AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: സേ പരീക്ഷയെഴുതുന്ന കുട്ടികൾ എപ്പോൾ അപേക്ഷിക്കണം?

Kerala Plus One Admission For SAY Exam Students: ഒന്നോ രണ്ടോ വിഷയങ്ങൾക്ക് പരാജയപ്പെടുകയോ അല്ലെങ്കിൽ മാർക്ക് വർദ്ധിപ്പിക്കാനായോ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ വലിയ ആശങ്കയിലാണ്. മറ്റ് കുട്ടികളോടൊപ്പം ഞങ്ങൾക്കും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയുമോ, സീറ്റുകൾ നഷ്ടമാകുമോ എന്നിങ്ങളെ നിരവധി കാര്യങ്ങളാണ് അവരെ അലട്ടുന്ന പ്രശ്നം. അത്തരത്തിൽ സേ പരീക്ഷ എഴുതാൻ കാത്തിരിക്കുന്ന കുട്ടികൽ എപ്പോഴാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കേണ്ടതെന്ന് നമുക്ക് നോക്കാം.

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: സേ പരീക്ഷയെഴുതുന്ന കുട്ടികൾ എപ്പോൾ അപേക്ഷിക്കണം?
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 01 Jun 2026 | 09:29 AM

എസ്എസ്എൽസി ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായുള്ള (HSCAP) അപേക്ഷാ നടപടിക്രമങ്ങൾ ഇക്കഴിഞ്ഞ മെയ് 25 മുതൽ സജീവമായിക്കഴിഞ്ഞു. ജൂൺ എട്ടിനാണ് ട്രയൽ അലോട്ട്മെൻ്റ് ഫലം പുറത്തുവരുന്നത്. എന്നാൽ, ഒന്നോ രണ്ടോ വിഷയങ്ങൾക്ക് പരാജയപ്പെടുകയോ അല്ലെങ്കിൽ മാർക്ക് വർദ്ധിപ്പിക്കാനായോ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ വലിയ ആശങ്കയിലാണ്. മറ്റ് കുട്ടികളോടൊപ്പം ഞങ്ങൾക്കും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയുമോ, സീറ്റുകൾ നഷ്ടമാകുമോ എന്നിങ്ങളെ നിരവധി കാര്യങ്ങളാണ് അവരെ അലട്ടുന്ന പ്രശ്നം. അത്തരത്തിൽ സേ പരീക്ഷ എഴുതാൻ കാത്തിരിക്കുന്ന കുട്ടികൽ എപ്പോഴാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കേണ്ടതെന്ന് നമുക്ക് നോക്കാം.

സേ പരീക്ഷയെഴുതുന്നവർ എപ്പോൾ അപേക്ഷിക്കണം?

സംസ്ഥാനത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ആദ്യഘട്ട അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പ്രധാന അലോട്ട്മെന്റ് ഘട്ടത്തിൽ (Main Phase) സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ഇക്കൊല്ലത്തെ സേ പരീക്ഷ ജൂൺ ഒമ്പത് മുതൽ 19 വരെയാണ് നടക്കുന്നത്. അതിന് ശേഷം ജൂൺ അവസാനത്തോടെയോ ജൂലൈ ആദ്യ വാരത്തിലോ ഫലം പ്രതീക്ഷിക്കാം. സേ പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം മാത്രമാണ് ഇവർക്ക് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാൻ സാധിക്കുക.

ALSO READ: പ്ലസ് വൺ പ്രവേശനം; ഫുൾ എ പ്ലസ് ഉണ്ടെന്ന് കരുതി സയൻസ് എടുക്കണോ?

ജൂൺ 29നാണ് മൂന്നാമത്തെ അലോട്ട്മെൻ്റ് പുറത്തുവരുന്നത്. എന്നാൽ ഇതിന് ശേഷം വിദ്യാഭ്യാസ വകുപ്പ് സപ്ലിമെന്ററി അലോട്ട്മെൻ്റ് ഘട്ടം ആരംഭിക്കും. ഈ ഘട്ടത്തിലാണ് സേ പരീക്ഷ ജയിച്ച കുട്ടികൾ പുതിയ അപേക്ഷകൾ നൽകേണ്ടത്. ആദ്യം അപേക്ഷിച്ചവർ സീറ്റുകൾ കൊണ്ടുപോകുമോ എന്ന ഭയം സേ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ട. സേ പരീക്ഷ ജയിച്ചു വരുന്ന കുട്ടികൾക്കായി എല്ലാ വർഷവും വിദ്യാഭ്യാസ വകുപ്പ് സപ്ലിമെന്ററി ഘട്ടത്തിൽ പ്രത്യേകമായി സീറ്റുകൾ മാറ്റിവെക്കാറുണ്ട്. സപ്ലിമെന്ററി ഘട്ടത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ള സ്കൂളുകളും കോമ്പിനേഷനുകളും തിരഞ്ഞെടുക്കാം.

എസ്എസ്എൽസി സേ പരീക്ഷ

ഇത്തവണത്തെ എസ്എസ്എൽസി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ടൈംടേബിൾ പുറത്തുവന്നിട്ടുണ്ട്. ജൂൺ ഒമ്പത് മുതൽ 19 വരെയാണ് എസ്എസ്എൽസി സേ പരീക്ഷ നടക്കുന്നത്. ഒരു വർഷം നഷ്ടപ്പെടുത്താതെ വിദ്യാർത്ഥികൾക്ക് തുടർപഠനം ഉറപ്പാക്കാനുള്ള അവസരമാണിത്. പരീക്ഷാ തീയതികളും, ടൈംടേബിളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പരിശോധിക്കാം. എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, ഉന്നതപഠനത്തിന് അർഹത നേടാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കും മാർക്ക് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും സേ പരീക്ഷ എഴുതാവുന്നതാണ്.

പ്ലസ് വൺ പ്രവേശനവും അലോട്ട്മെൻ്റ് തീയതിയും

  • ട്രയൽ അലോട്ട്മെൻ്റ് വരുന്നത് ജൂൺ എട്ട്
  • ആദ്യ അലോട്ട്മെൻ്റ് വരുന്നത് ജൂൺ 16
  • രണ്ടാം അലോട്ട്മെൻ്റ് വരുന്നത് ജൂൺ 22
  • മൂന്നാം അലോട്ട്മെൻ്റ് വരുന്നത് ജൂൺ 29
  • പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ രണ്ട്
  • പ്രവേശന നടപടികൾ അവസാനിക്കുന്നത് ഓ​ഗസ്റ്റ് അഞ്ച്
  • ജൂൺ ആദ്യവാരത്തോടെ ട്രയൽ അലോട്ട്മെൻ്റ് ഹയർസെക്കൻഡറി പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതാണ്.

English Summary:

Complete guide to Kerala Plus One Admission 2026 for SAY/Improvement students. Also explains HSCAP supplementary allotment process, and how seats are securely reserved for you.

Follow Us