CBSE 12th Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ഉടന്‍; സ്‌കോര്‍കാര്‍ഡ് പരിശോധിക്കേണ്ടത് ഇങ്ങനെ

CBSE Class 12 Result 2026 Updates: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കാന്‍ സാധ്യത. ഫലം ഉടനെന്ന് ഡിജിലോക്കറിലും, കാത്തിരിപ്പ് അവസാനിക്കുന്നുവെന്ന് ഉമാങ് ആപ്പിലും വ്യക്തമാക്കുന്നുണ്ട്. നാളെ അഞ്ച് മണിക്കുള്ളില്‍ ഫലപ്രഖ്യാപനം ഉണ്ടായേക്കാം. എന്നാല്‍ സിബിഎസ്ഇ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

CBSE 12th Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ഉടന്‍; സ്‌കോര്‍കാര്‍ഡ് പരിശോധിക്കേണ്ടത് ഇങ്ങനെ

സിബിഎസ്ഇ

Updated On: 

12 May 2026 | 07:47 PM

CBSE Class 12th Result 2026: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നാളെ (മെയ് 13) പ്രഖ്യാപിക്കാന്‍ സാധ്യത. ഫലം ഉടനെന്ന് ഡിജിലോക്കറിലും, കാത്തിരിപ്പ് അവസാനിക്കുന്നുവെന്ന് ഉമാങ് ആപ്പിലും വ്യക്തമാക്കുന്നുണ്ട്. നാളെ അഞ്ച് മണിക്കുള്ളില്‍ ഫലപ്രഖ്യാപനം ഉണ്ടായേക്കാം. എന്നാല്‍ സിബിഎസ്ഇ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സാധാരണയായി മെയ് മാസത്തെ രണ്ടാം വാരത്തിലാണ് സിബിഎസ്ഇ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിക്കാറുള്ളത്. കഴിഞ്ഞ തവണ മെയ് 13-നായിരുന്നു ഫലപ്രഖ്യാപനം. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ നാളെ തന്നെ ഫലം പുറത്തുവരും.

ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പരീക്ഷയിൽ ഇത്തവണ 18.5 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് (2025-ൽ 16.9 ലക്ഷം) വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വര്‍ധനവുണ്ടായി. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി.

‘ഓൺ-സ്ക്രീൻ മാർക്കിംഗ്’ സംവിധാനം ഉപയോഗിച്ചതിനാൽ ഇത്തവണ മൂല്യനിർണ്ണയ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ബോർഡിന് സാധിച്ചു. കഴിഞ്ഞ വർഷം 88.39 ശതമാനമായിരുന്നു 12-ാം ക്ലാസിലെ മൊത്തം വിജയശതമാനം.

ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?

ഔദ്യോഗിക പ്രഖ്യാപനം വന്നാലുടൻ വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന വെബ്‌സൈറ്റുകളിലൂടെ മാർക്കറിയാം:

  1. cbseresults.nic.in
  2. cbse.gov.in
  3. results.cbse.nic.in
  4. results.digilocker.gov.in

പരിശോധിക്കേണ്ട രീതി:

  • വെബ്‌സൈറ്റിലെ ‘CBSE Class 12 Result 2026’ എന്ന ലിങ്കിൽ പ്രവേശിക്കുക.
  • നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകി സബ്മിറ്റ് ചെയ്യുക.
  • ഫലം സ്ക്രീനിൽ തെളിയും. ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

Also Read: CBSE 12th Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ഉടന്‍; സ്‌കോര്‍കാര്‍ഡ് എങ്ങനെ പരിശോധിക്കാം?

വെബ്‌സൈറ്റുകൾ പണിമുടക്കിയാൽ എന്തുചെയ്യും?

ഫലപ്രഖ്യാപന സമയത്ത് ലക്ഷക്കണക്കിന് ആളുകൾ ഒരേസമയം ലോഗിൻ ചെയ്യുന്നത് വെബ്‌സൈറ്റുകളുടെ വേഗത കുറയ്ക്കാൻ ഇടയാക്കിയേക്കാം. അത്തരം സാഹചര്യങ്ങളിൽ ആശങ്കപ്പെടാതെ താഴെ പറയുന്ന ബദൽ മാർഗങ്ങൾ ഉപയോഗിക്കാം:

  • ഡിജിലോക്കർ: ഇവിടെ നിന്ന് ഡിജിറ്റൽ മാര്‍ക്ക് ഷീറ്റുകള്‍ നേരിട്ട് ഡൗൺലോഡ് ചെയ്യാം.
  • ഉമാങ് ആപ്പ്: മൊബൈൽ ആപ്ലിക്കേഷൻ വഴി ഫലം ലഭ്യമാകും.
  • എസ്എംഎസ്: ഇന്റർനെറ്റ് ഇല്ലാത്തവർക്ക് ഫോൺ സന്ദേശത്തിലൂടെയും ഫലം അറിയാൻ സാധിക്കും.

എസ്എംഎസ് വഴി എങ്ങനെ പരിശോധിക്കാം?

വിദ്യാർത്ഥികൾക്ക് ഫലം ഒരു എസ്എംഎസ് വഴിയും പരിശോധിക്കാം. cbse12 <റോൾ നമ്പർ> <സ്കൂൾ നമ്പർ> <സെന്റ് നമ്പർ> എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ മതി. സ്കോർകാർഡുകൾ പരിശോധിക്കുന്നതിന്‌ റോൾ നമ്പർ, സ്കൂൾ നമ്പർ, സ്കൂൾ ഐഡി എന്നിവയുമായി വിദ്യാര്‍ത്ഥികള്‍ തയ്യാറായിരിക്കണം.

പത്താം ക്ലാസ് ഫലം ഏപ്രിലിൽ തന്നെ സിബിഎസ്ഇ പ്രസിദ്ധീകരിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് ഫലം കൂടി വരുന്നതോടെ ഉപരിപഠനത്തിനായുള്ള നടപടികൾക്ക് വേഗം കൂടും. ഫലപ്രഖ്യാപനത്തിന് പിന്നാലെ പുനർമൂല്യനിർണ്ണയം, കമ്പാർട്ട്മെന്റ് പരീക്ഷകൾ എന്നിവയ്ക്കുള്ള വിജ്ഞാപനവും ബോർഡ് പുറത്തിറക്കുന്നതാണ്.

English Summary

The CBSE Class 12 results for 2026 are expected to be announced very soon. Over 18.5 lakh students can check their marks on the official CBSE websites. Students will need their roll number, school code, and admit card ID to log in. Alternative platforms like DigiLocker and the UMANG app are also available for results.

Follow Us
Related Stories
KEAM Rank List 2026: കീം ഫലം ഇന്ന്; സ്കോർകാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്ട്മെൻ്റിലും സീറ്റില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?
KEAM Rank List 2026: കീം റാങ്ക് പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും?; ഫലം എങ്ങനെ പരിശോധിക്കാം
Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട
CBSE Class 12 Improvement Exam: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ
CUET UG 2026 Results: സിയുഇടി യുജി ഫലം പുറത്ത്; ദേവിന ഗഹ്‌ലോട്ടിന് ഒന്നാം റാങ്ക്; ദക്ഷിണേന്ത്യൻ ടോപ്പറായി കേരളത്തിന്റെ അലീഷ
കോഴിക്കോട് നിന്നൊരു KSRTC ഉല്ലാസയാത്ര; ജൂലൈയിലെ ഷെഡ്യൂളിതാ
വണ്ണം കുറയ്ക്കാം! ട്രെൻഡായി റാഗി ബനാന സ്മൂത്തി; തയ്യാറാക്കാം
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ