:31 PM

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 2026 ലെ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് അവരവരുടെ ഫലം ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന് ഡൗൺലോട് ചെയ്യാവുന്നതാണ്. 2026 മെയ് 15 നും മെയ് 21 നും ഇടയിൽ നടത്തിയ രണ്ടാം ഘട്ട പരീക്ഷയെഴുതിയത് 6.8 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ്. ഫലം പ്രഖ്യാപിച്ചാലുടൻ വിദ്യാർത്ഥികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ ‘ഒറ്റ ക്ലിക്കിൽ’ സ്വന്തം മാർക്കറിയാനുള്ള നേരിട്ടുള്ള ലിങ്കുകളും ഫലം പരിശോധിക്കേണ്ട എളുപ്പവഴികളും നമുക്ക് പരിശോധിക്കാം.

സിബിഎസ്ഇ ആദ്യ ഘട്ട പത്താം ക്ലാസ് ഫലങ്ങൾ ഏപ്രിൽ 15നാണ് പ്രഖ്യാപിച്ചത്. മൊത്തത്തിലുള്ള വിജയ ശതമാനം 93.70 ശതമാനമാനമാണ് അന്ന് രേഖപ്പെടുത്തിയത്. രണ്ടാം ബോർഡ് പരീക്ഷ വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് മെച്ചപ്പെടുത്തുന്നതിനും അവരുടെ മൊത്തത്തിലുള്ള അക്കാദമിക് പ്രകടനം മികച്ചതാക്കുന്നതിനുമായിട്ടാണ് വീണ്ടും അവസരം നൽകി ഇക്കൊല്ലം മുതൽ രണ്ടാഘട്ട പരീക്ഷകൾ ആരംഭിച്ചത്. cbse.gov.in, cbseresults.nic.in, results.cbse.nic.in, DigiLocker, UMANG App തുടങ്ങിയ മാർ​ഗങ്ങളിലൂടെ നിങ്ങൾക്ക് ഫലം പരിശോധിക്കാവുന്നതാണ്.

ALSO READ: പ്ലസ് വണ്‍ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കിയാല്‍ നടപടി; പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍ ഇതാ

ഫലം എങ്ങനെ പരിശോധിക്കാം?

ആദ്യം മുകളിൽ നൽകിയിരിക്കുന്ന ഏതെങ്കിലും ഒരു ഔദ്യോഗിക സിബിഎസ്ഇ വെബ്‌സൈറ്റ് സന്ദർശിക്കുക.

ഹോം പേജിൽ കാണുന്ന ‘CBSE Class 10th Second Board Exam Result’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

പുതിയ പേജിൽ നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ കൃത്യമായി രേഖപ്പെടുത്തുക.

വിവരങ്ങൾ നൽകിയ ശേഷം ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക.

ശേഷം പത്താം ക്ലാസ് ഫലം സ്ക്രീനിൽ തെളിയും. ഭാവി ആവശ്യങ്ങൾക്കായി ഇത് പ്രിന്റൗട്ട് എടുക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.

ഡിജിലോക്കർ വഴി

സിബിഎസ്ഇ ഡിജിറ്റൽ മാർക്ക് ഷീറ്റുകളും സർട്ടിഫിക്കറ്റുകളും ഡിജിലോക്കർ ആപ്പ് വഴിയും ലഭ്യമാക്കും. ഡിജിലോക്കർ ആപ്പിലോ വെബ്‌സൈറ്റിലോ ലോഗിൻ ചെയ്യുക. ‘CBSE’ സെക്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ആധാർ വിവരങ്ങളും നൽകി ഡിജിറ്റൽ മാർക്ക് ഷീറ്റ് സ്വന്തമാക്കാം.

ഉമാംഗ് ആപ്പ് വഴി

കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ഉമാംഗ് (UMANG) വഴിയും വിദ്യാർത്ഥികൾക്ക് തങ്ങളുടെ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പരിശോധിക്കാവുന്നതാണ്.

വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടത്

വിദ്യാർത്ഥി എഴുതിയ ഒന്നാം ഘട്ട പരീക്ഷയിലെയും, രണ്ടാം ഘട്ട പരീക്ഷയിലെയും മാർക്കുകൾ ബോർഡ് താരതമ്യം ചെയ്യും. ഈ രണ്ട് പരീക്ഷകളിൽ ഏതിലാണോ വിദ്യാർത്ഥിക്ക് ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ചത്, ആ മാർക്കായിരിക്കും അന്തിമ ഗ്രേഡിംഗിനായി ബോർഡ് പരിഗണിക്കുക. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, രണ്ടാം ബോർഡ് പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ ഒറിജിനൽ പാസിംഗ് ഡോക്യുമെന്റുകളും മെറിറ്റ് സർട്ടിഫിക്കറ്റുകളും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യൂ. റിസൾട്ട് വരുന്ന സമയത്ത് ഔദ്യോഗിക വെബ്‌സൈറ്റുകളിൽ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾക്ക് വിശ്വസിനീയമായ മൊബൈൽ ആപ്പുകൾ സർക്കാർ അം​ഗീകരിച്ച് സൈറ്റുകളിലും സന്ദർശിക്കാവുന്നതാണ്. അതായത് ഡിജിലോക്കർ, ഉമം​ങ് തുടങ്ങിയവ.

English Summary:

CBSE is expected to announce the Class 10 Second Board Result 2026 shortly on its official websites. More than 6.8 lakh students who appeared for the improvement examinations conducted between May 15 and May 21, 2026, are awaiting their scorecards.

 

Follow Us