CBSE Plus Two Re-Evaluation 2026: സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് ആശ്വാസം; പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി
CBSE Plus Two Re-Evaluation Application Deadline: പോർട്ടലിലെ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന്, അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ ഏഴ് വരെ നീട്ടി. വിവിധ കോണുകളിൽ നിന്നുള്ള പരാതികളും അഭ്യർത്ഥനയും മാനിച്ചാണ് തീയതി നീട്ടിയത്. ഇതോടെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ ഒരു ദിവസം കൂടി കിട്ടിയിരിക്കുകയാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾ എത്രയും വേഗം അപേക്ഷ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ മാർക്ക് പരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനുമുള്ള അപേക്ഷകൾ സ്വീകരിച്ചു (CBSE Class 12 Marks Verification & Revaluation) തുടങ്ങിയിരുന്നു. ഇപ്പോഴിതാ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ കുട്ടികൾക്ക് ആശ്വാസ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പോർട്ടലിലെ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന്, അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ ഏഴ് വരെ നീട്ടി. വിവിധ കോണുകളിൽ നിന്നുള്ള പരാതികളും അഭ്യർത്ഥനയും മാനിച്ചാണ് തീയതി നീട്ടിയത്. ഇതോടെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ ഒരു ദിവസം കൂടി കിട്ടിയിരിക്കുകയാണ്.
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം വന്നതിന് ശേഷം തങ്ങൾക്ക് ലഭിച്ച മാർക്കിൽ തൃപ്തരല്ലാത്തവർക്കും, മാർക്ക് കുറഞ്ഞുപോയി എന്ന് കരുതുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. നിലവിലെ റിപ്പോർട്ട് അനുസരിച്ച്, ജൂൺ 7-ന് ശേഷം ലഭിക്കുന്ന യാതൊരു അപേക്ഷകളും സിബിഎസ്ഇ സ്വീകരിക്കുന്നതല്ല. അതിനാൽ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾ എത്രയും വേഗം അപേക്ഷ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
ALSO READ: യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് നല്‍കാന്‍ ഇനി രണ്ടു ദിവസം മാത്രം; സമര്‍പ്പിക്കേണ്ടത് എങ്ങനെ?
ജൂൺ രണ്ടിനാണ് സിബിഎസ്ഇയുടെ പോസ്റ്റ്-റിസൾട്ട് സർവീസസ് പോർട്ടൽ പ്രവർത്തനമാരംഭിച്ചത്. എന്നാൽ തുടക്കം മുതൽ തന്നെ വെബ്‌സൈറ്റിൽ വലിയ തോതിലുള്ള സാങ്കേതിക തടസ്സങ്ങളാണ് വിദ്യാർത്ഥികൾ നേരിട്ടത്. ഉത്തരകടലാസുകങ്ങൾ ആക്‌സസ് ചെയ്യുന്നതിലും, വെരിഫിക്കേഷനും പുനർമൂല്യനിർണ്ണയത്തിനും ഓൺലൈനായി അപേക്ഷിക്കുന്നതിലും നിരവധി വിദ്യാർത്ഥികൾ തുടർച്ചയായി പരാതികൾ ഉന്നയിച്ചിരുന്നു. സെർവർ ഡൗൺ ആയതും ഒടിപി ലഭിക്കാത്തതുമുൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം അപേക്ഷിക്കാൻ സാധിക്കാതെ പോയ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഇപ്പോൾ സിബിഎസ്ഇ സമയപരിധി നീട്ടി നൽകിയിരിക്കുന്നത്.
ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ലഭിക്കുന്ന വിദ്യാർത്ഥികൾ അവയിലെ പോരായ്മകൾ പരിശോധിക്കണമെന്ന് സിബിഎസ്ഇ ബോർഡ് പ്രത്യേകം അറിയിച്ചു. ഉത്തരക്കടലാസിലെ ചില പേജുകൾ സ്കാൻ ചെയ്ത പകർപ്പിൽ ഇല്ലാതെ വരിക, സപ്ലിമെന്ററി ഷീറ്റുകൾ ഇല്ലാതിരിക്കുക, ഉത്തരത്തിന്റെ ഭാഗമായി വരച്ച ഗ്രാഫുകളോ മാപ്പുകളോ നഷ്ടപ്പെടുക, തങ്ങളുടേതല്ലാത്ത മറ്റൊരു വിദ്യാർത്ഥിയുടെ ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കുക തുടങ്ങിയ പ്രശ്നങ്ങൾ വിദ്യാർത്ഥികൾക്ക് അറിയിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ടത് എങ്ങനെ?
- ആദ്യം തന്നെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ‘Main Website’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അവിടെ ഹോം പേജിൽ കാണുന്ന “Class XII Verification/Revaluation” എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങളുടെ റോൾ നമ്പറും മറ്റ് ആവശ്യമായ വിവരങ്ങളും നൽകുക.
- ഏതൊക്കെ വിഷയങ്ങൾക്കാണോ പുനർമൂല്യനിർണ്ണയം അല്ലെങ്കിൽ വെരിഫിക്കേഷൻ വേണ്ടത്, ആ വിഷയങ്ങൾ കൃത്യമായി തിരഞ്ഞെടുത്ത് അപേക്ഷ കൺഫേം ചെയ്യുക.
- ഓരോ പ്രക്രിയയ്ക്കും നിശ്ചയിച്ചിട്ടുള്ള അപേക്ഷാ ഫീസ് (Application Fee) ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ് വഴി ഓൺലൈനായി അടച്ച് രസീത് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
English Summary:
CBSE on Friday extended the last date for submission of applications for verification and re-evaluation of Class 12 answer sheets by one day till June 7. Move comes after technical glitch confirmed in a official portal.