CBSE Class 12 Improvement Exam: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ

CBSE Class 12 Improvement Exam 2026: മെയ് 13ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്, സപ്ലിമെൻ്ററി പരീക്ഷകൾ 2026 ജൂലൈ 15 മുതൽ നടത്തുമെന്നാണ് ബോർഡ് പ്രഖ്യാപിച്ചിരുന്നത്. ഒന്നോ രണ്ടോ വിഷയങ്ങളിൽ പരാജയപ്പെട്ടവർക്ക് സപ്ലിമെന്ററി പരീക്ഷ വഴിയും, മാർക്ക് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇംപ്രൂവ്‌മെൻ്റ് പരീക്ഷ വഴിയും ഈ വർഷം തന്നെ ഉപരിപഠനത്തിന് യോഗ്യത നേടാം. കഴിഞ്ഞ വർഷം, 12-ാം ക്ലാസിലെ സപ്ലിമെന്ററി പരീക്ഷ 2025 ജൂലൈ 15 മുതലാണ് നടത്തിയത്.

CBSE Class 12 Improvement Exam: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

25 Jun 2026 | 12:25 PM

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് മെച്ചപ്പെടുത്താനും പരീക്ഷകളിൽ വിജയിക്കാനുമുള്ള സപ്ലിമെൻ്ററി, ഇംപ്രൂവ്‌മെൻ്റ് പരീക്ഷകളുടെ (CBSE 12th Supplementary & Improvement Exams) വിശദാംശങ്ങൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ഉടൻ പ്രഖ്യാപിക്കും. പരീക്ഷാഫലത്തിന് ശേഷമുള്ള തുടർനടപടികളെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോർഡ് വിശദമായ മാർഗ്ഗനിർദ്ദേശങ്ങളാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ തന്നെ സിബിഎസ്ഇയുടെ വെബ്‌സൈറ്റിൽ ലഭ്യമാകുമെന്നാണ് ബോർഡ് നൽകിയ സൂചന.

മെയ് 13ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്, സപ്ലിമെൻ്ററി പരീക്ഷകൾ 2026 ജൂലൈ 15 മുതൽ നടത്തുമെന്നാണ് ബോർഡ് പ്രഖ്യാപിച്ചിരുന്നത്. ഒന്നോ രണ്ടോ വിഷയങ്ങളിൽ പരാജയപ്പെട്ടവർക്ക് സപ്ലിമെന്ററി പരീക്ഷ വഴിയും, മാർക്ക് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇംപ്രൂവ്‌മെൻ്റ് പരീക്ഷ വഴിയും ഈ വർഷം തന്നെ ഉപരിപഠനത്തിന് യോഗ്യത നേടാം. കഴിഞ്ഞ വർഷം, 12-ാം ക്ലാസിലെ സപ്ലിമെന്ററി പരീക്ഷ 2025 ജൂലൈ 15 മുതലാണ് നടത്തിയത്.

ALSO READ: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം: ഈ ആഴ്ച്ച പ്രഖ്യാപിക്കും? ഏറ്റവും പുതിയ അപ്‌ഡേറ്റ്

ആർക്കൊക്കെ ഇംപ്രൂവ്‌മെൻ്റ് പരീക്ഷ എഴുതാം?

2026-ൽ 12-ാം ക്ലാസ് പരീക്ഷ പാസായവരും ഒരു വിഷയത്തിൽ മാത്രം മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്‌മെൻ്റ് പരീക്ഷ എഴുതാം.

2026-ൽ 12-ാം ക്ലാസ് ബോർഡ് പരീക്ഷയെഴുതി ‘കംപാർട്ട്മെന്റ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിദ്യാർത്ഥികൾക്കും ഇംപ്രൂവ്‌മെൻ്റ് പരീക്ഷ എഴുതാം.

അപേക്ഷ സമർപ്പിക്കേണ്ട രീതി

  • സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in സന്ദർശിച്ച് ‘പരീക്ഷാ സംബന്ധിയായ’ (Examinations) ലിങ്ക് തിരഞ്ഞെടുക്കുക.
  • റഗുലർ/പ്രൈവറ്റ് വിദ്യാർത്ഥികൾക്കായി നൽകിയിരിക്കുന്ന ഫീസ് നിരക്കുകളും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും കൃത്യമായി മനസ്സിലാക്കുക.
  • റെഗുലർ വിദ്യാർത്ഥികൾ സ്കൂൾ അധികൃതർക്ക് ആവശ്യമായ വിവരങ്ങൾ കൈമാറുക.
  • പ്രൈവറ്റ് വിദ്യാർത്ഥികൾ ഓൺലൈൻ വഴി പരീക്ഷാ ഫീസ് അടച്ച് അപേക്ഷാ ഫോം സബ്മിറ്റ് ചെയ്യുക.

സപ്ലിമെന്ററി പരീക്ഷകൾ ഈ അധ്യയന വർഷത്തെ ഉന്നതപഠനത്തെ ബാധിക്കാത്ത രീതിയിൽ വേഗത്തിൽ തന്നെ നടത്താനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. അതിനാൽ ഔദ്യോഗിക അറിയിപ്പ് വന്നാലുടൻ വൈകിക്കാതെ അപേക്ഷിക്കാൻ ശ്രദ്ധിക്കുക. വിജ്ഞാപനം പുറത്തുവന്നാലുടൻ സൈറ്റുകളിൽ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട് അതിനാൽ സമയം കഴിയുന്നതിന് മുമ്പേ അപേക്ഷകൾ സമർപ്പിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം.

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം ഈ ആഴ്ച തന്നെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026 മെയ് 15 മുതൽ മെയ് 21 വരെ നടത്തിയ രണ്ടാം ബോർഡ് പരീക്ഷ എഴുതിയത് 6.8 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ്. എന്നാൽ ഫരം പുറത്തുവിടുന്ന തീയതി ഇതുവരെ സിബിഎസ്ഇ ഔദ്യോ​ഗികമായി അറിയിച്ചിട്ടില്ല. പരീക്ഷാഫലം വന്നാലുടൻ സ്കോർകാർഡുകൾ cbseresults.nic.in, results.cbse.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഡൗൺലോട് ചെയ്യാവുന്നതാണ്.

വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പർ, സ്‌കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകിയാൽ സ്കോർകാർഡുകൾ ഡൗൺലോട് ചെയ്യാം. ഒന്നാം ഘട്ട പരീക്ഷയിൽ, സിബിഎസ്ഇ മൊത്തത്തിലുള്ള വിജയശതമാനം 93.70 ശതമാനമായിരുന്നു. cbseresults.nic.in, cbse.gov.in, results.cbse.nic.in, ഡിജിലോക്കർ, ഉമാങ് ആപ്പ്, എസ്എംഎസ് സേവനം, ഐവിആർഎസ് സൗകര്യം തുടങ്ങി നിരവധി മാർ​ഗങ്ങളിലൂടെ ഫലമറിയാം.

English Summary:

Supplementary and improvement examinations for Class 12 students, the CBSE has said that supplementary exam details will be announced soon. The board had announced that the supplementary examination will be conducted on July 15, 2026.

Follow Us
Related Stories
Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട
CUET UG 2026 Results: സിയുഇടി യുജി ഫലം പുറത്ത്; ദേവിന ഗഹ്‌ലോട്ടിന് ഒന്നാം റാങ്ക്; ദക്ഷിണേന്ത്യൻ ടോപ്പറായി കേരളത്തിന്റെ അലീഷ
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം: ഈ ആഴ്ച്ച പ്രഖ്യാപിക്കും? ഏറ്റവും പുതിയ അപ്‌ഡേറ്റ്
Calicut University FYUGP 2026: ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എങ്ങനെ അഡ്മിഷന്‍ നേടാം?
KEAM 2026 Result: കീം പരീക്ഷാഫലം ഇന്നില്ല; റിസള്‍ട്ട് എന്ന് പ്രതീക്ഷിക്കാം?
Kerala Plus One Admission 2026: പ്ലസ് വൺ മൂന്നാം അലോട്ട്മെൻ്റ് എന്ന്? അതിന് മുമ്പ് ചെയ്യേണ്ടത്
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'