CBSE Class 12 Result 2026: സിബിഎസ്ഇ പ്ലസ് ടു ഫലം: പാസാകാൻ എത്ര മാർക്ക് വേണം? തോറ്റാൽ എന്ത് ചെയ്യും
CBSE Class 12 Result 2026 Latest Update: ഔദ്യോഗിക ആപ്പുകളായ ഡിജിലോക്കറിലും ഉമാങ് ആപ്ലിക്കേഷനിലും വിദ്യാർത്ഥികൾക്ക് അവരുടെ 12-ാം ക്ലാസ് ഫലങ്ങൾ പരിശോധിക്കാവുന്നതാണ്. അതേസമയം, ഫലം എന്ന് എപ്പോൾ പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ബോർഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒന്നോ അതിലധികമോ വിഷയങ്ങളിൽ 33 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് കമ്പാർട്ടുമെന്റ് പരീക്ഷ എഴുതാം.

പ്രതീകാത്മക ചിത്രം
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 12-ാം ക്ലാസ് ഫലം 2026 ഉടൻ പ്രഖ്യിപിക്കും. പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in-ൽ നിന്ന് വിദ്യാർത്ഥികൾക്ക് റിസൾട്ട് പരിശോധിക്കാവുന്നതാണ്. ഔദ്യോഗിക ആപ്പുകളായ ഡിജിലോക്കറിലും ഉമാങ് ആപ്ലിക്കേഷനിലും വിദ്യാർത്ഥികൾക്ക് അവരുടെ 12-ാം ക്ലാസ് ഫലങ്ങൾ പരിശോധിക്കാവുന്നതാണ്. അതേസമയം, ഫലം എന്ന് എപ്പോൾ പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ബോർഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ, പുനർമൂല്യനിർണ്ണയ നടപടിക്രമങ്ങളും രണ്ടാമത് പരീക്ഷയെഴുതാനുള്ള അവസരമായ കമ്പാർട്ട്മെന്റ് പരീക്ഷാ അപേക്ഷകളും ബോർഡ് പ്രഖ്യാപിക്കുനനതാണ്. കഴിഞ്ഞ വർഷം, 12-ാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷ ജൂലൈ 15നാണ് നടന്നത്. ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ സിബിഎസ്ഇ 12-ാം ക്ലാസ് സിലബസ് അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ നടത്തുക.
ALSO READ: സിബിഎസ്ഇ പ്ലസ് ടു ഫലം എപ്പോൾ?; ഒറ്റ ക്ലിക്കിൽ റിസൾട്ടറിയാൻ ഇതാ മൂന്ന് വഴികൾ
ജയിക്കാൻ വേണ്ട മാർക്ക്
സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ വിജയിക്കുന്നതിന്, സിബിഎസ്ഇ നിയമങ്ങൾ അനുസരിച്ച്, വിദ്യാർത്ഥികൾ തിയറി, പ്രാക്ടിക്കൽസ്, ഇന്റേണൽ അസസ്‌മെന്റുകൾ എന്നിവയുൾപ്പെടെ ഓരോ വിഷയത്തിലും കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയിരിക്കണം. പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾക്ക്, വിദ്യാർത്ഥികൾ തിയറി, പ്രാക്ടിക്കൽ എന്നിവയ്ക്ക് നിശ്ചിത മാർക്ക് നേടി വെവ്വേറെ വിജയിക്കണം.
ഒന്നോ അതിലധികമോ വിഷയങ്ങളിൽ 33 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് കമ്പാർട്ടുമെന്റ് പരീക്ഷ എഴുതാം. വിദ്യാർത്ഥികൾക്ക് അതത് സ്കൂളുകൾ വഴി അപേക്ഷിക്കാം ഈ പരീക്ഷയ്ക്കായി അപേക്ഷിക്കാവുന്നതാണ്. സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ പട്ടിക സമർപ്പിക്കേണ്ടത് സ്കൂൾ അധികാരികളുടെ ഉത്തരവാദിത്തമായിരിക്കും. പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
ഡിജിലോക്കറിൽ ഫലം ഡൗൺലോഡ് ചെയ്യാം
സിബിഎസ്ഇ 12-ാം ക്ലാസ് മാർക്ക്ഷീറ്റുകൾ ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ (ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക്) ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ (ഐഒഎസ് ഉപയോക്താക്കൾക്ക്) ഡിജിലോക്കർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാൻ, ‘വിദ്യാഭ്യാസവും പഠനവും’ വിഭാഗത്തിൽ “സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ” എന്നതിൽ ക്ലിക്ക് ചെയ്താൽ മതിയാകും.
വെബ്സൈറ്റ് വഴി ഫലം എങ്ങനെ പരിശോധിക്കാം?
1. ആദ്യം തന്നെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, results.cbse.nic.in ഇവയിൽ ഏതെങ്കിൽ ഒന്ന് സന്ദർശിക്കുക.
2. ഹോം പേജിലെ ‘CBSE Class 12 Result 2026’ എന്ന ലിങ്ക് നൽകിയിട്ടുണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകുക.
4. ശേഷം ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ മാർക്ക് ലിസ്റ്റ് സ്ക്രീനിൽ കാണാനാകും.
5. പിന്നീടുള്ള ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
English Summary;
Central Board of Secondary Education (CBSE) soon announces class 12 result 2026. Millions of students are awaiting for Result. While an exact date hasn’t been officially confirmed By CBSE. Here is the Complete details about Compartment Exam Rules.