CBSE Class 12 Result 2026: സിബിഎസ്ഇ പ്ലസ് ടു ഫലം എപ്പോൾ?; ഒറ്റ ക്ലിക്കിൽ റിസൾട്ടറിയാൻ ഇതാ മൂന്ന് വഴികൾ
CBSE Class 12 Result 2026 Latest Update: 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് cbse.gov.in, results.nic.in തുടങ്ങിയ വെബ്‌സൈറ്റുകളിൽ നിന്ന് അവരുടെ സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കഴിഞ്ഞ വർഷം, മൊത്തത്തിലുള്ള വിജയശതമാനം 88.39 ശതമാനമായിരുന്നു. 2024-നെ അപേക്ഷിച്ച് 0.41 ശതമാനത്തിൻ്റെ വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഫലപ്രഖ്യാപനത്തെക്കുറിച്ച് നിരവധി വ്യാജ വാർത്തകളും തീയതികളും പ്രചരിക്കുന്നുണ്ട്.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026 ലെ 12-ാം ക്ലാസ് ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. ഫലം പുറത്തുവന്നാലുടൻ, ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in-ൽ നിന്ന് വിദ്യാർത്ഥികൾക്ക് റിസൾട്ട് പരിശോധിക്കാവുന്നതാണ്. ഇതുകൂടാതെ, ഔദ്യോഗിക വെബ്‌സൈറ്റുകളായ ഡിജിലോക്കർ പ്ലാറ്റ്‌ഫോമിലും ഉമാങ് ആപ്ലിക്കേഷനിലും വിദ്യാർത്ഥികൾക്ക് അവരുടെ 12-ാം ക്ലാസ് ഫലങ്ങൾ പരിശോധിക്കാവുന്നതാണ്. അതേസമയം, ഫലം എന്ന് എപ്പോൾ പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ബോർഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മൂന്ന് വർഷത്തെ ട്രെൻഡ് പരിശോധിച്ചാൽ, സിബിഎസ്ഇ 12-ാം ക്ലാസ് ഫലങ്ങൾ മെയ് 12 അല്ലെങ്കിൽ 13 തീയതികളിലാണ് പുറത്തുവരുക. അതായത് മെയ് രണ്ടാം വാരത്തോടെ. 2023 ൽ മെയ് 12 നും 2024 ലും 2025 ലും മെയ് 13 നുമാണ് സിബിഎസ്ഇ 12-ാം ക്ലാസ് പ്രഖ്യാപിച്ചത്. എന്നിരുന്നാലും, ഓൺ-സ്ക്രീൻ മാർക്കിംഗ് (OSM) സംവിധാനമായതിനാൽ ഈ വർഷം മൂല്യനിർണ്ണയ പ്രക്രിയ വളരെ വേഗത്തിലാക്കാൻ സാധ്യതയുണ്ട്. അതിനാൽ ഫല പ്രഖ്യാപനവും നേരത്തെ ആകാനുള്ള സാധ്യതയുണ്ട്.
ALSO READ: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ഉടൻ പുറത്തുവരുമോ? വ്യാജ പ്രചരണങ്ങളിൽ വീഴരുത്, യഥാർത്ഥ വിവരങ്ങൾ
12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് cbse.gov.in, results.nic.in തുടങ്ങിയ വെബ്‌സൈറ്റുകളിൽ നിന്ന് അവരുടെ സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കഴിഞ്ഞ വർഷം, മൊത്തത്തിലുള്ള വിജയശതമാനം 88.39 ശതമാനമായിരുന്നു. 2024-നെ അപേക്ഷിച്ച് 0.41 ശതമാനത്തിൻ്റെ വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഫലപ്രഖ്യാപനത്തെക്കുറിച്ച് നിരവധി വ്യാജ വാർത്തകളും തീയതികളും പ്രചരിക്കുന്നുണ്ട്.
ഇത്തരം തെറ്റായ വിവരങ്ങളിൽ പെടരുതെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി മാത്രം കാത്തിരിക്കണമെന്നും സിബിഎസ്ഇ അധികൃതർ വിദ്യാർത്ഥികൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 10.2 ലക്ഷം ആൺകുട്ടികളും 8.3 ലക്ഷം പെൺകുട്ടികളും ഉൾപ്പെടെ 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇക്കൊല്ലത്തെ 12-ാം ക്ലാസ് പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്.
ഡിജിലോക്കറിൽ ഫലം ഡൗൺലോഡ് ചെയ്യാം
സിബിഎസ്ഇ 12-ാം ക്ലാസ് മാർക്ക്ഷീറ്റുകൾ ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ (ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക്) ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ (ഐഒഎസ് ഉപയോക്താക്കൾക്ക്) ഡിജിലോക്കർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാൻ, ‘വിദ്യാഭ്യാസവും പഠനവും’ വിഭാഗത്തിൽ “സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ” എന്നതിൽ ക്ലിക്ക് ചെയ്താൽ മതിയാകും.
ഉമാങ് ആപ്പിൽ ഫലം ഡൗൺലോഡ് ചെയ്യാം
വിദ്യാർത്ഥികൾക്ക് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ഉമാങ് ആപ്ലിക്കേഷനിലൂടെയും റിസൾട്ട് പരിശോധിക്കാവുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ ഉമാങ് ആപ്പ് ഡൗൺലോഡ് ചെയ്യാം. അതല്ലെങ്കിൽ വിദ്യാർത്ഥികൾക്ക് അവരുടെ സ്കോർകാർഡുകൾ പരിശോധിക്കാൻ umang.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചാലും മതിയാകും. സ്കൂൾ തിരിച്ചുള്ള ഫലങ്ങൾ സിബിഎസ്ഇ-അഫിലിയേറ്റഡ് സ്കൂളുകൾക്ക് അവരുടെ ഇമെയിൽ ഐഡികളിലും ലഭ്യമാക്കും.
വെബ്സൈറ്റ് വഴി ഫലം എങ്ങനെ പരിശോധിക്കാം?
1. ആദ്യം തന്നെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, results.cbse.nic.in ഇവയിൽ ഏതെങ്കിൽ ഒന്ന് സന്ദർശിക്കുക.
2. ഹോം പേജിലെ ‘CBSE Class 12 Result 2026’ എന്ന ലിങ്ക് നൽകിയിട്ടുണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകുക.
4. ശേഷം ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ മാർക്ക് ലിസ്റ്റ് സ്ക്രീനിൽ കാണാനാകും.
5. പിന്നീടുള്ള ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
English Summary;
Central Board of Secondary Education (CBSE) soon announces class 12 result 2026. Millions of students are awaiting for Result. While an exact date hasn’t been officially confirmed. Here is the easy way to download Scorecards in three method.