CBSE System Glitch: സിബിഎസ്‌ഇ പുനർമൂല്യനിർണയം; പോർട്ടലിൻ്റെ തകരാർ പരിഹരിച്ചു, എന്ന് വരെ അപേക്ഷിക്കാം
CBSE Portal Technical Glitch Resolved: ഇന്നലെ രാവിലെ മുതൽ അർധരാത്രി വരെ വെബ്‌സൈറ്റുകൾ പൂർണമായും തടസ്സപ്പെട്ടിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചതോടെ ഇന്ന് മുതൽ ഈ മാസം ആറ് വരെ വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിനായി അപേക്ഷ നൽകാവുന്നതാണ്. cbse.gov.in എന്ന പോർട്ടലിലൂടെയാണ് അപേക്ഷ നൽകേണ്ടത്. 12-ാം ക്ലാസ് ഫലപ്രഖ്യാപനത്തിൽ പിഴവ് സംഭവിച്ചതായി സിബിഎസ്‌ഇ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സിബിഎസ്‌ഇ പോർട്ടലിൻ്റെ സാങ്കേതിക തകരാർ പരിഹരിച്ചതായി അധികൃതർ. ഇതേതുടർന്ന് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള പോർട്ടൽ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. എന്നാൽ ഇന്നലെ രാവിലെ മുതൽ അർധരാത്രി വരെ വെബ്‌സൈറ്റുകൾ പൂർണമായും തടസ്സപ്പെട്ടിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചതോടെ ഇന്ന് മുതൽ ഈ മാസം ആറ് വരെ വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിനായി അപേക്ഷ നൽകാവുന്നതാണ്. cbse.gov.in എന്ന പോർട്ടലിലൂടെയാണ് അപേക്ഷ നൽകേണ്ടത്. 12-ാം ക്ലാസ് ഫലപ്രഖ്യാപനത്തിൽ പിഴവ് സംഭവിച്ചതായി സിബിഎസ്‌ഇ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു.
ഉത്തരക്കടലാസുകൾ ഡിജിറ്റൽ രൂപത്തിലാക്കി മൂല്യനിർണയം നടത്തിയ ഓൺസ്‌ക്രീൻ മാർക്കിങ് (ഒഎസ്എം) രീതിയിൽ പാളിച്ച ഉണ്ടായെന്നായിരുന്നതായാണ് വിശദീകരണം. വീഴ്ച്ചയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര അന്വേഷണം ആരംഭിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയെന്നായിരുന്നു കണ്ടെത്തൽ. ഓൺ സ്ക്രീൻ മാർക്കിങ് ട്രയൽ റണ്ണിൽ തന്നെ പിഴവുകൾ കണ്ടെത്തിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാന പരീക്ഷകളിൽ സിബിഎസ്‌ഇ ഒഎസ്എം രീതി ഉപയോഗിച്ചത്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന് കോൺഗ്രസ് അടക്കം ആരോപിച്ചിരുന്നു.
ALSO READ: പ്ലസ് വൺ പ്രവേശനം: സേ പരീക്ഷയെഴുതുന്ന കുട്ടികൾ എപ്പോൾ അപേക്ഷിക്കണം?
വെരിഫിക്കേഷൻ, പുനർമൂല്യനിർണ്ണയ പ്രക്രിയകൾക്കുള്ള ഫീസ് ബോർഡ് 100 രൂപയായി കുറയ്ക്കുകയും ചെയ്തിരുന്നു. വെരിഫിക്കേഷൻ ഫീസ് 500 രൂപയിൽ നിന്ന് 100 രൂപയായി കുറച്ചു. ഓരോ ചോദ്യത്തിനും പുനഃപരിശോധന നടത്തുന്നതിനുള്ള ഫീസ് 25 രൂപയാണ്. പുനർമൂല്യനിർണ്ണയത്തിന് ശേഷം മാർക്ക് കൂട്ടികിട്ടുന്ന വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയത്തിനായി നൽകിയ ഫീസിന്റെ മുഴുവൻ തുകയും തിരികെ ലഭിക്കുമെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷിക്കുമ്പോൾ എന്തെങ്കിലും സംശയങ്ങളുള്ള വിദ്യാർത്ഥികൾക്ക് 1800 11 8004 എന്ന നമ്പറിൽ സിബിഎസ്ഇ ടെലി-കൗൺസിലിംഗ് ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടാം അല്ലെങ്കിൽ resultcbse2026@cbseshiksha.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാമെന്നും ബോർഡ് അറിയിച്ചു.
പുനർമൂല്യനിർണ്ണയത്തിന് എങ്ങനെ അപേക്ഷിക്കാം
CBSE പുനർമൂല്യനിർണ്ണയ പോർട്ടൽ ഇന്ന് മുതൽ വീണ്ടും സജീവമാവുകയാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനായി അപേക്ഷിക്കുന്നതിന് താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങളിലൂടെ മുന്നോട്ട് പോവുക.
- ആദ്യം തന്നെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റാ cbse.gov.in സന്ദർശിക്കുക
- ശേഷം സൈറ്റിൽ നൽകിയിരിക്കുന്ന “വെരിഫിക്കേഷനായി അപേക്ഷിക്കുക/പുനർമൂല്യനിർണ്ണയം നടത്തുക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- പിന്നീട് അതിൽ ക്ലാസ് തിരഞ്ഞെടുക്കുക
- പുനർമൂല്യനിർണ്ണയം നടത്തേണ്ട വിഷയങ്ങളും നിർദ്ദിഷ്ട ചോദ്യങ്ങളും തിരഞ്ഞെടുത്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക
- ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഫീസ് ഓൺലൈനായി അടയ്ക്കുക
- ഫോം സമർപ്പിച്ച് അതിൻ്റെ രസീത് ഡൗൺലോട് ചെയ്ത് കൈവശം സൂക്ഷിക്കുക.
പുനർമൂല്യനിർണ്ണയ ഫലം എപ്പോൾ?
പുനർമൂല്യനിർണ്ണയ അപേക്ഷകൾ സ്വീകരിച്ചുകഴിഞ്ഞാൽ, ഉടൻ തന്നെ വിദഗ്ധർ ഉത്തരക്കടലാസുകൾ വിലയിരുത്തും. പുതുക്കിയ മാർക്കുകൾ ബോർഡ് ഔദ്യോഗിക പോർട്ടലിൽ അതിന് ശേഷം പ്രസിദ്ധീകരിക്കും. കൂടുതൽ മാർക്ക് ലഭിച്ചവർക്ക് മാർക്ക് ഷീറ്റുകളുടെ പുതുക്കിയ പകർപ്പ് നൽകുന്നതാണ്. ഫലം എപ്പോൾ എന്ന കാര്യത്തിൽ നിലവിൽ ധാരണയായിട്ടില്ല.
English Summary:
CBSE Class 12 students now apply for revaluation via cbse.gov.in official portal. Experts Resolved the technical glitch on its official application portal. Deadline extended to June 6th, 2026. Check the step-by-step application process here.