Kerala SSLC Result 2026: കൗണ്ട്ഡൗൺ ആരംഭിച്ചു! എസ്എസ്എൽസി ഫലമറിയാൻ ഇനി 7 നാൾ; ഈ ലിങ്കുകൾ കൈയ്യിൽ കരുതിക്കോ
Kerala SSLC Exam Result 2026 Latest Update: ഫലം പ്രഖ്യാപിക്കുന്ന നിമിഷം തന്നെ വെബ്സൈറ്റുകളിൽ നിന്ന് കുട്ടികൾക്ക് അവരവരുടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്. തിരക്കില്ലാതെയും ടെൻഷനില്ലാതെയും നിങ്ങളുടെ പരീക്ഷാഫലം സെക്കന്റുകൾക്കുള്ളിൽ അറിയാൻ ഏത് ലിങ്കുകളിലും വെബ്സൈറ്റുകളിലും കയറണം എന്നത് മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതാണ്. അല്ലാത്തപക്ഷം ആ സമയത്ത് വലിയ ബുദ്ധിമുട്ടായേക്കും.
എസ്എസ്എൽസി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മനസ്സിലിപ്പോൾ പേടിയുടെ മൊട്ടിട്ടുണ്ടാകണം. ആകാംക്ഷയ്ക്ക് വിരാമമിട്ട് റിസൾട്ട് പ്രഖ്യാപനത്തിൻ്റെ തീയതി തൊട്ടടുത്തെത്തിയിരിക്കുകയാണ്. ഇനി വെറും ഏഴ് ദിവസങ്ങൾ മാത്രമാണ് റിസൾട്ട് വരാനുള്ളത്. ഇത്തവണത്തെ എസ്എസ്എൽസി ഫലം മെയ് 15നാണ് പ്രഖ്യാപിക്കുന്നത്. ഏപ്രിൽ 16 മുതൽ ആരംഭിച്ച മൂല്യനിർണ്ണയ ക്യാമ്പുകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം മെയ് 16നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവിട്ടത്. ഫലം പ്രഖ്യാപിക്കുന്ന നിമിഷം തന്നെ വെബ്സൈറ്റുകളിൽ നിന്ന് കുട്ടികൾക്ക് അവരവരുടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്. തിരക്കില്ലാതെയും ടെൻഷനില്ലാതെയും നിങ്ങളുടെ പരീക്ഷാഫലം സെക്കന്റുകൾക്കുള്ളിൽ അറിയാൻ ഏത് ലിങ്കുകളിലും വെബ്സൈറ്റുകളിലും കയറണം എന്നത് മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതാണ്. അല്ലാത്തപക്ഷം ആ സമയത്ത് വലിയ ബുദ്ധിമുട്ടായേക്കും.
ALSO READ: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസള്‍ട്ട് ഉടന്‍; പ്രഖ്യാപനം നാളെ?
പല വ്യാജ ലിങ്കുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ സാധ്യതയുള്ളതിനാൽ സർക്കാർ അംഗീകരിച്ച വെബ്സൈറ്റുകളിൽ നിന്ന് മാത്രം മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. results.kite.kerala.gov.in , pareekshabhavan.kerala.gov.in ഇവയിൽ ഏതെങ്കിലും ഒരു വെബ്സൈറ്റ് സന്ദർശിച്ച് ഫലം പരിശോധിക്കാവുന്നതാണ്. അതല്ലെങ്കിൽ സഫലം അപ്പിലും ഫലം നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. ഇത്തവണ 4,17,497 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്.
എസ്എസ്എൽസി ഗ്രേഡിംഗ് സിസ്റ്റം
നിലവിൽ കേരള എസ്എസ്എൽസി പരീക്ഷാ ഗ്രേഡിംഗ് രീതിയിൽ ഇക്കൊല്ലം മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മുൻവർഷങ്ങളിലേതു പോലെ അബ്സല്യൂട്ട് ഗ്രേഡിംഗ് (Absolute Grading) രീതി തന്നെയാണ് ഇത്തവണയും തുടരുന്നത്. ഇതിൽ ഓരോ വിഷയത്തിനും ലഭിക്കുന്ന സ്കോറിൻ്റെ അടിസ്ഥാനത്തിൽ ഒമ്പത് പല തലങ്ങളിലായി വിദ്യാർത്ഥികളുടെ ഗ്രേഡ് തീരിമാനിക്കും. 90 ശതമാനം മുതൽ 100 ശതമാനം വരെയുള്ള പെർസെന്റേജിന് ഗ്രേഡ് പോയിൻ്റായി ലഭിക്കുന്നത് ഒമ്പത് മാർക്കാണ്. ഇതിനിടയിൽ മാർകുള്ളവർക്ക് എ പ്ലസ് ഗ്രേഡ് ലഭിക്കും. 20 ശതമാനം മുതൽ 29 ശതമാനം വരെ പെർസെന്റേജുള്ളവർക്ക് രണ്ട് ഗ്രേഡ് പോയിൻ്റായി ലഭിക്കുമ്പോൾ ഡി-യാണ് ഗ്രേഡായി ലഭിക്കുക. ഇത് തോൽവിയായി കണക്കാക്കും.
‘സേ’ പരീക്ഷ എപ്പോൾ?
എസ്എസ്എൽസി പരീക്ഷയിൽ ഒന്നോ അതിലധികമോ വിഷയങ്ങളിൽ പരാജയപ്പെട്ടവർക്ക് സേ പരീക്ഷയിലൂടെ വിണ്ടും പരീക്ഷയെഴുതി വിജയിക്കാവുന്നതാണ്. വിദ്യാർത്ഥികളുടെ ഒരു വർഷം നഷ്ടപ്പെടുത്താതെ തന്നെ ഉപരിപഠനത്തിന് ചേരാനുള്ള അവസരമാണ് സേ പരീക്ഷയിലൂടെ ലഭിക്കുന്നത്. സാധാരണയായി ഫലപ്രഖ്യാപനം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ സേ പരീക്ഷയുമായി ബന്ധപ്പെട്ട വിജ്ഞാപനം വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്നതാണ്. ഏകദേശം ജൂൺ അവസാനത്തോടെ തന്നെ ഇതിൻ്റെ ഫലപ്രഖ്യാപനവും ഉണ്ടാകും.
ഫലം എങ്ങനെ പരിശോധിക്കാം?
1. ആദ്യം തന്നെ results.kite.kerala.gov.in , pareekshabhavan.kerala.gov.in ഇവയിൽ ഏതെങ്കിലും ഒരു വെബ്സൈറ്റ് സന്ദർശിക്കുക.
2. ഹോം പേജിലെ ‘SSLC Result 2026’ എന്ന ലിങ്ക് നൽകിയിട്ടുണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുക.
3. ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറും (Register Number) ജനനത്തീയതിയും (Date of Birth) കൃത്യമായി നൽകുക.
4. ഇതിന് താഴെ ‘Get Result’ അല്ലെങ്കിൽ ‘Submit’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
5. ഇപ്പോൾ നിങ്ങളുടെ ഫലം സ്ക്രീനിൽ കാണാൻ സാധിക്കും. ഭാവി ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
English Summary:
Countdown begins for the 2026 Kerala SSLC results. SSLC Exam result will publish on May 15th this year. Students being prepared with the right links is essential to avoid the last-minute server rush. Check the direct links to download your scorecards.