AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

CBSE Board Exam 2027: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ 2027: തീയതികൾ ഉടൻ പുറത്ത്, സമയവും പരിശോധിക്കേണ്ട ലിങ്കും

CBSE Board Exam 2027 Date Sheet: പരീക്ഷാ തീയതികൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകുന്നതോടെ, വിദ്യാർത്ഥികൾക്ക് തങ്ങളുടെ പരീക്ഷാ ടൈംടേബിൾ നേരിട്ട് ഡൗൺലോഡ് ചെയ്യാനാകും. പരീക്ഷകൾക്ക് മുന്നോടിയായുള്ള പ്രൈവറ്റ് കാൻഡിഡേറ്റുകൾക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ബോർഡ് ഒക്ടോബർ 8-ന് ആരംഭിച്ചിരുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ അവസാന തീയതിക്ക് മുൻപായി തന്നെ ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

CBSE Board Exam 2027: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ 2027: തീയതികൾ ഉടൻ പുറത്ത്, സമയവും പരിശോധിക്കേണ്ട ലിങ്കും
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 19 Oct 2026 | 09:55 AM

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) 2026-27 അധ്യയന വർഷത്തേക്കുള്ള പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ തീയതികൾ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷാ തീയതികൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകുന്നതോടെ, വിദ്യാർത്ഥികൾക്ക് തങ്ങളുടെ പരീക്ഷാ ടൈംടേബിൾ നേരിട്ട് ഡൗൺലോഡ് ചെയ്യാനാകും. പരീക്ഷകൾക്ക് മുന്നോടിയായുള്ള പ്രൈവറ്റ് കാൻഡിഡേറ്റുകൾക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ബോർഡ് ഒക്ടോബർ 8-ന് ആരംഭിച്ചിരുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ അവസാന തീയതിക്ക് മുൻപായി തന്നെ ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഔദ്യോഗിക അറിയിപ്പ് പ്രകാരം, 2027 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായാണ് സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് തിയറി പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. പ്രാക്ടിക്കൽ പരീക്ഷകൾ അതിനു മുന്നോടിയായി നടത്തുന്നതാണ്. കഴിഞ്ഞ വർഷം, 2025 സെപ്റ്റംബർ 24-ന് സിബിഎസ്ഇ പരീക്ഷാ ഷെഡ്യൂളിന്റെ ഒരു പ്രാഥമിക രൂപം പുറത്തിറക്കിയിരുന്നു. എന്നാൽ, വരാനിരിക്കുന്ന പരീക്ഷാ ടൈംടേബിളിനെക്കുറിച്ച് ബോർഡിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

ALSO READ: ജെഇഇ മെയിൻ 2027 രജിസ്ട്രേഷൻ എന്ന് മുതൽ? ആവശ്യമായ രേഖകൾ എന്തെല്ലാം

2027-ലെ സിബിഎസ്ഇ പരീക്ഷാ ഷെഡ്യൂളിനായുള്ള ആകംഷാഭരിതമായ കാത്തിരിപ്പിലാണ് രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും. പരീക്ഷാ തീയതികൾ പുറത്തുവരുന്നതോടെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് വിഷയങ്ങൾ തമ്മിലുള്ള ഇടവേളകൾ കണക്കിലെടുത്ത് മികച്ച റിവിഷൻ ആസൂത്രണം ചെയ്യാൻ സാധിക്കും.

ഡേറ്റ് ഷീറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  1. വിദ്യാർത്ഥികൾക്ക് cbse.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  2. ഹോം പേജിൽ നൽകിയിട്ടുള്ള ‘Examination-circulars’ അല്ലെങ്കിൽ ‘Latest-notice’ വിഭാഗം തുറക്കുക.
  3. 2027-ലെ 10, 12 ക്ലാസ് ബോർഡ് പരീക്ഷകളെക്കുറിച്ചുള്ള അറിയിപ്പ് പരിശോധിക്കുക.
  4. ശേഷം ഔദ്യോഗിക PDF ഫയൽ തുറക്കുക.
  5. ക്ലാസ്, വിഷയ കോഡ്, വിഷയത്തിന്റെ പേര്, പരീക്ഷാ തീയതി, പരീക്ഷാ സമയം എന്നിവ പരിശോധിക്കുക.
  6. ഭാവി ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

2027-ലെ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾക്കായുള്ള ‘ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്സ്’ (LOC) സമർപ്പണവുമായി ബന്ധപ്പെട്ട നടപടികൾ വിദ്യാഭ്യാസ ബോർഡ് സെപ്റ്റംബർ 24-ന് ആരംഭിച്ചിരുന്നു. ബോർഡിന് കീഴിലുള്ള എല്ലാ സ്കൂളുകൾക്കും, യോഗ്യരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഔദ്യോഗിക സിബിഎസ്ഇ പോർട്ടലായ cbse.gov.in വഴി ഒക്ടോബർ 21 വരെ പിഴയില്ലാതെ സമർപ്പിക്കാവുന്നതാണ്. 2027 ലെ ബോർഡ് പരീക്ഷകൾ എഴുതാൻ കാത്തിരിക്കുന്ന 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in-ൽ ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്.

English Summary:

CBSE is expected to publish the board exam date sheet for the academic year 2026-27 soon. Students can download their CBSE 10th and 12th board exam timetable from the official website, cbse.gov.in.

Follow Us