CBSE Class 12 Results 2026: സിബിഎസ്ഇ പ്ലസ് ടു ഫലം ഉടൻ? ഫലപ്രഖ്യാപനം ഈ ആഴ്ചയുണ്ടായേക്കും; തീയതിയും സമയവും അറിയാം
CBSE Class 12 Results 2026 Expected Date: മുൻവർഷങ്ങളിലെ ട്രെൻഡുകൾ പരിശോധിച്ചാൽ മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിച്ചേക്കാം. സിബിഎസ്ഇ 12-ാം ക്ലാസ് ഫലങ്ങൾ മെയ് 11 നും മെയ് 17 നും ഇടയിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും ചില വാർത്തകളുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ തീയതികൾ പരിശോധിച്ചാൽ, സാധാരണയായി മെയ് 12 അല്ലെങ്കിൽ 13 നാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് തന്നെ ഫലം പരിശോധിക്കാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം
പതിനെട്ട് ലക്ഷത്തിലധികം വിദ്യാർത്ഥികൾ കാത്തിരിക്കുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിച്ചേക്കും. ഈ ആഴ്ച്ചതന്നെ ഫലം പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ചില അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സിബിഎസ്ഇ ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മുൻവർഷങ്ങളിലെ ട്രെൻഡുകൾ പരിശോധിച്ചാൽ മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിച്ചേക്കാം. സിബിഎസ്ഇ 12-ാം ക്ലാസ് ഫലങ്ങൾ മെയ് 11 നും മെയ് 17 നും ഇടയിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും ചില വാർത്തകളുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ തീയതികൾ പരിശോധിച്ചാൽ, സാധാരണയായി മെയ് 12 അല്ലെങ്കിൽ 13 നാണ് ഫലം പ്രഖ്യാപിക്കുന്നത്.
ALSO READ: കൗണ്ട്ഡൗൺ ആരംഭിച്ചു! എസ്എസ്എൽസി ഫലമറിയാൻ ഇനി 7 നാൾ; ഈ ലിങ്കുകൾ കൈയ്യിൽ കരുതിക്കോ
ഫലം പരിശോധിക്കേണ്ടത്
ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് തന്നെ ഫലം പരിശോധിക്കാൻ ശ്രദ്ധിക്കണം. തിരക്ക് കാരണം സൈറ്റുകളിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. cbse.gov.in, results.cbse.nic.in ഇവയിൽ ഏതെങ്കിൽ ഒന്ന് സന്ദർശിച്ചാൽ മാർക്ക് പരിശോധിച്ച് സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
1. ആദ്യം തന്നെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, results.cbse.nic.in ഇവയിൽ ഏതെങ്കിൽ ഒന്ന് സന്ദർശിക്കുക.
2. ഹോം പേജിലെ ‘CBSE Class 12 Result 2026’ എന്ന ലിങ്ക് നൽകിയിട്ടുണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകുക.
4. ശേഷം ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ മാർക്ക് ലിസ്റ്റ് സ്ക്രീനിൽ കാണാനാകും.
5. പിന്നീടുള്ള ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
സിബിഎസ്ഇയുടെ OSM സിസ്റ്റം
12-ാം ക്ലാസ് മൂല്യനിർണ്ണയത്തിനായി സിബിഎസ്ഇ ഓൺ-സ്ക്രീൻ മാർക്കിംഗ് (OSM) സംവിധാനമാണ് ഉപയോഗിക്കുന്നത്. ഈ സംവിധാനത്തിന് കീഴിൽ, അധ്യാപകർ ഒരു പ്രത്യേക പ്ലാറ്റ്‌ഫോം വഴി സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ ഡിജിറ്റലായാണ് വിലയിരുത്തുന്നത്. മൂല്യനിർണ്ണയ പ്രക്രിയ ഏകദേശം 12 ദിവസത്തിൽ നിന്ന് ഏകദേശം ഒമ്പത് ദിവസമായി ചുരുക്കാനും, ഫല പ്രഖ്യാപനം വേഗത്തിലാക്കാനും ഈ രീതിയിലൂടെ സാധിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത.
ഈ സംവിധാനം ഉപയോഗിക്കുന്നതിലൂടെ അധ്യാപകരിൽ നിന്ന് സംഭവിക്കാൻ സാധ്യതയുള്ള തെറ്റുകൾ കുറയ്ക്കുന്നു. ഉദാഹരണത്തിന് മാർക്ക് കൂട്ടുന്നത്, മൂല്യനിർണയത്തിലെ തെറ്റുകൾ എന്നിവ. മാർക്കുകൾ അപ്പോൾ തന്നെ സിസ്റ്റത്തിൽ രേഖപ്പെടുത്തുന്നതിനാൽ റിസൾട്ട് തയ്യാറാക്കാൻ കാലതാമസം നേരിടില്ല.
ജയിക്കാൻ വേണ്ട മാർക്ക്
സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ വിജയിക്കുന്നതിന്, സിബിഎസ്ഇ നിയമങ്ങൾ അനുസരിച്ച്, വിദ്യാർത്ഥികൾ തിയറി, പ്രാക്ടിക്കൽസ്, ഇന്റേണൽ അസസ്‌മെന്റുകൾ എന്നിവയുൾപ്പെടെ ഓരോ വിഷയത്തിലും കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയിരിക്കണം. പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾക്ക്, വിദ്യാർത്ഥികൾ തിയറി, പ്രാക്ടിക്കൽ എന്നിവയ്ക്ക് നിശ്ചിത മാർക്ക് നേടി വെവ്വേറെ വിജയിക്കണം.
ഒന്നോ അതിലധികമോ വിഷയങ്ങളിൽ 33 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് കമ്പാർട്ടുമെന്റ് പരീക്ഷ എഴുതാം. വിദ്യാർത്ഥികൾക്ക് അതത് സ്കൂളുകൾ വഴി അപേക്ഷിക്കാം ഈ പരീക്ഷയ്ക്കായി അപേക്ഷിക്കാവുന്നതാണ്.
English Summary:
CBSE 12th results 2026 May declared on this week. Previous years’ trends and the expected timeline shows result releasing chance of may second week. Exam controller Sanyam Bhardwaj given hints shows CBSE Class12 results are likely to be announced soon.