CBSE 12th Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ഉടൻ പുറത്തുവരുമോ? വ്യാജ പ്രചരണങ്ങളിൽ വീഴരുത്, യഥാർത്ഥ വിവരങ്ങൾ
CBSE Class 12 Result 2026 Expected Date: 10.2 ലക്ഷം ആൺകുട്ടികളും 8.3 ലക്ഷം പെൺകുട്ടികളും ഉൾപ്പെടെ 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇക്കൊല്ലത്തെ 12-ാം ക്ലാസ് പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്. 2026 മെയ് മൂന്നാം വാരത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് നിലിവിൽ വരുന്ന ചില സൂചനകൾ പറയുന്നത്. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയാണ് 12-ാം ക്ലാസ് ബോർഡ് പരീക്ഷകൾ നടന്നത്.

പ്രതീകാത്മക ചിത്രം
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം (CBSE Class 12 Result 2026) കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓരോ ദിവസവും നെഞ്ചിടിപ്പ് കൂടുകയാണ്. ഇതിനിടയിലാണ് സോഷ്യൽ മീഡിയയിലൂടെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനത്തെക്കുറിച്ച് നിരവധി വ്യാജ വാർത്തകളും തീയതികളും പ്രചരിക്കുന്നത്. ഇത്തരം തെറ്റായ വിവരങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി മാത്രം കാത്തിരിക്കണമെന്നും സിബിഎസ്ഇ അധികൃതർ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകുന്നു.
10.2 ലക്ഷം ആൺകുട്ടികളും 8.3 ലക്ഷം പെൺകുട്ടികളും ഉൾപ്പെടെ 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇക്കൊല്ലത്തെ 12-ാം ക്ലാസ് പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്. 2026 മെയ് മൂന്നാം വാരത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് നിലിവിൽ വരുന്ന ചില സൂചനകൾ പറയുന്നത്. മുൻ കാല ട്രെൻഡുകൾ പരിശോധിച്ചാൽ, സിബിഎസ്ഇ സാധാരണയായി മെയ് രണ്ടാം വാരത്തോടെയാണ് 12-ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നത്.
ALSO READ: എസ്എസ്എൽസി ഗ്രേഡിംഗ് സിസ്റ്റത്തിൽ മാറ്റമുണ്ടോ?; ഗ്രേഡിംഗ് രീതിയും വിജയിക്കാൻ വേണ്ട മിനിമം മാർക്കും
ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയാണ് 12-ാം ക്ലാസ് ബോർഡ് പരീക്ഷകൾ നടന്നത്. എന്നാൽ ചില സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്ന വ്യാജ വാർത്തകളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വിശ്വസിക്കരുതെന്നും പരീക്ഷാ കൺട്രോളർ സന്യാം ഭരദ്വാജ് മുന്നറിയിപ്പ് നൽകുന്നു. സിബിഎസ്ഇ 12ാം ക്ലാസ് വിജയിക്കണമെങ്കിൽ വിദ്യാർത്ഥികൾ മൊത്തത്തിൽ കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയിരിക്കണം. കൂടാതെ തിയറി, പ്രാക്ടിക്കൽ പരീക്ഷകളിൽ വെവ്വേറെയും മാർക്ക് നേടണം.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഒന്നോ അതിലധികമോ വിഷയങ്ങളിൽ വിജയിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ കമ്പാർട്ട്മെന്റ് പരീക്ഷകൾ നടത്തുന്നതാണ്. 2026 ജൂലൈയിൽ ഈ പരീക്ഷകൾ നടത്താനാണ് നിലിവിൽ നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോൾ നടത്തിയ പരീക്ഷയുടെ മൂല്യനിർണ്ണയ പ്രക്രിയകൾ അവസാന ഘട്ടത്തിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
ഫലം എങ്ങനെ പരിശോധിക്കാം?
1. ആദ്യം തന്നെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, results.cbse.nic.in ഇവയിൽ ഏതെങ്കിൽ ഒന്ന് സന്ദർശിക്കുക.
2. ഹോം പേജിലെ ‘CBSE Class 12 Result 2026’ എന്ന ലിങ്ക് നൽകിയിട്ടുണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകുക.
4. ശേഷം ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ മാർക്ക് ലിസ്റ്റ് സ്ക്രീനിൽ കാണാനാകും.
5. പിന്നീടുള്ള ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
ഡിജിലോക്കർ വഴി ഫലം അറിയാം
ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ സാധാരണയായി വെബ്സൈറ്റുകളിൽ തിരക്ക് അനുഭവപ്പെടാറുണ്ട്. ഈ തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾക്ക് DigiLocker ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഡിജിറ്റൽ മാർക്ക് ഷീറ്റുകൾ സ്വന്തമാക്കാവുന്നതാണ്. ഇതിനായി ആധാർ നമ്പറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. അതല്ലെങ്കിൽ UMANG ആപ്പ് വഴിയും മാർക്ക് പരിശോധിക്കാവുന്നതാണ്.
ഫലം പരിശോധിക്കാൻ ഔദ്യോഗിക വെബ്സൈറ്റുകളും ആപ്പുകളും മാത്രം ഉപയോഗിക്കുക. സ്കൂൾ തിരിച്ചുള്ള ഫലങ്ങൾ സ്ഥാപനങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡികൾ വഴി മാത്രമെ അറിയാൻ സാധിക്കുകയുള്ളൂ. ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഔദ്യോഗികമായ തീയതി സിബിഎസ്ഇ തന്നെ ഉടൻ പ്രഖ്യാപിക്കുന്നതാണ്.
ഡിജിലോക്കറിൽ എങ്ങനെ ഫലം അറിയാം
- ആദ്യം DigiLocker CBSE പോർട്ടൽ സന്ദർശിക്കുക.
- “Go To Result” എന്നതിൽ ക്ലിക്ക് ചെയ്ത് “CBSE 12th Result 2026” എന്നതിന് കീഴിൽ “View Result” ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും അവിടെ നൽകുക.
- ശേഷം മാർക്ക്ഷീറ്റ് കാണുന്നതിനായി അവിടെ നൽകിയിരിക്കുന്ന “Submit” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ശേഷം മാർക്ക് പരിശോധിച്ച് ഇത് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
English Sumamry:
CBSE Class 12 Result 2026 Expected on May second week. In this situation Exam Controller Responds To Rumours and fake news about result. You Can Check the time and CBSE 12th result complete details here.