AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology
CBSE

CBSE

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തലത്തിലുള്ള വിദ്യാഭ്യാസ ബോർഡാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അഥവാ സിബിഎസ്ഇ. നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്ന് സിബിഎസ്ഇക്ക് കീഴില്‍ പഠിക്കുന്നു. മികച്ച വിദ്യാഭ്യാസ രീതിയാണ് സിബിഎസ്ഇയുടെ പ്രത്യേകത. ദേശീയ തലത്തിലെ വിവിധ പ്രവേശന പരീക്ഷകളുടെ സിലബസുമായി പൊരുത്തപ്പെടുന്ന രീതിയിലുള്ള പഠനരീതിയാണ് സിബിഎസ്ഇ പിന്തുടരുന്നത്. സിബിഎസ്ഇയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇവിടെ വായിക്കാം

All News Web Stories Photos Videos Short Videos

CBSE 12th Supplementary Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാ ഫലം എന്നെത്തും? അറിയേണ്ടതെല്ലാം!

CBSE Class 12th Compartment Exam Result 2026: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ കംപാർട്ട്‌മെന്റ് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള സപ്ലിമെന്ററി പരീക്ഷ വിജയകരമായി നടത്തി. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 1.63 ലക്ഷം വിദ്യാർഥികളാണ് സപ്ലിമെന്ററി പരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷയുടെ ഫലം പരീക്ഷ കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ പുറത്തുവിടും.

CBSE 12th Supplementary Admit Card 2026: സിബിഎസ്ഇ പ്ലസ്ടു സപ്ലിമെന്ററി അഡ്മിറ്റ് കാർഡ് പുറത്ത്‌; റെഗുലർ, പ്രൈവറ്റ് വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം

CBSE Board 12th Supplementary Admit Card 2026 Out: സിബിഎസ്ഇ റെഗുലർ, പ്രൈവറ്റ് വിദ്യാർത്ഥികൾക്കായുള്ള പന്ത്രണ്ടാം ക്ലാസ് സപ്ലിമെന്ററി പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്തുവിട്ടു. സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഹാൾ ടിക്കറ്റുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

CBSE Class 10 Second Board Result 2026: ഇനി അധികം കാത്തിരിക്കേണ്ട; സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം ഉടന്‍

CBSE 10th Second Board Exam Result 2026 Likely This Week: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ ഫലപ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഈയാഴ്ച തന്നെ ഫപ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. നേരത്തെ ജൂൺ മാസത്തിൽ തന്നെ റിസൾട്ട് വരുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പുതിയ വിവരങ്ങള്‍ പ്രകാരം ജൂലൈ ആദ്യവാരത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത.

CBSE Class 10 Second Board Result 2026: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം ഇന്നോ? റിസൾട്ട് എങ്ങനെ പരിശോധിക്കാം?

CBSE 10th Second Board Exam Result 2026: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും. റിസള്‍ട്ട് ഇന്ന് പുറത്തുവിടുമെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ജൂൺ മാസത്തിൽ ഫലം വരുമെന്ന് ബോർഡ് നേരത്തെ സൂചിപ്പിച്ചിരുന്നു. ജൂലൈ ആദ്യവാരം റിസള്‍ട്ട് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ സൂചനകള്‍.

CBSE Three Language Policy 2026: സിബിഎസ്ഇ സ്കൂളുകളിൽ ഇനി കളി മാറും! 9, 10 ക്ലാസുകളിൽ 3 ഭാഷകൾ നിര്‍ബന്ധം

CBSE Class 9 and 10 Revised Language Scheme: 9, 10 ക്ലാസുകളിലെ ഭാഷാ പഠന രീതിയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് സിബിഎസ്ഇ. വിജ്ഞാപനമനുസരിച്ച്, 2026 ജൂലൈ 1 മുതൽ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് R1, R2, R3 എന്നീ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധിതമാകും. ഇതിൽ കുറഞ്ഞത് രണ്ട് ഭാഷകളെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം.

CBSE 12th Result 2026 : ഇതാ എത്തിപ്പോയി; സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

CBSE Plus Two Result 2026 Updates : സിബിഎസ്ഇ പ്ലസ് ടു ഫലം കഴിഞ്ഞ വർഷത്തെ വിജയശതമാനത്തെക്കാൾ നേരിയ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മേഖല അടിസ്ഥാനത്തിൽ തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്ത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ ഡിജി ലോക്കർ, ഉമാങ് ആപ്ലിക്കേഷനിലൂടെ പ്ലസ് ടു ഫലം അറിയാൻ സാധിക്കും

CBSE 12th Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ഉടന്‍; സ്‌കോര്‍കാര്‍ഡ് പരിശോധിക്കേണ്ടത് ഇങ്ങനെ

CBSE Class 12 Result 2026 Updates: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കാന്‍ സാധ്യത. ഫലം ഉടനെന്ന് ഡിജിലോക്കറിലും, കാത്തിരിപ്പ് അവസാനിക്കുന്നുവെന്ന് ഉമാങ് ആപ്പിലും വ്യക്തമാക്കുന്നുണ്ട്. നാളെ അഞ്ച് മണിക്കുള്ളില്‍ ഫലപ്രഖ്യാപനം ഉണ്ടായേക്കാം. എന്നാല്‍ സിബിഎസ്ഇ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

CBSE 12th Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ഉടന്‍; സ്‌കോര്‍കാര്‍ഡ് എങ്ങനെ പരിശോധിക്കാം?

CBSE Class 12 Result 2026 Soon : സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ഉടന്‍. ഇന്നോ നാളെയോ റിസള്‍ട്ട് പുറത്തുവിടുമെന്നാണ് സൂചന. ഫലപ്രഖ്യാപനത്തിന്റെ കൃത്യമായ തീയതിയും സമയവും സംബന്ധിച്ച് സിബിഎസ്ഇ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.18 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഫലത്തിനായി കാത്തിരിക്കുന്നു.

CBSE Exam: സിബിഎസ്ഇ രണ്ടാം ബോര്‍ഡ് പരീക്ഷ; രജിസ്റ്റര്‍ ചെയ്തത് 6.68 ലക്ഷം വിദ്യാര്‍ത്ഥികള്‍

CBSE class 10 second board exams: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോര്‍ഡ് പരീക്ഷ മെയ് 15-ന് ആരംഭിക്കും. രജിസ്റ്റര്‍ ചെയ്തത് 6.69 ലക്ഷം വിദ്യാര്‍ത്ഥികള്‍. ഏകദേശം 4,02,643 ആണ്‍കുട്ടികളും, 2,66,209 പെണ്‍കുട്ടികളുമാണ് രജിസ്റ്റര്‍ ചെയ്തത്. മെയ് 21 ന് പരീക്ഷ അവസാനിക്കും.

CBSE Class 10 Result 2026: കാത്തിരിപ്പിന് വിരാമം! സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് പുറത്ത്; ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ

CBSE 10th Result 2026 Out: സിബിഎസ്ഇ റിസള്‍ട്ട് പുറത്തുവിട്ടു. ഏപ്രില്‍ 20-ന് മുമ്പ് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിജയശതമാനം, ഫലം പരിശോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നോക്കാം. ഔദ്യോഗിക വെബ്‌സൈറ്റുകൾ, ഡിജിലോക്കർ, ഉമാങ് ആപ്പ്, എസ്എംഎസ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം.

CBSE Class 10 Result 2026: സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് നാളെയോ? വെബ്‌സൈറ്റുകള്‍ മാത്രമല്ല, ആപ്പുകളിലൂടെയും ഫലമറിയാം

CBSE Class 10 Result 2026 Expected Soon: സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് ഉടന്‍ പ്രഖ്യാപിക്കും. ഈ മാസം തന്നെ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത. നാളെ ഫലം പുറത്തുവിടുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സിബിഎസ്ഇ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാണ് ഫലം പുറത്തുവിടുന്നതെന്നും ബോര്‍ഡ്‌ വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ അവസാന വാരമോ, അതിന് മുമ്പോ റിസള്‍ട്ട് വരാനാണ് സാധ്യത.

CBSE Result 2026: സിബിഎസ്ഇ പത്താം ക്ലാസ്‌ ഫലപ്രഖ്യാപനം ഇത്തവണ നേരത്തെയോ? എപ്പോള്‍ പ്രതീക്ഷിക്കാം?

CBSE Class 10 Result 2026 Expecting Soon: സിബിഎസ്ഇ 10-ാം ക്ലാസിലെ പരീക്ഷ അവസാനിച്ചതോടെ ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് വിദ്യാര്‍ത്ഥികള്‍. ഫലപ്രഖ്യാപനം എന്നായിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പ്രഖ്യാപനം നേരത്തെയായിരിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ഏകദേശം പൂര്‍ത്തിയാക്കി.