Kerala SSLC Result 2026: എസ്എസ്എൽസി ഗ്രേഡിംഗ് സിസ്റ്റത്തിൽ മാറ്റമുണ്ടോ?; ഗ്രേഡിംഗ് രീതിയും വിജയിക്കാൻ വേണ്ട മിനിമം മാർക്കും
Kerala SSLC Grading System 2026: ഇത്തവണ പരീക്ഷാ ഗ്രേഡിംഗിൽ മാറ്റമുണ്ടോ എന്നത് ചില കുട്ടികളുടെയെങ്കിലും സംശയമാണ്. ജയിക്കാൻ എത്ര മാർക്ക് വേണം, ഓരോ ഗ്രേഡും എങ്ങനെയാണ് കണക്കാക്കുന്നത് തുടങ്ങിയ മറ്റ് സംശയങ്ങളും ആശങ്കകളും നിങ്ങൾക്ക് ഉണ്ടാകാം. നിങ്ങളുടെ മാർക്കിന് അനുസരിച്ചുള്ള ഗ്രേഡാണ് ഓരോ വിഷയത്തിനും ലഭിക്കുക. അത്തരം സംശയങ്ങൾ പൂർണമായും മാറ്റാൻ സഹായിക്കുന്ന വിശദമായ വിവരങ്ങൾ നമുക്ക് വായിച്ചറിയാം.
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ ഫല പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണോ വിദ്യാർത്ഥികൾ. എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതി ഇങ്ങ് അടുത്തെത്തിക്കഴിഞ്ഞു. എന്നാൽ ഇത്തവണ പരീക്ഷാ ഗ്രേഡിംഗിൽ മാറ്റമുണ്ടോ എന്നത് ചില കുട്ടികളുടെയെങ്കിലും സംശയമാണ്. ജയിക്കാൻ എത്ര മാർക്ക് വേണം, ഓരോ ഗ്രേഡും എങ്ങനെയാണ് കണക്കാക്കുന്നത് തുടങ്ങിയ മറ്റ് സംശയങ്ങളും ആശങ്കകളും നിങ്ങൾക്ക് ഉണ്ടാകാം. അത്തരം സംശയങ്ങൾ പൂർണമായും മാറ്റാൻ സഹായിക്കുന്ന വിശദമായ വിവരങ്ങൾ നമുക്ക് വായിച്ചറിയാം.
എസ്എസ്എൽസി ഗ്രേഡിംഗ് സിസ്റ്റത്തിൽ മാറ്റമുണ്ടോ?
നിലവിൽ കേരള എസ്എസ്എൽസി പരീക്ഷാ ഗ്രേഡിംഗ് രീതിയിൽ ഇക്കൊല്ലം മാറ്റങ്ങളൊന്നും പരീക്ഷാ ബോർഡ് പ്രഖ്യാപിച്ചിട്ടില്ല. മുൻവർഷങ്ങളിലേതു പോലെ അബ്സല്യൂട്ട് ഗ്രേഡിംഗ് (Absolute Grading) രീതി തന്നെയാണ് ഇത്തവണയും തുടരുന്നത്. ഇതിൽ ഓരോ വിഷയത്തിനും ലഭിക്കുന്ന സ്കോറിൻ്റെ അടിസ്ഥാനത്തിൽ ഒമ്പത് തലങ്ങളിലായി വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കുന്നു. അത്തരത്തിൽ നിങ്ങളുടെ മാർക്കിന് അനുസരിച്ചുള്ള ഗ്രേഡാണ് ഓരോ വിഷയത്തിനും ലഭിക്കുക.
ALSO READ: കാത്തിരിപ്പിന് വിരാമം! എസ്എസ്എൽസി പരീക്ഷ ഫലം മെയ് 15ന്; പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം മെയ് 22ന്
ഗ്രേഡിംഗ് പട്ടികയുടെ പൂർണവിവരം
90 ശതമാനം മുതൽ 100 ശതമാനം വരെയുള്ള പെർസെന്റേജിന് ഗ്രേഡ് പോയിൻ്റായി ലഭിക്കുന്നത് ഒമ്പത് മാർക്കാണ്. ഇതിനിടയിൽ മാർകുള്ളവർക്ക് എ പ്ലസ് ഗ്രേഡ് ലഭിക്കും. 80 ശതമാനം മുതൽ 89 ശതമാനം വരെ പെർസെന്റേജുള്ളവർക്ക് എട്ട് ഗ്രേഡ് പോയിൻ്റായും എ ഗ്രേഡും ലഭിക്കും. 70 ശതമാനം 79 ശതമാനം വരെ പെർസെന്റേജുള്ളവർക്ക് 7 ഗ്രേഡ് പോയിൻ്റായും ബി പ്ലസ് ഗ്രേഡായും ലഭിക്കും. 60 ശതമാനം മുതൽ 69 ശതമാനം വരെ പെർസെന്റേജുള്ളവർക്ക് ആറ് ഗ്രേഡ് പോയിൻ്റായും ബി ഗ്രേഡായും ലഭിക്കും.
50 ശതമാനം മുതൽ 59 ശതമാനം വരെ പെർസെന്റേജുള്ളവർക്ക് അഞ്ച് ഗ്രേഡ് പോയിൻ്റായും സി പ്ലസ് ഗ്രേഡായും ലഭിക്കും. 40 ശതമാനം മുതൽ 49 ശതമാനം വരെ പെർസെന്റേജുള്ളവർക്ക് നാല് ഗ്രേഡ് പോയിൻ്റായും സി ഗ്രേഡായും ലഭിക്കും. 30 ശതമാനം മുതൽ 39 ശതമാനം വരെ പെർസെന്റേജുള്ളവർക്ക് മൂന്ന് ഗ്രേഡ് പോയിൻ്റായും ഡി പ്ലസ് ഗ്രേഡായും ലഭിക്കും. എന്നാൽ 20 ശതമാനം മുതൽ 29 ശതമാനം വരെ പെർസെന്റേജുള്ളവർക്ക് രണ്ട് ഗ്രേഡ് പോയിൻ്റായി ലഭിക്കുമ്പോൾ ഡി ഗ്രേഡായും ലഭിക്കും. എന്നാൽ ഇത് തോൽവിയായി കണക്കാക്കുന്നു. 20 ശതമാനത്തിൽ താഴെയാണെങ്കിൽ ഇ-യാണ് ഗ്രേഡ് പോയിൻ്റായി ലഭിക്കുക. ഇതും തോൽവിയായി കണക്കാക്കുന്നു.
എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാൻ ഒരു വിദ്യാർത്ഥി ഓരോ വിഷയത്തിലും കുറഞ്ഞത് ഡി പ്ലസ് ഗ്രേഡ് നേടിയിരിക്കണം. അതായത് 30 ശതമാനം മുതൽ 39 ശതമാനം വരെ പെർസെന്റേജുള്ളവരെ മാത്രമെ വിജയിച്ചതായി കണക്കാക്കുകളയുള്ളൂ. കലോത്സവങ്ങൾ, കായിക മേളകൾ, എൻസിസി (NCC), സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ മേഖലകളിലുള്ള കുട്ടികൾക്ക് നിശ്ചയിച്ച പ്രകാരം ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്. ഇത് ടോട്ടൽ ഗ്രേഡ് ഉയർത്താൻ മാത്രമാണ് സഹായിക്കുന്നത്, മറിച്ച് ഒരു വിഷയം ജയിക്കാൻ തിയറി പരീക്ഷയിൽ നിശ്ചിത ശതമാനം മാർക്ക് നേടേണ്ടതാണ്.
റിസൾട്ട് എവിടെ പരിശോധിക്കാം
1. ആദ്യം തന്നെ results.kite.kerala.gov.in , pareekshabhavan.kerala.gov.in ഇവയിൽ ഏതെങ്കിലും ഒരു വെബ്സൈറ്റ് സന്ദർശിക്കുക.
2. ഹോം പേജിലെ ‘SSLC Result 2026’ എന്ന ലിങ്ക് നൽകിയിട്ടുണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുക.
3. ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും കൃത്യമായി നൽകുക.
4. ഇതിന് താഴെ ‘Get Result’ അല്ലെങ്കിൽ ‘Submit’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
5. ഇപ്പോൾ നിങ്ങളുടെ ഫലം സ്ക്രീനിൽ കാണാൻ സാധിക്കും. ഭാവി ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
English Summary:
Kerala SSLC Result 2026 Officially Declared On May 15th. Here is the grading system and Minimum marks required to pass in SSLC. Also know about how to check SSLC result via direct link.